AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lucky Numbers: ഭാഗ്യം വരുന്നില്ലെ? അതിന് ആദ്യം ഭാഗ്യ സംഖ്യ ഏതാണെന്ന് അറിഞ്ഞിരിക്കണം

Numerology Tips in Malayalam: ഭാഗ്യ നമ്പറുകള്‍ക്ക് പ്രാധാന്യം കൊടുക്കാത്തവര്‍ വളരെ വിരളമാണ്. ഓരോ സംഖ്യകള്‍ക്കും ഓരോ ശക്തിയുണ്ട് എന്നത് തന്നെയാണ് സത്യം. ഇത്തരം ഭാഗ്യ സംഖ്യകള്‍ക്ക് പ്രത്യേക സ്പന്ദനവും ശക്തിയുമുണ്ടെന്നാണ് സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്.

Lucky Numbers: ഭാഗ്യം വരുന്നില്ലെ? അതിന് ആദ്യം ഭാഗ്യ സംഖ്യ ഏതാണെന്ന് അറിഞ്ഞിരിക്കണം
TV9 Bangla Image
shiji-mk
Shiji M K | Published: 12 Aug 2024 16:13 PM

നമ്മള്‍ ഓരോരുത്തരുടെയും ജീവിതം വളരെ വ്യത്യസ്തമാണ്. ഓരോരുത്തരും ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം വിവിധ രീതികളിലാണ്. എന്നാല്‍ ഞാന്‍ ചിന്തിക്കുന്നത് മാത്രമാണ് അല്ലെങ്കില്‍ ഞാന്‍ ചെയ്യുന്നത് മാത്രമാണ് ശരി എന്ന് പറയരുത്. ഓരോരുത്തരും പ്രവര്‍ത്തിക്കുന്നത് അവരുടെ വിശ്വാസങ്ങള്‍ അനുസരിച്ചായിരിക്കും. ചിലര്‍ ജാതകത്തില്‍ വിശ്വസിക്കുമ്പോള്‍ ചിലര്‍ വിശ്വസിക്കുന്നത് നിമിത്തങ്ങളിലായിരിക്കും. ഇവ ഓരോന്നും ഓരോ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചില നിറങ്ങള്‍, ചില വസ്ത്രങ്ങള്‍, ചില വാഹനങ്ങള്‍ ഇതെല്ലാം നമുക്ക് ഭാഗ്യം കൊണ്ടുവരുന്നുണ്ടെന്ന് വിശ്വസിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. ഈ വാഹനത്തില്‍ പോയാല്‍ എനിക്ക് ഞാന്‍ ആഗ്രഹിക്കുന്ന ജോലി എന്തായാലും ലഭിക്കും അല്ലെങ്കില്‍ ഈ വസ്ത്രം ധരിച്ച് പോയാല്‍ എനിക്ക് ഇന്ന് നല്ല ദിവസമായിരിക്കും എന്ന് ചിന്തിക്കാറില്ലെ. ഇനി ഇതൊന്നുമല്ല ഈ വസ്ത്രം എനിക്ക് കഷ്ടക്കാലം മാത്രമേ തരുന്നുള്ളുവെന്ന് പറയുന്നവരുമുണ്ട്.

ഇതെല്ലാം നമ്മുടെ വിശ്വാസങ്ങളാണ്, അതില്‍ ശരിയും തെറ്റും കണ്ടെത്തേണ്ടതും അവര്‍ തന്നെയാണ്. ആരുടെയും വിശ്വാസങ്ങളെ ഹനിക്കാതിരിക്കുക എന്നതാണ് നാം ഓരോരുത്തര്‍ക്കും ചെയ്യാന്‍ സാധിക്കുന്നത്. ഓരോരുത്തരും ഒരു കാര്യത്തില്‍ വിശ്വസിക്കുന്നതിന് പ്രത്യേക കാരണങ്ങളുണ്ടാകും. അതാകാം അവരെ നല്ല രീതിയില്‍ മുന്നോട്ട് നയിക്കുന്നത് സഹായിക്കുന്നത്.

Also Read: Signature Secrets: ഒപ്പിന് താഴെ രണ്ട് കുത്തിടുന്ന ശീലം നിങ്ങൾക്കുണ്ടോ? ഇതിന് പിന്നിലെ അർത്ഥമറിയുമോ

കൈരേഖകളും ജാതകവും ശരീരവും വിരലുകളുമെല്ലാം നമ്മുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. അവ മാത്രമല്ല ചില സംഖ്യകളും നമുക്ക് ഭാഗ്യവും ദൗര്‍ഭാഗ്യവും കൊണ്ടുവരുന്നുണ്ട്. എല്ലാവരും ഈ സംഖ്യാശാസ്ത്രത്തില്‍ വിശ്വസിച്ചില്ലെങ്കിലും ഇതില്‍ വിശ്വസിക്കുന്നവരുമുണ്ട്. ഫോണ്‍ നമ്പറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍, വാഹന നമ്പര്‍ എടുക്കുമ്പോള്‍ എല്ലാം പലരും ഭാഗ്യ നമ്പര്‍ നോക്കിയാണ് തിരഞ്ഞെടുക്കുന്നത്.

ഭാഗ്യ നമ്പറുകള്‍ക്ക് പ്രാധാന്യം കൊടുക്കാത്തവര്‍ വളരെ വിരളമാണ്. ഓരോ സംഖ്യകള്‍ക്കും ഓരോ ശക്തിയുണ്ട് എന്നത് തന്നെയാണ് സത്യം. ഇത്തരം ഭാഗ്യ സംഖ്യകള്‍ക്ക് പ്രത്യേക സ്പന്ദനവും ശക്തിയുമുണ്ടെന്നാണ് സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്.

എന്താണ് സംഖ്യാശാസ്ത്രം?

അക്കങ്ങളെയും അക്ഷരങ്ങളെയും യോജിപ്പിച്ചുകൊണ്ടുള്ള ഭാഷയാണ് സംഖ്യാശാസ്ത്രം എന്നുപറയുന്നത്. മനുഷ്യ ജീവിതത്തില്‍ സംഖ്യാശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ് പറയപ്പെടുന്നത്. ഓരോ വ്യക്തിയുടെയും സ്വഭാവ സവിശേഷതകളും അയാളുടെ ചുറ്റുമുള്ള ഊര്‍ജത്തെ വരെ മനസിലാക്കാന്‍ സംഖ്യാശാസ്ത്രത്തിന് സാധിക്കുമെന്നാണ് വിശ്വാസം.

ഒരാളുടെ വ്യക്തിത്വം എന്താണ് അല്ലെങ്കില്‍ അയാളുടെ ജീവിതത്തെ കുറിച്ചും ഏത് ജോലി ചെയ്യണം എന്നതിനെ കുറിച്ചും വ്യക്തമായ ധാരണ നല്‍കാന്‍ സംഖ്യാശാസ്ത്രത്തിന് സാധിക്കും. സംഖ്യാശാസ്ത്രം ഇന്ത്യയില്‍ കണക്കുകൂട്ടുന്നത് ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങള്‍ക്ക് ഓരോ അക്കങ്ങള്‍ നല്‍കിയാണ്. A, I, J, Q, Y എന്നീ അക്ഷരങ്ങള്‍ക്ക് 1ഉം B, K, R – 2ഉം, C, G, L, S -3ഉം ,D, M, T- 4ഉം, E, H, N, X- 5ഉം, U, V, W- 6ഉം, O, Z-7, F, P- 8ഉം എന്നിങ്ങനെയാണവ. ഈ അക്കങ്ങളാണ് ഓരോ വ്യക്തിയുടെയും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നതെന്നാണ് വിശ്വാസം.

Also Read: Born Month Personality: ശരീരം മാത്രമല്ല, ജനിച്ച മാസവും നിങ്ങളുടെ സ്വഭാവം പറയും

നമുടെ ഇരുപത്തിയേഴ് നക്ഷത്രങ്ങള്‍ക്കും ഓരോ ഭാഗ്യ സംഖ്യയുണ്ട്. ഇത് വെറുതെ പറയുന്നതല്ല, ജ്യോതിശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നതാണ്. ജന്മനക്ഷത്രം അനുസരിച്ച് ഒരു വ്യക്തിയുടെ ഭാഗ്യവും ദൗര്‍ഭാഗ്യവും മാറിമറിയും. നമ്മള്‍ ചെയ്യുന്ന എന്തിലും അല്ലെങ്കില്‍ നമ്മള്‍ ഉപയോഗിക്കുന്ന എന്തിലും ഈ ഭാഗ്യ സംഖ്യ കടന്നുവരുന്നത് നല്ലതാണ്. നിങ്ങളുടെ ഭാഗ്യ സംഖ്യ ഏതാണെന്ന് അറിയാമോ? ഇല്ലെങ്കില്‍ വിശദമായി തന്നെ പരിശോധിക്കാം.

നിങ്ങളുടെ ഭാഗ്യ സംഖ്യകള്‍

 

  1. അശ്വതി നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ- 7
  2. ഭരണി നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 9
  3. കാര്‍ത്തിക നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 1
  4. രോഹിണി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -2
  5. മകയിരം നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 9
  6. തിരുവാതിര നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 4
  7. പുണര്‍തം നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ -3
  8. പൂയം നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 8
  9. ആയില്ല്യം നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 5
  10. മകം നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ -7
  11. പൂരം നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 9
  12. ഉത്രം നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 1
  13. അത്തം നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 2
  14. ചിത്തിര നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 9
  15. ചോതി നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 4
  16. വിശാഖം നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 3
  17. അനിഴം നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 8
  18. തൃക്കേട്ട നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 5
  19. മൂലം നനക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 7
  20. പൂരാടം നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 6
  21. ഉത്രാടം നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 1
  22. തിരുവോണം നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 2
  23. അവിട്ടം നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 9
  24. ചതയം നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 4
  25. പൂരുരുട്ടാതി നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 3
  26. ഉതൃട്ടാതി നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 8
  27. രേവതി നക്ഷത്രക്കാരുടെ ഭാഗ്യസംഖ്യ – 5

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)