AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nailcare Tips: സ്റ്റൈലായി നഖം വളർത്താം; കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ, ചെയ്യേണ്ടത് ഇക്കാര്യങ്ങൾ

Nailcare Tips And Tricks: നിങ്ങൾ എന്താണോ കഴിക്കുന്നത് അത് നഖങ്ങളുടെ ആരോ​ഗ്യത്തെയും കാര്യമായി ബാധിക്കുന്നു. ശരീരത്തിൽ ആവശ്യത്തിന് ബയോട്ടിൻ, പ്രോട്ടീൻ, ഇരുമ്പ് അല്ലെങ്കിൽ സിങ്ക് പോലുള്ള പോഷകങ്ങൾ ഇല്ലെങ്കിൽ, നഖങ്ങൾ പൊട്ടുന്നതിനും, വളർച്ച മൊരടിക്കുന്നതിനും സാധ്യതയേറുന്നു.

Nailcare Tips: സ്റ്റൈലായി നഖം വളർത്താം; കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ, ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 08 Jun 2025 10:03 AM

നീളമുള്ളതും ആരോഗ്യകരവുമായ നഖങ്ങൾ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. വലിയ വില കൊടുത്ത് മാനിക്യൂർ പോലുള്ള പരിചരണത്തിലൂടെയാണ് പലരും നഖങ്ങളുടെ ആയുസ് നിലനിർത്തുന്നത്. ചിലർക്ക് എങ്ങനെയെല്ലാം നോക്കിയാലും നഖങ്ങൾ ഇടയ്ക്കിടെ പൊട്ടിപോകാറുണ്ട്. എന്നാൽ ചില പരിചരണ തന്ത്രങ്ങളിലൂടെ നിങ്ങളുടെ നഖങ്ങൾ വേഗത്തിൽ വളർത്താനും കൂടുതൽ കാലം അവയെ ശക്തമായി നിലനിർത്താനും കഴിയും.

നിങ്ങളുടെ നഖങ്ങൾ വേഗത്തിൽ വളർത്തേണ്ടത് എങ്ങനെയാണെന്ന് നോക്കാം. നിങ്ങൾ എന്താണോ കഴിക്കുന്നത് അത് നഖങ്ങളുടെ ആരോ​ഗ്യത്തെയും കാര്യമായി ബാധിക്കുന്നു. ശരീരത്തിൽ ആവശ്യത്തിന് ബയോട്ടിൻ, പ്രോട്ടീൻ, ഇരുമ്പ് അല്ലെങ്കിൽ സിങ്ക് പോലുള്ള പോഷകങ്ങൾ ഇല്ലെങ്കിൽ, നഖങ്ങൾ പൊട്ടുന്നതിനും, വളർച്ച മൊരടിക്കുന്നതിനും സാധ്യതയേറുന്നു.

കഴിക്കേണ്ട ഭക്ഷണങ്ങൾ

മുട്ട – പ്രോട്ടീനും ബയോട്ടിനും കൊണ്ട് സമ്പുഷ്ടമായ മുട്ട നഖത്തിൻ്റെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

ചീര – ഫോളേറ്റും ഇരുമ്പും ആവശ്യത്തിനുള്ള ചീരയും നഖത്തിന് പ്രധാനമാണ്.

ബദാം – മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടമാണ് ബദാം.

സാൽമൺ – ഒമേഗ-3, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായ സാൽമൺ നഖത്തിന് വളരെ നല്ലതാണ്.

മധുരക്കിഴങ്ങ് – ബീറ്റാ കരോട്ടിൻ കൂടുതലായി അടങ്ങിയിരിക്കുന്ന ഇവ നഖത്തിൻ്റെ തിളക്കത്തിനും ശക്തിക്കും ആവശ്യമാണ്.

നഖങ്ങളിൽ എപ്പോഴും ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ചർമ്മത്തെപ്പോലെ തന്നെ, നഖങ്ങൾക്കും ജലാംശം ആവശ്യമാണ്. വരണ്ടതും നിർജ്ജലീകരണത്തിന് കാരണമായ നഖങ്ങൾ പൊട്ടുകയും, തൊലി അടർന്ന് പോവുകയും, പിളരുകയും ചെയ്യുന്നു. ഇത് വളർച്ചയെ പൂർണ്ണമായും മുരടിപ്പിക്കുന്ന രീതികളാണ്.

ദിവസവും വെളിച്ചെണ്ണ, ജോജോബ ഓയിൽ, അല്ലെങ്കിൽ വിറ്റാമിൻ ഇ ഓയിൽ എന്നിവ നഖങ്ങളിൽ പുരട്ടുക. ഓരോ തവണ കൈ കഴുകിയതിനു ശേഷവും ഒരു ഹാൻഡ് ക്രീം ഉപയോഗിക്കുക. പാത്രങ്ങൾ കഴുകുമ്പോഴോ വൃത്തിയാക്കുമ്പോഴോ കൈയുറകൾ ധരിക്കുക.

ഈ ശീലങ്ങൾ ഒഴിവാക്കുക

നഖം കടിക്കുകയോ ക്യൂട്ടിക്കിളുകൾ പറിക്കുകയോ ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക.

നഖങ്ങൾ ഉപയോ​ഗിച്ച് ലേബലുകൾ കളയുക, ക്യാനുകൾ തുറക്കാൻ ശ്രമിക്കുക എന്നിവ അരുത്.

കഠിനമായ നെയിൽ പോളിഷ് റിമൂവറുകളുടെ അമിത ഉപയോഗം.

നെയിൽ പോളിഷ് പ്രയോഗിക്കുമ്പോൾ ബേസ് കോട്ടുകൾ ഒഴിവാക്കുക.