Rosemary Plants: പൈസ കൊടുത്ത് വാങ്ങേണ്ട, റോസ്മേരി വീട്ടിൽ വളർത്താം, ഒരു കുപ്പി മാത്രം മതി!

How to Grow Rosemary in a Bottle: വൻ ഡിമാൻഡാണ് റോസ്മേരിക്കുള്ളത്. ഇവയിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ തലമുടി വളർച്ചയ്ക്ക് ഏറെ ഗുണകരമാണ്. എന്നാൽ, ഇനി ഇവ വാങ്ങി പൈസ കളയേണ്ട. വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ റോസ്മേരി ചെടി വളർത്താൻ കഴിയും. ഒരു കുപ്പിയുണ്ടെങ്കിൽ പറ്റുമെന്നേ, എങ്ങനെയെന്ന് അറിഞ്ഞാലോ...

Rosemary Plants: പൈസ കൊടുത്ത് വാങ്ങേണ്ട, റോസ്മേരി വീട്ടിൽ വളർത്താം, ഒരു കുപ്പി മാത്രം മതി!

പ്രതീകാത്മക ചിത്രം

Updated On: 

15 May 2026 | 02:28 PM

തലമുടി വളർച്ചയ്ക്ക് ഇന്ന് ധാരാളം പേർ ഉപയോഗിക്കുന്ന ഒന്നാണ് റോസ്മേരി വാട്ടർ അല്ലെങ്കിൽ ഓയിൽ. ഓൺലൈൻ വഴിയും നേരിട്ടും ഇവയുടെ വിൽപ്പന നടക്കുന്നുണ്ട്. അത്രത്തോളം ഡിമാൻഡാണ് റോസ്മേരിക്കുള്ളത്. ഇവയിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ തലമുടി വളർച്ചയ്ക്ക് ഏറെ ഗുണകരമാണ്. എന്നാൽ, ഇനി ഇവ വാങ്ങി പൈസ കളയേണ്ട. വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ റോസ്മേരി ചെടി വളർത്താൻ കഴിയും. ഒരു കുപ്പിയുണ്ടെങ്കിൽ പറ്റുമെന്നേ, എങ്ങനെയെന്ന് അറിഞ്ഞാലോ…

റോസ്മേരി ചെടി വളർത്താം

ആവശ്യമായ സാധനങ്ങൾ

  • പ്ലാസ്റ്റിക് കുപ്പി
  • റോസ്മേരി കട്ടിംഗുകൾ
  • കത്രിക
  • നല്ല നീർവാർച്ചയുള്ള മണ്ണ്
  • ചെറിയ കല്ലുകൾ
  • മണ്ണ് ചേർക്കുന്നതിനുള്ള സ്പൂൺ
  • ഫണൽ ദ്വാരങ്ങൾ ഉണ്ടാക്കുന്നതിനുള്ള കമ്പി
  • വെള്ളം

ALSO READ: പെരുമഴയിലും പച്ചക്കറികൾ ഉഷാറാകട്ടെ; മഴക്കാല കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നടേണ്ട വിധം

  1. റോസ്മേരി ചെടി നടുന്നതിനായി ആദ്യം കുപ്പി പകുതിയായി മുറിക്കുക. അല്ലെങ്കിൽ മുകളിൽ നിന്ന് മുറിച്ചെടുക്കുക.
  2. വെള്ളം പോകുന്നതിന് ആവശ്യമായ ദ്വാരം ഇട്ടുനൽകുക.
  3. കുപ്പിയുടെ അടിയിൽ ചെറിയ കല്ലുകൾ അല്ലെങ്കിൽ ഉരുളൻ കല്ലുകൾ സ്ഥാപിക്കുക. വെള്ളം കെട്ടിനിൽക്കുന്നത് തടയാനും ടിയുടെ വേരുകൾ ചീഞ്ഞഴുകുന്നത് തടയാനും ആണിത്.
  4. ശേഷം, കുപ്പിയിൽ മണ്ണ് നിറയ്ക്കുക. കുപ്പിയിൽ മുക്കാൽ ഭാഗവും മണ്ണ് നിറയ്ക്കേണ്ടതാണ്.
  5. മികച്ച ഡ്രെയിനേജിനായി അല്പം മണലോ പെർലൈറ്റോ ചേർക്കാം.
  6. ഇനി ചെടി നടുക. വെട്ടിയെടുത്ത റോസ്മേരി തണ്ടുകളാണ് നടാനായി ഉപയോഗിക്കുന്നതെങ്കിഷ വേരുകൾ ഉണ്ടാകുന്നത് വരെ അത് വെള്ളത്തിൽ മുക്കിവയ്ക്കേണ്ടതാണ്.
  7. പിന്നീട്, മണ്ണിലേക്ക് പറിച്ചുനടുക. നഴ്സറിയിൽ നിന്ന് വാങ്ങിയ ഒരു ചെറിയ ചെടിയും നേരിട്ട് നടാം.
  8. ചെടിക്ക് അമിതമായി നനവ് വേണ്ട. റോസ്മേരി ചെടി വരണ്ട മണ്ണാണ് ഇഷ്ടപ്പെടുന്നത്.
  9. ശരിയായ സ്ഥലം തിരഞ്ഞെടുക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. ദിവസവും 6 മുതൽ 8 മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ചെടി വയ്ക്കുന്നതാണ് നല്ലത്.
  10. അതിനായി ജനൽ, ബാൽക്കണി അല്ലെങ്കിൽ വെയിൽ ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കാം.
  11. ആരോഗ്യകരമായി ചെടി നിലനിൽക്കാൻ ഇടയ്ക്കിടെ വെട്ടിമാറ്റേണ്ടതാണ്.
  12. ചെടിക്ക് ആവശ്യത്തിന് സൂര്യപ്രകാശവും മിതമായ നനവും ലഭിക്കുന്നുണ്ടെങ്കിൽ, അത് ഒരു കുപ്പിയിൽ പോലും നന്നായി വളരും.

റോസ്മേരി ചെടിയുടെ ഗുണങ്ങൾ

  • തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ റോസ്മേരി സഹായിക്കുന്നു. ഇത് മുടിവേരുകളെ ബലപ്പെടുത്തുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും.
  •  മുടി വളർത്താൻ സഹായിക്കുന്ന ‘മിനോക്സിഡിൽ’ എന്ന മരുന്നിന് സമാനമായ ഫലം റോസ്മേരി നൽകുമെന്ന് പറയപ്പെടുന്നു. ഇത് പുതിയ മുടിയിഴകൾ വളർത്തും.
  • റോസ്മേരിയിലുള്ള ആന്റി-ബാക്ടീരിയൽ, ആന്റി-ഫംഗൽ ഗുണങ്ങൾ തലയോട്ടിയിലെ ചൊറിച്ചിലും താരനും അകറ്റും.
  • മുടിയുടെ സ്വാഭാവിക നിറം നിലനിർത്താനും അകാലനര വരുന്നത് ഒരു പരിധിവരെ തടയാനും റോസ്മേരി സഹായിക്കാറുണ്ട്.
  • മുടിക്ക് നല്ല തിളക്കവും മൃദുത്വവും റോസ്മേരി സഹായിക്കുമെന്നും പറയപ്പെടുന്നു.

English Summary:

Rosemary, widely used for cooking and hair care, can be easily grown at home even in a bottle. According to gardening tips, a plastic or glass bottle with proper drainage holes, sandy well-draining soil, small stones, and rosemary cuttings are enough to start cultivation. The plant should be placed in an area that receives 6 to 8 hours of sunlight daily, such as a balcony or sunny window.

Follow Us
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്