AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

രുചി മാത്രമല്ല! ബിരിയാണിയോടൊപ്പം ചെറുതായി അരിഞ്ഞ പൈനാപ്പിൾ ചേർക്കുന്നത് ഇതുകൊണ്ടാണ്!

Secret Behind Eating Pineapple With Biryani: ദഹനം എളുപ്പമാക്കാനും വയറുവേദന, വയറുവീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് സഹായകരമാണ്. ദഹന പ്രശ്നങ്ങൾ കുറയ്ക്കുന്നതിലൂടെ വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാനും ബ്രോമെലൈൻ സഹായിക്കുന്നു. 

രുചി മാത്രമല്ല! ബിരിയാണിയോടൊപ്പം ചെറുതായി അരിഞ്ഞ പൈനാപ്പിൾ ചേർക്കുന്നത് ഇതുകൊണ്ടാണ്!
Biriyani
sarika-kp
Sarika KP | Updated On: 06 Aug 2025 18:53 PM

മിക്കവർക്കും ഇഷ്ടപ്പെട്ട ഭക്ഷണമാണ് ബിരിയാണി. വിശേഷ ദിവസങ്ങളിലും മറ്റും പരിപാടിക്കും ഇന്ന് മിക്കവരും ബിരിയാണിയാണ് തയ്യാറാക്കുന്നത്. ചിക്കൻ, മട്ടൺ, ബീഫ് തുടങ്ങിയ ഏത് ബിരിയാണിയായലും ഇതിനൊപ്പം ചെറുതായി അരിഞ്ഞ് പൈനാപ്പിൾ ചേർക്കാറുണ്ട്. അല്ലെങ്കിൽ കഴിച്ചതിനു ശേഷം പൈനാപ്പിള്‍ നൽകാറുണ്ട്. എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദഹനത്തിനും ആരോ​ഗ്യത്തിനും മികച്ച ഒന്നാണ് പൈനാപ്പിൾ എന്നാണ് പറയുന്നത്.

ഇത് കുടലിനെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ബിരിയാണി കഴിച്ച് കഴിഞ്ഞ് ഏകദേശം 10-15 മിനിറ്റിനു ശേഷം പഴുത്ത പൈനാപ്പിൾ 2-3 കഷ്ണങ്ങൾ കഴിക്കുന്നത് ദഹനത്തിന് സഹായിക്കും. എൻസൈമുകൾ, നാരുകൾ, അവശ്യ വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് പൈനാപ്പിൾ. ബ്രോമെലൈൻ എന്ന എൻസൈം പ്രോട്ടീനുകളെ അമിനോ ആസിഡുകളായി വിഘടിപ്പിക്കുകയും പോഷകങ്ങൾ കുടലിൽ ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ദഹനം എളുപ്പമാക്കാനും വയറുവേദന, വയറുവീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് സഹായകരമാണ്. ദഹന പ്രശ്നങ്ങൾ കുറയ്ക്കുന്നതിലൂടെ വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാനും ബ്രോമെലൈൻ സഹായിക്കുന്നു.

രുചികരമായ സ്പെഷൽ പൈനാപ്പിൾ ബിരിയാണി തയാറാക്കാം.

ചേരുവകൾ

ബസ്മതി അരി – (കുതിർത്തു വെച്ചത്),വെള്ളം , ​ഗ്രാമ്പു , ഏലയ്ക്ക ,ബേ ഇല, ഉപ്പ്

മസാലയ്ക്ക്

നെയ്യ് അല്ലെങ്കിൽ എണ്ണ, ജീരകം,ഉള്ളി,ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്,പച്ചമുളക്,പൈനാപ്പിൾ, തൈര്, മുളകുപൊടി ,മഞ്ഞൾപ്പൊടി, ഗരം മസാല,മല്ലിപ്പൊടി, ഉപ്പ്, പുതിന + മല്ലിയില അരിഞ്ഞത്.

തയ്യാറാക്കുന്ന വിധം

മുകളിൽ പറഞ്ഞ സുഗന്ധവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് കുതിർത്ത് വച്ച അരി ചേർത്ത് വേവിക്കുക. മറ്റൊരു പാനിൽ നെയ്യ് അഥവാ എണ്ണ ചൂടാക്കുക. തുടർന്ന് ജീരകം, അരിഞ്ഞ ഉള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിനു ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർക്കുക. പച്ച മണം മാറുന്നതുവരെ വേവിക്കുക. ശേഷം മഞ്ഞൾ, മുളക്പ്പൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് പൈനാപ്പിൾ കഷ്ണങ്ങൾ ചേർത്ത് 4–5 മിനിറ്റ് ചെറുതായി മൃദുവാകുന്നതുവരെ വേവിക്കണം. ഉപ്പ്, പുതിനയില അരിഞ്ഞത്, മല്ലിയില എന്നിവ ചേർക്കുക, അടിത്തട്ടുള്ള ഒരു പാനിൽ അരിയും പൈനാപ്പിൾ മസാലയും ലെയർ ചെയ്യുക. നന്നായി മൂടിവച്ച് കുറഞ്ഞ തീയിൽ 10 മിനിറ്റ് വേവിക്കുക. പൈനാപ്പിൾ ബിരിയാണി റെഡി.