AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Karkadakam 2026: കർക്കടക മാസത്തിൽ മുരിങ്ങയില വില്ലനാകുമോ? ശാസ്ത്രം പറയുന്നത് ഇങ്ങനെ

Why is Moringa Avoided in Karkidakam: ഏറെ പോഷകഗുണങ്ങളുള്ള മുരിങ്ങയില മാത്രം കർക്കടകത്തിൽ കഴിക്കരുത് എന്ന് പഴമക്കാർ പറയാറുണ്ട്. മുരിങ്ങ മണ്ണിൽ നിന്നും വിഷാംശം വലിച്ചെടുത്ത് ശുദ്ധീകരിക്കുമെന്നും ഈ വിഷം ഇലയിൽ ശേഖരിക്കുമെന്നാണ് വിശ്വാസം. എന്നാൽ ഇത് വെറുമൊരു പഴമൊഴിയാണോ ശാസ്ത്രീയമായി ഇത് സത്യമാണോ? പരിശോധിക്കാം....

Karkadakam 2026: കർക്കടക മാസത്തിൽ മുരിങ്ങയില വില്ലനാകുമോ? ശാസ്ത്രം പറയുന്നത് ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 14 Jul 2026 | 01:35 PM

മലയാളികൾക്ക് കർക്കടക മാസം ആരോഗ്യസംരക്ഷണത്തിനും സുഖചികിത്സയ്ക്കും ആയുർവേദത്തിനും ഏറെ പ്രാധാന്യമുള്ള സമയമാണ്. ഔഷധക്കഞ്ഞിയും പത്തിലക്കറികളും കഴിക്കുന്ന ഈ മാസത്ത്, ഏറെ പോഷകഗുണങ്ങളുള്ള മുരിങ്ങയില മാത്രം കർക്കടകത്തിൽ കഴിക്കരുത് എന്ന് പഴമക്കാർ പറയാറുണ്ട്. എന്തുകൊണ്ടായിരിക്കും ഇങ്ങനെ പറയുന്നത്, ശാസ്ത്രീയമായി ഇത് സത്യമാണോ? പരിശോധിക്കാം….

വിഷാംശം വലിച്ചെടുക്കുമോ?

കർക്കടകത്തിൽ മുരിങ്ങ മണ്ണിൽ നിന്നും വിഷാംശം വലിച്ചെടുത്ത് ശുദ്ധീകരിക്കുമെന്നും ഈ വിഷം ഇലയിൽ ശേഖരിക്കുമെന്നും പറയപ്പെടുന്നു. അതിനാലാണ് കർക്കടക മാസത്തിൽ മുരിങ്ങയില കഴിക്കരുതെന്നും പറയുന്നത്. എന്നാൽ, ഇത് തെറ്റായ ധാരണയാണെന്നാണ് ഡോക്ടർമാർ ഉൾപ്പെടെ പലരും ചൂണ്ടിക്കാട്ടുന്നത്. ചെടിയിൽ അത്തരത്തിൽ യാതൊരു വിഷാംശവും നേരിട്ട് ഉണ്ടാകുന്നില്ല.

യഥാർത്ഥ കാരണങ്ങൾ

കർക്കടകത്തിൽ മുരിങ്ങയില ഒഴിവാക്കാൻ പറയുന്നതിന് പിന്നിൽ പ്രധാനമായും ശാസ്ത്രീയവും പ്രകൃതിദത്തവുമായ മൂന്ന് കാരണങ്ങളാണുള്ളത്.  നമ്മുടെ ശരീരത്തിലും മുരിങ്ങയിലയിലും കർക്കടക മാസത്തിൽ ചില മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ദഹന പ്രക്രിയയും ഇലകളിലെ കയ്പും പൂപ്പലും സൂക്ഷ്മജീവികളും ആ കാരണങ്ങൾ.

ALSO READ: കർക്കിടക കഞ്ഞിയിൽ ചേർക്കേണ്ട പ്രധാന ഔഷധങ്ങളും തയാറാക്കുന്ന വിധവും

ദഹനപ്രക്രിയയിലെ തടസ്സങ്ങൾ

കർക്കടകം കനത്ത മഴക്കാലമായതിനാൽ നമ്മുടെ ശരീരത്തിലെ മെറ്റബോളിസവും ദഹനപ്രക്രിയയും വളരെ മന്ദഗതിയിലായിരിക്കും. മുരിങ്ങയിലയിൽ ഉയർന്ന അളവിൽ സെല്ലുലോസ് (Cellulose) അടങ്ങിയിട്ടുണ്ട്. ഇത് ദഹിപ്പിക്കാൻ ശരീരത്തിന് കൂടുതൽ പ്രയത്നിക്കേണ്ടി വരും. ദഹനശേഷി കുറഞ്ഞിരിക്കുന്ന ഈ സമയത്ത് മുരിങ്ങയില കഴിക്കുന്നത് വയറുവേദന, ഗ്യാസ് പ്രോബ്ലം, വയറിളക്കം എന്നിവയ്ക്ക് കാരണമായേക്കാം.

ഇലകളിലെ കയ്പ്

മഴക്കാലത്ത് മുരിങ്ങയിൽ പുതിയ തളിരിലകൾ ധാരാളമായി ഉണ്ടാകും. ഈ സമയത്ത് കീടങ്ങളിൽ നിന്നും പ്രതികൂല കാലാവസ്ഥയിൽ നിന്നും സ്വയം സംരക്ഷിക്കാൻ മുരിങ്ങമരം ഇലകളിൽ ഐസോതയോസയനേറ്റ്സ് പോലുള്ള ചില പ്രകൃതിദത്ത രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നു. ഇത് ഇലകൾക്ക് സാധാരണയേക്കാൾ കൂടുതൽ കയ്പ് നൽകുകയും രുചി വ്യത്യാസപ്പെടുത്തുകയും ചെയ്യും. ഈ കയ്പ്പിനെയാണ് പഴമക്കാർ കട്ട് അല്ലെങ്കിൽ വിഷാംശം എന്ന് വിശേഷിപ്പിച്ചത്.

പൂപ്പലും സൂക്ഷ്മജീവികളും

അന്തരീക്ഷത്തിലെ കനത്ത ഈർപ്പവും കുറഞ്ഞ താപനിലയും കാരണം മഴക്കാലത്ത് മുരിങ്ങയിലകളിൽ പൂപ്പലുകളും ചെറിയ കീടങ്ങളും പെട്ടെന്ന് വളരാൻ സാധ്യതയുണ്ട്. കൃത്യമായി കഴുകി വൃത്തിയാക്കി ഉപയോഗിച്ചില്ലെങ്കിൽ ഇത് അണുബാധയ്ക്ക് വഴിതെളിക്കും.

ആർക്കൊക്കെ കഴിക്കാം?

നല്ല ദഹനശക്തിയുള്ള വ്യക്തികൾക്ക് കർക്കടക മാസത്തിലും മുരിങ്ങയില കഴിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്നാൽ കഴിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇലകൾ നന്നായി പരിശോധിച്ച്, പൂപ്പലുകളോ കീടങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക. ചൂടുവെള്ളത്തിൽ ഉപ്പും മഞ്ഞളും ഇട്ട് നന്നായി കഴുകി വൃത്തിയാക്കുക. ദഹനസംബന്ധമായ പ്രശ്നങ്ങളോ ഗ്യാസ്ട്രബിളോ ഉള്ളവരാണ് നിങ്ങളെങ്കിൽ കർക്കടക മാസത്തിൽ മുരിങ്ങയില പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഉചിതം.

മുരിങ്ങയിലയുടെ ഗുണങ്ങൾ

  1. വിറ്റാമിൻ സി, എ എന്നിവയാൽ സമ്പുഷ്ടമായതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
  2. കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അസ്ഥികളെ ബലപ്പെടുത്തുന്നു.
  3. ഇതിലടങ്ങിയിരിക്കുന്ന ക്ലോറോജെനിക് ആസിഡ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കും.
  4. ചീത്ത കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.

English Summary:

Although moringa leaves are highly nutritious, they are traditionally avoided during Karkadakam. Some traditional beliefs claim the leaves absorb toxins from the soil during Karkidakam, doctors note that there is no need for healthy individuals to avoid moringa entirely, provided the leaves are thoroughly washed and cooked.

Follow Us