Vegetables: കുട്ടികൾ പച്ചക്കറി കഴിക്കുന്നില്ലേ? ഇങ്ങനെ കൊടുത്തുനോക്കൂ….

How to Get Kids to Eat Vegetables: പല പച്ചക്കറികൾക്കും നേരിയ ഒരു കൈപ്പോ കയ്ക്കുന്ന ചുവയോ ഉണ്ടാകാം. മുതിർന്നവരേക്കാൾ കൂടുതൽ 'രുചി മുകുളങ്ങൾ' കുട്ടികൾക്ക് ഉള്ളതിനാൽ അവർക്ക് ഈ കൈപ്പ് വളരെ പെട്ടെന്ന് അനുഭവപ്പെടും.

Vegetables: കുട്ടികൾ പച്ചക്കറി കഴിക്കുന്നില്ലേ? ഇങ്ങനെ കൊടുത്തുനോക്കൂ....

പ്രതീകാത്മക ചിത്രം

Updated On: 

19 Feb 2026 | 10:28 AM

പച്ചക്കറി കൊടുത്താൽ ‘നോ’ പറയുന്ന കുട്ടികളാണോ നിങ്ങളുടേത്? മിക്ക മാതാപിതാക്കളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണിത്. എന്നാൽ എന്തുകൊണ്ടാണ് കുട്ടികൾ പച്ചക്കറികൾ കഴിക്കാൻ മടിക്കുന്നത് എന്നറിയാമോ? അവരുടെ ഭക്ഷണത്തിൽ പച്ചക്കറികളും ഉൾപ്പെടുത്തേണ്ടത് എങ്ങനെയെന്നറിയാമോ? ഇനി സംശയം വേണ്ട…

എന്തുകൊണ്ടാണ് കുട്ടികൾ പച്ചക്കറികൾ ഇഷ്ടപ്പെടാത്തത്?

 

പല പച്ചക്കറികൾക്കും നേരിയ ഒരു കൈപ്പോ കയ്ക്കുന്ന ചുവയോ ഉണ്ടാകാം. മുതിർന്നവരേക്കാൾ കൂടുതൽ ‘രുചി മുകുളങ്ങൾ’ കുട്ടികൾക്ക് ഉള്ളതിനാൽ അവർക്ക് ഈ കൈപ്പ് വളരെ പെട്ടെന്ന് അനുഭവപ്പെടും. കൂടാതെ, പച്ചക്കറികളുടെ നിറത്തോടും രൂപത്തോടും ചില കുട്ടികൾക്ക് താൽപ്പര്യക്കുറവ് ഉണ്ടാകാം.

 

കുട്ടികളെ പച്ചക്കറികൾ കഴിപ്പിക്കാനുള്ള സ്മാർട്ട് വഴികൾ

 

കുട്ടികൾക്ക് പച്ചക്കറി നേരിട്ട് കഴിക്കാൻ മടിയാണെങ്കിൽ, അവ ചെറിയ കഷ്ണങ്ങളായി അരിഞ്ഞോ അരച്ചോ മറ്റ് ഭക്ഷണങ്ങളിൽ ചേർത്ത് നൽകാവുന്നതാണ്. ഉദാഹരണത്തിന്, ചപ്പാത്തി മാവിൽ കാരറ്റോ ചീരയോ അരച്ചു ചേർക്കാം, അല്ലെങ്കിൽ ദോശമാവിൽ പച്ചക്കറികൾ ചെറുതായി അരിഞ്ഞു ചേർത്ത് തയ്യാറാക്കാം.

ഭക്ഷണം കാണാൻ ഭംഗിയുള്ളതാണെങ്കിൽ കുട്ടികൾ അത് കഴിക്കാൻ താൽപ്പര്യം കാണിക്കും. അതുകൊണ്ട്. ഇനി കുട്ടികൾക്ക് പച്ചക്കറികൾ ഉപയോഗിച്ച് പ്ലേറ്റിൽ സ്മൈലി മുഖങ്ങളോ പൂക്കളോ ഒക്കെ ഉണ്ടാക്കി നൽകുക. പല നിറങ്ങളിലുള്ള പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് അവരിൽ കൗതുകമുണ്ടാക്കും.

ALSO READ: വിശപ്പില്ലായ്മയും ശ്വാസം മുട്ടലും…. കുട്ടികളിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

കുട്ടികൾ എപ്പോഴും മാതാപിതാക്കളെ അനുകരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. നിങ്ങൾ പച്ചക്കറികൾ ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോൾ കുട്ടികൾക്കും അത് പരീക്ഷിക്കാൻ തോന്നും. അതുകൊണ്ട് തന്നെ മാതാപിതാക്കൾ പച്ചക്കറികൾ വളരെ ആസ്വദിച്ച് കഴിക്കുന്നത് അവർക്ക് കാണിച്ചു കൊടുക്കുക.

പച്ചക്കറികൾ വാങ്ങാൻ പോകുമ്പോഴും അവ കഴുകുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടുക. അവർ തന്നെ തിരഞ്ഞെടുത്ത പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ അവർക്ക് പ്രത്യേക താൽപ്പര്യം തോന്നും. ഇത് ഭക്ഷണത്തോടുള്ള അവരുടെ പേടി മാറ്റാൻ സഹായിക്കും.

ഒരിക്കലും കുട്ടികളെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കരുത്. അത് അവർക്ക് ആ ഭക്ഷണത്തോടുള്ള വെറുപ്പ് വർദ്ധിപ്പിക്കുകയേ ഉള്ളൂ. ഒരു പുതിയ പച്ചക്കറി പരിചയപ്പെടുത്തുമ്പോൾ ആദ്യം ചെറിയ അളവിൽ നൽകുക. പതുക്കെ പതുക്കെ അതിന്റെ അളവ് വർദ്ധിപ്പിക്കാം.

Follow Us
ചൂടുകുരു അലട്ടുന്നുണ്ടോ? വീട്ടിലുണ്ട് പരിഹാരം
വെള്ളരിക്കയുടെ തൊലി കളയല്ലേ, ഇനി ഇങ്ങനെ ചെയ്തുനോക്കൂ
ബിസ്‌ക്കറ്റില്‍ ദ്വാരമിടുന്നത് എന്തിന്? രഹസ്യം അറിഞ്ഞോളൂ
രാത്രിഭക്ഷണം 6 മണിക്ക് കഴിക്കണോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്