Dragon Fruit Cultivation: അധിക വരുമാനത്തിന് ഇതല്ലാതെ മറ്റെന്ത്? ടെറസിലെ ചെറിയ സ്ഥലമായാലും മതി

How to Grow Dragon Fruit at Home: വിലക്കയറ്റത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ ഒരു അധിക വരുമാനം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. കൃഷിയാണ് ഇതിന് ഏറ്റവും മികച്ച ഓപ്ഷൻ. സ്ഥലമുള്ളവർക്ക് വിപണി സാധ്യത മുന്നിൽകണ്ട് കൃഷിയിറക്കാവുന്നതാണ്. സ്ഥലപരിമിതി ഉള്ളവർ വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറി കൃഷി ചെയ്യുന്നതും പണം ലാഭിക്കാൻ സഹായിക്കും.

Dragon Fruit Cultivation: അധിക വരുമാനത്തിന് ഇതല്ലാതെ മറ്റെന്ത്? ടെറസിലെ ചെറിയ സ്ഥലമായാലും മതി

പ്രതീകാത്മക ചിത്രം

Published: 

15 Jul 2026 | 01:11 PM

സാധാരണക്കാരെ ഇരുട്ടിലാക്കുന്ന വിലക്കയറ്റത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ ഒരു അധിക വരുമാനം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. കൃഷിയാണ് ഇതിന് ഏറ്റവും മികച്ച ഓപ്ഷൻ. സ്ഥലമുള്ളവർക്ക് വിപണി സാധ്യത മുന്നിൽകണ്ട് കൃഷിയിറക്കാവുന്നതാണ്. സ്ഥലപരിമിതി ഉള്ളവർ വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറി കൃഷി ചെയ്യുന്നതും പണം ലാഭിക്കാൻ സഹായിക്കും. വിദേശിയാണെങ്കിലും ഇന്ന് മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഫലവർഗമാണ് ഡ്രാഗൺ ഫ്രൂട്ട്.

ഇവ കൃഷി കുറഞ്ഞ ചെലവിലും കുറഞ്ഞ പരിചരണത്തിലും മികച്ച ലാഭം തരുന്ന ഒന്നാണ്. കള്ളിച്ചെടി വിഭാഗത്തിൽപെട്ട സസ്യമായതിനാൽ ഇതിന് കഠിനമായ കാലാവസ്ഥയെ അതിജീവിക്കാനുള്ള ശേഷിയുണ്ട്. കേരളത്തിലെ കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യമായ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നത് മികച്ചൊരു അധിക വരുമാനമാണ്. ടെറസിലെ ചെറിയ സ്ഥലത്ത് പോലും ഇവ വളർത്താം.

ഡ്രാഗൺ ഫ്രൂട്ട് കൃഷി

ചെടിയുടെ നല്ല വളർച്ചയ്ക്കും പൂവിടുന്നതിനും ദിവസവും 7-8 മണിക്കൂർ നേരിട്ട് നല്ല വെയിൽ ലഭിക്കുന്ന സ്ഥലം വേണം തിരഞ്ഞെടുക്കാൻ. വെള്ളക്കെട്ടില്ലാത്ത മണൽ കലർന്ന മണ്ണാണ് ഏറ്റവും ഉത്തമം. ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടന്നാൽ വേരുകൾ ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. മണ്ണിന്റെ pH മൂല്യം 5.5 നും 6.5 നും ഇടയിലായിരിക്കുന്നതാണ് നല്ലത്. ഡ്രാഗൺ ഫ്രൂട്ടിന്റെ ഇനവും പ്രധാനമാണ്.  സാധാരണയായി കാണുന്ന ചുവന്ന തൊലിയും വെള്ള കാമ്പുമുള്ള ഇനം,  ചുവന്ന തൊലിയും ചുവന്ന കാമ്പും, മഞ്ഞ തൊലിയും വെള്ള കാമ്പും എന്നിങ്ങനെ വിപണിയിൽ പ്രധാനമായും മൂന്ന് ഇനം ഡ്രാഗൺ ഫ്രൂട്ടുകളാണുള്ളത്.

ALSO READ: ഓണസദ്യയ്ക്ക് തക്കാളി വീട്ടിൽ തന്നെ കൃഷി ചെയ്താലോ…. കീടങ്ങളെ അകറ്റാനും വഴിയുണ്ട്!

നടീൽ രീതി

ഡ്രാഗൺ ഫ്രൂട്ട് ഒരു വള്ളിച്ചെടിയായതിനാൽ ഇതിന് ശക്തമായ താങ്ങ് ആവശ്യമാണ്. 5 മുതൽ 6 അടി വരെ ഉയരമുള്ള കോൺക്രീറ്റ് തൂണുകൾ 10 അടി അകലത്തിൽ സ്ഥാപിക്കുക. തൂണിന്റെ മുകൾഭാഗത്ത് ചെടിയുടെ ശാഖകൾ പടർന്നു കിടക്കാനായി ഒരു സിമന്റ് വളയമോ പഴയ ടയറോ ഉറപ്പിക്കേണ്ടതാണ്. വീട്ടിൽ ഗ്രോ ബാഗിലും വളർത്താവുന്നതാണ്. താങ്ങ് ആവശ്യമാണ്.

വിത്ത് മുളപ്പിച്ചു കൃഷി ചെയ്യാമെങ്കിലും, നല്ല വിളവ് തരുന്ന മാതൃചെടിയിൽ നിന്നുള്ള കട്ടിംഗുകൾ നട്ടാണ് സാധാരണ കൃഷി ചെയ്യുന്നത്. ഒരു തൂണിന് ചുറ്റും 3 അല്ലെങ്കിൽ 4 കട്ടിംഗുകൾ വരെ നടാം. ചെടി നടുമ്പോൾ ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ അടിവളമായി നൽകാം. വർഷത്തിൽ 3-4 തവണ ജൈവവളങ്ങൾ നൽകുന്നത് ചെടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കും. പൂവിടുന്ന സമയത്ത് നേർപ്പിച്ച പൊട്ടാഷ് നൽകുന്നതും ഗുണകരമാണ്. കള്ളിച്ചെടിയായതുകൊണ്ട് വളരെ കുറഞ്ഞ അളവിൽ വെള്ളം മതിയാകും.

പ്രൂണിംഗിലും വിളവെടുപ്പും

ചെടി വളർന്ന് മുകളിലെ വളയത്തിൽ എത്തുന്നതുവരെ വശങ്ങളിലേക്ക് വരുന്ന ശാഖകൾ മുറിച്ചു മാറ്റണം. വളയത്തിന് മുകളിലെത്തിയ ശേഷം ശാഖകൾ കുട പോലെ താഴേക്ക് പടരാൻ അനുവദിക്കുക. വിളവെടുപ്പിന് ശേഷം ഉണങ്ങിയതും രോഗം ബാധിച്ചതുമായ പഴയ ശാഖകൾ മുറിച്ചു മാറ്റുന്നത് അടുത്ത സീസണിൽ കൂടുതൽ പുതിയ ശാഖകളും പൂക്കളും ഉണ്ടാകാൻ സഹായിക്കും.

നട്ട് 1 മുതൽ 1.5 വർഷത്തിനുള്ളിൽ ഡ്രാഗൺ ഫ്രൂട്ട് കായ്ക്കാൻ തുടങ്ങും.സാധാരണയായി മെയ്-ജൂൺ മാസങ്ങളിൽ തുടങ്ങി ഒക്ടോബർ-നവംബർ വരെയാണ് ഇതിന്റെ വിളവെടുപ്പ് കാലം. കായ്കളുടെ പച്ച നിറം മാറി നല്ല ചുവപ്പോ പിങ്കോ ആകുമ്പോൾ വിളവെടുക്കാം.

English Summary:

Dragon fruit is a climbing cactus that requires strong support for healthy growth. Concrete poles about 5–6 feet tall should be installed at intervals of around 10 feet, with a cement ring or an old tyre fixed at the top to support the spreading branches.

Follow Us
വണ്ണം കുറയ്ക്കണോ? ഈ ചായ കുടിച്ചാൽ മതി
ഐശ്വര്യം ഇല്ലാതാകും! വീട്ടിൽ ടിവി ഈ ദിശയിലാണോ?
നല്ല മൊരിഞ്ഞ ദോശ എങ്ങനെ വീട്ടിലുണ്ടാക്കാം, ഇത്തിരി പഞ്ചസാര മതി
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ