Kitchen tips: ആഴ്ചകളൊന്നും പറ്റില്ല, ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുന്നതിനൊരു കാലയളവുണ്ട്… ഏറ്റവും കൂടിയത് ഇത്രയും ദിവസം

Healthy food storing tips: അശാസ്ത്രീയമായ രീതിയിൽ ഭക്ഷണം സൂക്ഷിക്കുന്നത് ഭക്ഷ്യവിഷബാധയുൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

Kitchen tips: ആഴ്ചകളൊന്നും പറ്റില്ല, ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുന്നതിനൊരു കാലയളവുണ്ട്... ഏറ്റവും കൂടിയത് ഇത്രയും ദിവസം

Fridge Storing tips

Updated On: 

21 Feb 2026 | 01:54 PM

കൊച്ചി: ദിവസങ്ങളോളം ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് സാധാരണ പതിവാണ്. എന്നാൽ ഇതിനും ഒരു കാലയളവുണ്ട്. ജോലിത്തിരക്ക് കാരണം പാകം ചെയ്ത ഭക്ഷണം ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന രീതി മലയാളികൾക്കിടയിൽ വർദ്ധിച്ചു വരുന്നു. എന്നാൽ ഏതൊക്കെ ഭക്ഷണങ്ങൾ എത്ര കാലം ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്നതിനെക്കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. അശാസ്ത്രീയമായ രീതിയിൽ ഭക്ഷണം സൂക്ഷിക്കുന്നത് ഭക്ഷ്യവിഷബാധയുൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

സൂക്ഷിക്കേണ്ട കാലയളവ്

 

  • വേവിച്ച ഇറച്ചി/മീൻ കറികൾ: ചിക്കൻ, മട്ടൻ, മീൻ കറികൾ എന്നിവ 3 മുതൽ 4 ദിവസം വരെ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കാം. നന്നായി ചൂടാക്കി തണുപ്പിച്ച ശേഷം മാത്രം ഫ്രിഡ്ജിലേക്ക് മാറ്റുക.
  • ചോറ്: പാകം ചെയ്ത ചോറ് ശരിയായി അടച്ചു സൂക്ഷിച്ചാൽ 3-4 ദിവസം വരെ ഉപയോഗിക്കാം.
  • പാലുൽപ്പന്നങ്ങൾ: പാൽ, പുഡിംഗ്, മധുരപലഹാരങ്ങൾ എന്നിവ വേഗത്തിൽ കേടാകാൻ സാധ്യതയുള്ളവയാണ്. ഇവ 2-3 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കരുത്.
  • പച്ചക്കറികൾ: പാകം ചെയ്ത പച്ചക്കറികൾ ഒരു ആഴ്ച വരെ ഫ്രിഡ്ജിൽ ഇരിക്കും. എന്നാൽ എണ്ണയും ഉപ്പും ചേർത്ത് വേവിക്കുന്നത് ഇവയുടെ പുതുമ നിലനിർത്താൻ സഹായിക്കും.
  • മുട്ട: പുഴുങ്ങിയ മുട്ടകൾ 3-4 ആഴ്ച വരെയും, പൊട്ടിച്ച മുട്ട 2 ദിവസവും ഫ്രിഡ്ജിൽ സുരക്ഷിതമായിരിക്കും.
  • ബ്രഡ്: ബ്രഡ് പാക്കറ്റിലെ കാലാവധി ശ്രദ്ധിക്കുക. ഫ്രിഡ്ജിൽ വെച്ചാലും ബ്രഡ് പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

ഭക്ഷണം ദീർഘകാലം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അതിന്റെ പോഷകഗുണം നഷ്ടപ്പെടുത്തും. കൂടാതെ, ഫ്രിഡ്ജിൽ നിന്ന് എടുത്തു പുറത്തുവെച്ച ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കണം. വായു കടക്കാത്ത പാത്രങ്ങൾ ഉപയോഗിക്കുന്നത് ഭക്ഷണത്തിന്റെ രുചിയും ഗുണവും നിലനിർത്താൻ സഹായിക്കും.

ചക്കക്കുരു ഉണ്ടോ? അടിപൊളി ഷേക്ക് ഉണ്ടാക്കാം
ഇനി ചോറ് ഒട്ടിപ്പിടിക്കില്ല, ഇങ്ങനെ ചെയ്താല്‍ മതി
ആപ്പിൾ ഉപ്പിലിട്ടാലോ! മധുരവും എരിവും ചേർന്ന കോമ്പോ
പ്രമേഹമുള്ളവർക്ക് ചക്ക കഴിക്കാമോ?
ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റും മതിലും ഇടിച്ച് തകർത്തു
കാർ ഓവർടേക്ക് ചെയ്യുന്നു, ബൈക്കാണെങ്കിൽ ഓവർ സ്പീഡും, അപകടത്തിൻ്റെ വീഡിയോ
വയനാട് മേപ്പാടി കാപ്പംകൊല്ലിയിൽ കണ്ട പുലി
ശസ്ത്രക്രിയയെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങി ഗുരുതരാവസ്ഥയിലായ ഉഷയെ ആശുപത്രിയിൽ സന്ദർശിച്ച് രമേശ് ചെന്നിത്തല