AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kareena Kapoor Khan: ആറ് മണിക്ക് അത്താഴം, നേരത്തെ ഉറക്കം; 44 കഴിഞ്ഞിട്ടും കരീന കപൂറിന്റെ ഫിറ്റ്നസിന്റെ രഹസ്യം ഇത്

Kareena Kapoor Khan's New Diet Routine: ദിവസത്തിൽ ഒരു നേരമെങ്കിലും ഇന്ത്യൻ ഭക്ഷണം നിർബന്ധമാണെന്നാണ് നടി പറയുന്നത്. ഭർത്താവ് സെയ്ഫ് അലി ഖാൻ കേരളാ ഭക്ഷണത്തോട് കടുത്ത ഇഷ്ടമുള്ളയാളാണെന്നും കരീന പറയുന്നുണ്ട്. ദിവസവും നന്നായി വെള്ളം കുടിക്കുന്ന ഒരാളാണ് കരീന.

Kareena Kapoor Khan: ആറ് മണിക്ക് അത്താഴം, നേരത്തെ ഉറക്കം; 44 കഴിഞ്ഞിട്ടും കരീന കപൂറിന്റെ ഫിറ്റ്നസിന്റെ രഹസ്യം ഇത്
Kareena Kappoor
sarika-kp
Sarika KP | Updated On: 08 Jun 2025 10:52 AM

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരമാണ് നടി കരീന കപൂർ. താരസുന്ദരിമാരിൽ മുൻനിരയിൽ തന്നെയാണ് കരീനയുടെ സ്ഥാനം. പ്രായം 44 കഴിഞ്ഞിട്ടും സിനിമാ മേഖലയിലെ ഏറ്റവും ഫിറ്റ്നസ് ഉള്ള നടിമാരിൽ ഒരാളാണ് കരീന. ആരോ​ഗ്യ കാര്യത്തിലും ഫിറ്റ്നസിന്റെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയും കരീന ചെയ്യാറില്ല.

ഇപ്പോഴിതാ തന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരം. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. യോഗയും കൃത്യമായ ഭക്ഷണ രീതികളുമാണ് താൻ പിന്തുടരുന്നത് എന്നാണ് താരം പറയുന്നത്.

കോവിഡിനു ശേഷമാണ് താൻ ആരോ​ഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാൻ തുടങ്ങിയത് എന്നാണ് നടി പറയുന്നത്. ഫിറ്റ്നസിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കിയതും കോവിഡിന് ശേഷമാണ്. ഒരു ദിവസം വ്യായാമം ചെയ്തില്ലെങ്കിൽ തന്റെ മൂഡ് മോശമാകുമെന്നും തന്റെ മൂഡ് കറക്ടായി നിലനിർത്തുന്നത് വ്യായാമം ആണെന്നും കരീന പറയുന്നു. ​ആരോ​ഗ്യത്തോടെയിരിക്കാൻ കൂടിയാണ് വ്യായാമം ചെയ്യുന്നത് .

Also Read:ഇറച്ചി തൊടുക പോലുമില്ലാത്ത ബോളിവുഡ് താരങ്ങൾ, ആമിര്‍ ഖാനും ആലിയയും വരെ

അത്താഴം വൈകുന്നേരം ആറ് മണിക്ക് മുൻപ് കഴിക്കും. രാത്രി ഒമ്പതരയ്ക്ക് കിടക്കും. പുലർച്ചെ എഴുന്നേറ്റ് വർക്കൗട്ട് ചെയ്യും. കൂടാതെ നൈറ്റ് പാർട്ടികൾ പോലെയുള്ള പരിപാടികളിൽ നിന്ന് വിട്ട് നിൽക്കാറുണ്ടെന്നും കരീന പറയുന്നു. അതുകൊണ്ട് തന്നെ തന്നെ പാർട്ടികളിലൊന്നും സുഹൃത്തുക്കൾ പ്രതീക്ഷിക്കാറില്ലെന്നും നടി അഭിമുഖത്തിൽ പറഞ്ഞു.

ദിവസത്തിൽ ഒരു നേരമെങ്കിലും ഇന്ത്യൻ ഭക്ഷണം നിർബന്ധമാണെന്നാണ് നടി പറയുന്നത്. ഭർത്താവ് സെയ്ഫ് അലി ഖാൻ കേരളാ ഭക്ഷണത്തോട് കടുത്ത ഇഷ്ടമുള്ളയാളാണെന്നും കരീന പറയുന്നുണ്ട്. ദിവസവും നന്നായി വെള്ളം കുടിക്കുന്ന ഒരാളാണ് കരീന. മറ്റേതു കാര്യത്തിൽ വിട്ടുവീഴ്ച ചെയ്താലും വെള്ളത്തിന്റെ കാര്യത്തിൽ മാത്രം താൻ വിട്ടുവീഴ്ചയ ചെയ്യാറില്ലെന്നും താരം പറയുന്നു.