Grapes: വെള്ളത്തിൽ വെറുതെ കഴുകിയാൽ പോരാ… മുന്തിരി വൃത്തിയാക്കേണ്ടത് ഇങ്ങനെ

How to Clean Grapes: മുന്തിരി വിപണിയിൽ എത്തുമ്പോൾ അവയിൽ ധാരാളമായി കീടനാശിനികളും മെഴുകും പുരണ്ടിരിക്കാൻ സാധ്യതയുണ്ട്. കടയിൽ നിന്ന് വാങ്ങുന്ന മുന്തിരി കഴുകിയ ശേഷമായിരിക്കും നിങ്ങൾ ഉപയോഗിക്കുന്നത്, അല്ലേ? എന്നാൽ വെറും വെള്ളത്തിൽ കഴുകിയത് കൊണ്ട് മാത്രം മുന്തിരിയിലെ വിഷാംശങ്ങൾ മാറിക്കിട്ടണമെന്നില്ല.

Grapes: വെള്ളത്തിൽ വെറുതെ കഴുകിയാൽ പോരാ... മുന്തിരി വൃത്തിയാക്കേണ്ടത് ഇങ്ങനെ

പ്രതീകാത്മക ചിത്രം

Updated On: 

28 May 2026 | 07:45 PM

ആരോഗ്യത്തിന് ഏറെ ഗുണകരമായതും, രുചിയുള്ളതുമായ ഫലമാണ് മുന്തിരി. എന്നാൽ നാം കടകളിൽ നിന്ന് വാങ്ങുന്ന മുന്തിരിയെല്ലാം നല്ലതാണോ? മുന്തിരി വിപണിയിൽ എത്തുമ്പോൾ അവയിൽ ധാരാളമായി കീടനാശിനികളും മെഴുകും പുരണ്ടിരിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ കീടനാശിനികളുടെ അവശിഷ്ടമായി പുറമേ വെള്ളപ്പാടുകളും കാണാൻ സാധിക്കും. കടയിൽ നിന്ന് വാങ്ങുന്ന മുന്തിരി കഴുകിയ ശേഷമായിരിക്കും നിങ്ങൾ ഉപയോഗിക്കുന്നത്, അല്ലേ? എന്നാൽ വെറും വെള്ളത്തിൽ കഴുകിയത് കൊണ്ട് മാത്രം മുന്തിരിയിലെ വിഷാംശങ്ങൾ മാറിക്കിട്ടണമെന്നില്ല. മുന്തിരിയിലെ കീടനാശികളുടെയും മെഴുകിന്റെയും സാനിധ്യം പൂർണമായും കളഞ്ഞ്, കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാൻ പാകത്തിന് എങ്ങനെ വൃത്തിയാക്കി എടുക്കാമെന്ന് നോക്കിയാലോ….

മുന്തിരി വൃത്തിയാക്കാനുള്ള വഴികൾ

ബേക്കിംഗ് സോഡ, ഉപ്പ്

ബേക്കിംഗ് സോഡയും ഉപ്പും ഉപയോഗിച്ച് മുന്തിരി വൃത്തിയാക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്നു.  കീടനാശിനികളെ ലയിപ്പിച്ച് കളയാൻ ബേക്കിംഗ് സോഡയ്ക്ക് കഴിവുണ്ട്. ഇതിനായി, ഒരു വലിയ പാത്രത്തിൽ തണുത്ത വെള്ളം എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു ടീസ്പൂൺ ഉപ്പും ചേർക്കുക. മുന്തിരി തണ്ടിൽ നിന്ന് അടർത്തി മാറ്റി ഈ വെള്ളത്തിലേക്ക് ഇടുക. പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ വെള്ളത്തിൽ ഇട്ടുവയ്ക്കാവുന്നതാണ്. ശേഷം,  കൈ കൊണ്ട് തിരുമ്മി നന്നായി കഴുകാം. തുടർന്ന് പച്ച വെള്ളത്തിൽ നന്നായി കഴുകിയെടുക്കാം. രണ്ടോ മൂന്നോ തവണ കഴുകാവുന്നതാണ്.

വിനാഗിരിയും ഗുണം ചെയ്യും

മുന്തിരിയിലെ കീടനാശിനികളെയും മറ്റ് രോഗാണുക്കളെയും ഇല്ലാതാക്കാൻ വിനാഗിരി സഹായിക്കും, വെള്ളവും വിനാഗിരിയും 3:1 എന്ന അനുപാതത്തിൽ എടുക്കുക. ( മൂന്ന് കപ്പ് വെള്ളത്തിന് ഒരു കപ്പ് വിനാഗിരി). ഈ മിശ്രിതത്തിലേക്ക് ഒരു പത്ത് മിനിറ്റ് മുന്തിരി ഇട്ട് വയ്ക്കാവുന്നതാണ്. ശേഷം വിനാഗിരിയുടെ മണവും പുളിയും മാറാനായി പച്ച വെള്ളത്തിൽ ഒന്നുകൂടി കഴുകിയെടുക്കുക.

ALSO READ: തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ലേ?; ഈ ശീലങ്ങൾ മാറ്റൂ, സുഖനിദ്രയ്ക്കുള്ള വഴികൾ

മുന്തിരി വൃത്തിയാക്കാൻ ഗോതമ്പ് പൊടി

മുന്തിരി വൃത്തിയാക്കാൻ ഗോതമ്പ് പൊടിയും സഹായിക്കുമെന്ന് അറിയാമോ? മുന്തിരിയുടെ പുറമെയുള്ള മെഴുക്, പശയൊക്കെ കളയാൻ ഇത് സഹായിക്കും. മുന്തിരിയിലേക്ക്  അല്പം വെള്ളം തളിച്ച ശേഷം കുറച്ച് ഗോതമ്പ് പൊടി വിതറുക. കൈകൾ കൊണ്ട് മുന്തിരിപ്പഴങ്ങൾ പരസ്പരം ഉരസുക. പൊടി മുന്തിരിയിലെ അഴുക്കുകളെ ഒപ്പം കൂട്ടും. ശേഷം പച്ച വെള്ളത്തിൽ നന്നായി കഴുകിയെടുക്കാം.

ഇതൊന്നും മറക്കരുത്…

മുന്തിരി വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മുന്തിരി വാങ്ങി കൊണ്ട് വന്ന ഉടൻ കഴുകി ഫ്രിഡ്ജിൽ വയ്ക്കരുത്. ഈർപ്പം തങ്ങി നിന്ന് മുന്തിരി വേഗത്തിൽ ചീഞ്ഞുപോകാൻ കാരണമാകും. അതിനാൽ, കഴിക്കുന്നതിന് മുമ്പ് കഴുകിയെടുക്കാം.

ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ മുന്തിരി തണ്ടിൽ നിന്ന് വേർപ്പെടുത്തരുത്. അതുപോലെ കഴുകിയ ശേഷം വൃത്തിയുള്ള ഒരു കോട്ടൺ തുണിയിലോ പേപ്പർ ടവലിലോ നിരത്തിയിട്ട് ഈർപ്പം പൂർണമായും മാറിയ ശേഷം മാത്രം കഴിക്കുക.

(നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

English Summary:

Grapes should be thoroughly cleaned before eating, as their thin skin can retain pesticides, dirt, bacteria, and waxy coating. Health experts recommend soaking the grapes in a solution of baking soda, salt water, or vinegar mixed with water for a few minutes, then gently rubbing and rinsing under running water.

Follow Us
Related Stories
Sleeping Routine: തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ലേ?; ഈ ശീലങ്ങൾ മാറ്റൂ, സുഖനിദ്രയ്ക്കുള്ള വഴികൾ
Lemon Water: നാരങ്ങാവെള്ളം കുടിക്കുന്നത് എല്ലാവർക്കും നല്ലതാണോ? മറഞ്ഞിരിക്കുന്ന അപകടസാധ്യതകൾ
Idukki Dam Visit: നല്ല മഴയും മഞ്ഞും… ഇഡുക്കി ഡാം കാണാൻ പോയാലോ; സമയവും, ടിക്കറ്റ് നിരക്കും അറിയാം
Health Tips: പുകവലി നിർത്താൻ ആഗ്രഹിച്ചിട്ടും പറ്റുന്നില്ലേ? ഇതൊന്ന് പരീക്ഷിക്കൂ; ഒപ്പം ശരീരം കാണിക്കുന്ന ലക്ഷണങ്ങളും
Weight-Height Ratio: ഉയരത്തിനൊത്ത് എത്ര വണ്ണം വേണം? ആരോഗ്യ വിദഗ്ധർ പറയുന്ന കണക്കുകൾ ഇതാ!
Health Tips: രാവിലെ എഴുന്നേറ്റ ഉടൻ ഈ തെറ്റുകൾ വരുത്താറുണ്ടോ? നിങ്ങളുടെ കരളിന്റെ ആരോഗ്യം അപകടത്തിലായേക്കാം
മഴക്കാലത്ത് ചിക്കനും ബീഫും കഴിക്കുന്നവർ ശ്രദ്ധിക്കുക
മുളപ്പിച്ച പയറിൽ പ്രോട്ടീൻ കുറവായിരിക്കുമോ? ഇതറിഞ്ഞോളൂ
വെറുംവയറ്റിൽ ഈ ശീലങ്ങളുണ്ടോ? എങ്കിൽ ഗ്യാസ് വിട്ടുമാറില്ല
ചോക്ലേറ്റ് ഏത് സമയത്ത് കഴിക്കുന്നതാണ് നല്ലത്?
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു
കുന്നംകുളത്ത് നിർത്തിട്ടിരുന്ന ഓട്ടോയിലേക്ക് കാർ ഇടിച്ചു കയറി, 3 പേർക്ക് പരിക്ക്