AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kottayam Pet Show: അപൂർവ്വ പക്ഷികളെയും മൃഗങ്ങളെയും നേരിട്ട് കാണാം; കോട്ടയത്തേക്ക് വിട്ടോളൂ

Kottayam Nagambadom Pet Show: ജൂലൈ 26 വരെ നീണ്ടുനിൽക്കുന്ന ഈ മെഗാ പെറ്റ് ഷോയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അപൂർവ്വ ജീവികളെ നേരിട്ട് കാണാനും അവയോടൊപ്പം സമയം ചെലവഴിക്കാനും സുവർണ്ണാവസരമാണ് കാഴ്ച്ചക്കാർക്ക് ലഭിക്കുന്നത്. കുടുംബങ്ങളോടൊപ്പവും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഈ പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങളും കൃത്യമായ സമയക്രമവും വിശദമായി പരിശോധിക്കാം.

Kottayam Pet Show: അപൂർവ്വ പക്ഷികളെയും മൃഗങ്ങളെയും നേരിട്ട് കാണാം; കോട്ടയത്തേക്ക് വിട്ടോളൂ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 13 Jul 2026 | 09:49 PM

കോട്ടയം നഗരത്തിന് ആവേശം പകർന്നുകൊണ്ട് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിദേശ വളർത്തുമൃഗ പ്രദർശനം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു കഴിഞ്ഞു. ജൂലൈ 26 വരെ നീണ്ടുനിൽക്കുന്ന ഈ മെഗാ പെറ്റ് ഷോയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അപൂർവ്വ ജീവികളെ നേരിട്ട് കാണാനും അവയോടൊപ്പം സമയം ചെലവഴിക്കാനും സുവർണ്ണാവസരമാണ് കാഴ്ച്ചക്കാർക്ക് ലഭിക്കുന്നത്. കുടുംബങ്ങളോടൊപ്പവും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഈ പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങളും കൃത്യമായ സമയക്രമവും വിശദമായി പരിശോധിക്കാം.

ALSO READ: നീലപ്പട്ടുടുത്ത് മൂന്നാർ; ഓണാവധിക്ക് നീലക്കുറിഞ്ഞി കാണാൻ പോയാലോ, സ്പോട്ടുകൾ ഇതെല്ലാം

വിദേശ ജീവികളുടെ ലോകം

ആമസോൺ അനക്കോണ്ടയും പെരുമ്പാമ്പുകളും: ആമസോൺ മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന ഭീമൻ അനക്കോണ്ടയും വിവിധയിനം പെരുമ്പാമ്പുകളും ഈ പെറ്റ് ഷോയിലെ പ്രധാന ആകർഷണമാണ്. ഇവിടെയെത്തുന്ന സന്ദർശകർക്ക് ഇത് തികച്ചും അത്ഭുതമായിരിക്കും.

അപൂർവ്വ ജീവികൾ: ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല ആമ, പക്ഷികളെപ്പോലും വേട്ടയാടി തിന്നുന്ന ഭീമൻ ഡ്രാഗൺ, ഇഗ്വാനകൾ എന്നിവയെയെല്ലാം ഇവിടെ കാണാം.

ചെറിയ ജീവികളുടെ ലോകം: ലോകത്തിലെ ഏറ്റവും ചെറിയ കുരങ്ങ്, അപൂർവ്വയിനം വളർത്തു ചിലന്തികൾ (Tarantulas), ഭീമൻ തേളുകൾ, വ്യത്യസ്ത ഇനം പാറ്റകൾ എന്നിവയും ഷോയുടെ ഭാഗമായി നിങ്ങളെ കാത്തിരിക്കുന്നു.

പക്ഷികളും കോഴികളും: വിദേശയിനം മക്കാവോ പക്ഷികൾ, ലോകത്തിലെ ഏറ്റവും വലുതും ചെറുതുമായ കോഴികളുടെ വിവിധ ഇനങ്ങൾ, അപൂർവ്വയിനം മുയലുകൾ, ചൈന, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള ആഡംബര പ്രാവുകൾ എന്നിവയെല്ലാം ഇവിടെ എത്തിയിട്ടുണ്ട്.

നായ്ക്കളും കാർ അക്വേറിയവും: വളരെ ചെറിയ സൈസിലുള്ള അപൂർവ്വയിനം കുട്ടിനായ്ക്കളും, കാറുകൾക്കുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന അത്ഭുതപ്പെടുത്തുന്ന കാർ അക്വേറിയങ്ങളും ഈ ഷോയുടെ മറ്റൊരു പ്രത്യേകതയാണ്.

മറ്റ് വിനോദങ്ങൾ

പ്ലേ സോണും നഴ്സറിയും: കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ച ഗെയിംസ് ആൻഡ് പ്ലേ സോണും, ചെടികളെ സ്നോഹിക്കുന്നവർക്കായി വിപുലമായ ഗാർഡൻ നഴ്സറിയും മേളയിലുണ്ട്.

ഷോപ്പിംഗ് സ്റ്റാളുകൾ: കേരളത്തിനകത്തും പുറത്തുനിന്നുമുള്ള വ്യാപാരികൾ അണിനിരക്കുന്ന ഉപഭോക്തൃ സ്റ്റാളുകളിൽ നിന്ന് ആകർഷകമായ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം.

മലബാറി ഫുഡ് കോർട്ട്: കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾക്കൊപ്പം നാവിലെ രുചിയൂറിക്കാൻ പ്രശസ്തമായ മലബാറി വിഭവങ്ങളുടെ പ്രത്യേക ഫുഡ് കൗണ്ടറുകളും മേള നഗരിയിലുണ്ട്.

സമയക്രമവും പ്രവേശന വിവരങ്ങളും

കോട്ടയത്തെ നാഗമ്പടത്തുള്ള ഇൻഡോർ സ്റ്റേഡിയത്തിലാണ് ഈ വിപുലമായ പെറ്റ് ഷോ അരങ്ങേറുന്നത്. ജൂലൈ 26 വരെയാണ് ഇത് നടക്കുക. രാവിലെ 11:00 മണി മുതൽ രാത്രി 9:30 വരെ പൊതുജനങ്ങൾക്കായി ഈ വേദി തുറ്ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9207760776 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

English Summary:

An exotic pet show is on at the Nagambadom Indoor Stadium in Kottayam till July 26. world’s largest and smallest hen and rabbit, the smallest monkey, and various snake species are exhibited at the pet show. Visitors can take photos with the Macau birds, iguana, and python at the show.

Follow Us