Diabetes Health: ഉരുളക്കിഴങ്ങ് വേവിച്ചതോ വറുത്തതോ നല്ലത്…; പ്രമേഹം നിയന്ത്രിക്കാൻ ഇങ്ങനെ കഴിക്കണം
Is Potatoes Good For Diabetes: നിങ്ങളുടെ ഭക്ഷണക്രമത്തിൽ നിന്ന് ഉരുളക്കിഴങ്ങിനെ പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല. വേവിച്ച് കഴിക്കുക, വേവിച്ച ശേഷം തണുപ്പിച്ച് കഴിക്കുക തുടങ്ങിയവ വറുത്ത് കഴിക്കുന്നതിനേക്കാൾ മികച്ചതാണ്. പുഴുങ്ങി കഴിക്കുന്നതും വറുത്ത് കഴിക്കുന്നതിലൂടെയും രണ്ട് രീതിയിലാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉരുളക്കിഴങ്ങ് സ്വാധീനിക്കുന്നത്.

Diabetes Health
ഉരുളക്കിഴങ്ങ് കഴിച്ചാൽ ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ അതിലെ സത്യാവസ്ഥ മറ്റൊന്നാണ്. നിങ്ങൾ എങ്ങനെയാണോ ഉരുളക്കിഴങ്ങ് പാകം ചെയ്യുന്നത്, അതിൻ്റെ അടിസ്ഥാനത്തിൽ രക്തത്തിൽ പഞ്ചസാരയുടെ അളവിൽ മാറ്റം വരുന്നു. പുഴുങ്ങി കഴിക്കുന്നതും വറുത്ത് കഴിക്കുന്നതിലൂടെയും രണ്ട് രീതിയിലാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉരുളക്കിഴങ്ങ് സ്വാധീനിക്കുന്നത്.
ഉരുളക്കിഴങ്ങിൽ ധാരാളം അന്നജം അടങ്ങിയിട്ടുണ്ട്. ദഹന സമയത്ത്, അന്നജം ഗ്ലൂക്കോസായി വിഘടിക്കുകയും അത് രക്തത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. എന്നാൽ ഉരുളക്കിഴങ്ങ് പാചകം ചെയ്യുന്ന രീതി ഇതിൽ വ്യത്യാസം വരുത്തുന്നു. ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കുമ്പോൾ അത് അന്നജത്തെ മൃദുവാക്കുന്നു. അതിനാൽ വേവിച്ച ഉരുളക്കിഴങ്ങ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാൻ കാരണമാകും.
ALSO READ: ഗ്രാമ്പുവും വിനാഗിരിയും മതി; അടുക്കളയിലെ പാറ്റകളെ തുരത്താം അതിവേഗം
2024 ൽ NIH-ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, വേവിച്ച ഉരുളക്കിഴങ്ങ് തണുപ്പിച്ച് കഴിക്കുമ്പോൾ, അതിലെ അന്നജം പ്രതിരോധശേഷിയുള്ളതായി മാറുന്നു. ഇത്തരത്തിലുള്ള അന്നജം സാവധാനത്തിൽ ദഹിക്കുകയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ചെയ്യുന്നു.
ഉരുളക്കിഴങ്ങ് വറുത്തെടുക്കുമ്പോൾ ഉയർന്ന ചൂടിലും എണ്ണയിലുമാണ് ഇത് പാകമാകുന്നത്. ഈ പ്രക്രിയ അന്നജത്തെ കൂടുതൽ വിഘടിപ്പിക്കുന്നു, ഇത് ശരീരത്തിന് ഗ്ലൂക്കോസ് വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. സയൻസ് ഡയറക്ടിലെ ഒരു പഠനമനുസരിച്ച്, വറുത്ത ഉരുളക്കിഴങ്ങ് കൊഴുപ്പിനെ ആഗിരണം ചെയ്യുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇൻസുലിൻ പ്രതിരോധമോ പ്രമേഹമോ ഉള്ളവരിൽ ഇത് അവസ്ഥ വഷളാക്കുന്നു.
എന്നാൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ നിന്ന് ഉരുളക്കിഴങ്ങിനെ പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല. വേവിച്ച് കഴിക്കുക, വേവിച്ച ശേഷം തണുപ്പിച്ച് കഴിക്കുക തുടങ്ങിയവ വറുത്ത് കഴിക്കുന്നതിനേക്കാൾ മികച്ചതാണ്. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ എന്നിവയുമായി ഉരുളക്കിഴങ്ങ് കൂടികലരുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാക്കുന്ന സ്വാധീനം കുറയ്ക്കുന്നു.