Meat Buying Tips: നല്ല പോത്തിറിച്ചി എങ്ങനെ തിരിച്ചറിയാം? ഗുണനിലവാരം പരിശോധിക്കാനുള്ള വഴികൾ
Buffalo Meat Buying Tips: നല്ല ഫ്രെഷ് പോത്തിറിച്ചി വാങ്ങി ഉപയോഗിക്കുന്നത് രുചികരമായ വിഭവങ്ങൾ തയാറാക്കു എന്നത് മാത്രമല്ല ഉദ്ദേശിക്കുന്നത്, ആരോഗ്യ സംരക്ഷണത്തിനും അത്യാവശ്യമാണ്. അങ്ങനെയെങ്കിൽ അല്പം ശ്രദ്ധ കൂടുതൽ വേണ്ടത്, മാംസ ഭക്ഷണങ്ങൾ വാങ്ങുമ്പോഴാണ്. കടകളിൽ നിന്നും മാർക്കറ്റുകളിൽ നിന്നും പോത്തിറിച്ചി വാങ്ങുമ്പോൾ അതിന്റെ ഗുണനിലവാരം മിനിറ്റുകൾക്കുള്ളിൽ പരിശോധിക്കാൻ സഹായിക്കുന്ന ചില വഴികൾ നമുക്ക് നോക്കാം.

പ്രതീകാത്മക ചിത്രം
ഏത് സാധനം വാങ്ങുമ്പോഴും നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഇത് നല്ലതായിരിക്കുമോ എന്ന ചിന്തയാണ്. കാരണം വിപണികളിൽ വ്യാജന്മാർ ധാരാളം ഉള്ളതിനാൽ നല്ലതും ചീത്തയും തിരിച്ചറിയാൻ അല്പം പ്രയാസമാണ്. അതിനാൽ ഉപ്പു തൊട്ട് കർപ്പൂരം വരെ ഇത്തരത്തിൽ ശ്രദ്ധിയോടെ നോക്കി വാങ്ങേണ്ടതുണ്ട്. ഭക്ഷണ സാധനങ്ങൾ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ അല്പം ശ്രദ്ധ കൂടുതൽ വേണ്ടത്, മാംസ ഭക്ഷണങ്ങൾ വാങ്ങുമ്പോഴാണ്.
നല്ല ഫ്രെഷ് പോത്തിറിച്ചി വാങ്ങി ഉപയോഗിക്കുന്നത് രുചികരമായ വിഭവങ്ങൾ തയാറാക്കു എന്നത് മാത്രമല്ല ഉദ്ദേശിക്കുന്നത്, ആരോഗ്യ സംരക്ഷണത്തിനും അത്യാവശ്യമാണ്. കടകളിൽ നിന്നും മാർക്കറ്റുകളിൽ നിന്നും പോത്തിറിച്ചി വാങ്ങുമ്പോൾ അതിന്റെ ഗുണനിലവാരം മിനിറ്റുകൾക്കുള്ളിൽ പരിശോധിക്കാൻ സഹായിക്കുന്ന ചില വഴികൾ നമുക്ക് നോക്കാം.
ALSO READ: കവറുകൾ അഴിക്കാതെ സോഫ എങ്ങനെ പുത്തൻ പോലെയാക്കാം? വീട്ടമ്മമാർ അറിഞ്ഞിരിക്കണം
നല്ല പോത്തിറിച്ചി എങ്ങനെ തിരിച്ചറിയാം?
നിറം നോക്കാം: നല്ല തെളിഞ്ഞ ചുവപ്പ് അല്ലെങ്കിൽ ഡാർക്ക് റെഡ് അതായത് ചോരയുടെ നിറമാണെങ്കിൽ അത് നല്ല പോത്തിറച്ചിയായിരിക്കും. കറുപ്പോ, കടുത്ത ഇരുണ്ട തവിട്ടു നിറമോ കാണപ്പെടുന്നുവെങ്കിൽ അത് കേടായതോ ദിവസങ്ങളോളം പഴക്കമുള്ളതോ ആയ ഇറച്ചിയാണെന്ന് മനസ്സിലാക്കാം. അത്തരം ഭക്ഷ്യ വസ്തുകൾ വാങ്ങാതിരിക്കുക.
സ്പർശിച്ച് അറിയാം: വിരൽ കൊണ്ട് ഇറച്ചിയിൽ ചെറുതായി അമർത്തി നോക്കുക. അമർത്തിയ ഭാഗം ഉടൻ തന്നെ പഴയപടിയായി തിരിച്ചുവരുന്നതായി കണ്ടാൽ അത് ഫ്രഷ് പോത്തിറിച്ചിയായിരിക്കും. അതല്ലാതെ അമർത്തുമ്പോൾ ആ കുഴി അതുപോലെ തന്നെ കിടക്കുകയും, തൊടുമ്പോൾ വഴുവഴുപ്പുള്ളതായി തോന്നുകയും ചെയാതാൽ അത് വാങ്ങാതിരിക്കുക.
മണം പരിശോധിക്കാം: ഫ്രെഷ് മാംസത്തിന് അപരിചിതമായ രൂക്ഷഗന്ധം ഉണ്ടാകില്ല. ചെറുതായി പുളിച്ച മണമോ, അമോണിയയുടെ മണമോ, അരോചകമായ ദുർഗന്ധമോ വരുന്നുണ്ടെങ്കിൽ അത് അഴുകിത്തുടങ്ങിയ ഇറച്ചിയാണ്.
കൊഴുപ്പിൻ്റെ നിറം: പോത്തിറച്ചിയിലെ കൊഴുപ്പ് തെളിഞ്ഞ വെളുപ്പോ നേരിയ മഞ്ഞ കലർന്ന നിറത്തിലോ ആയിരിക്കും. മാംസത്തിനുള്ളിൽ ചെറിയ വെളുത്ത വരികൾ പോലെ കൊഴുപ്പ് പടർന്നു കിടക്കുന്നുവെങ്കിൽ ആ ഇറച്ചി വേവിക്കുമ്പോൾ നല്ല മൃദുത്വവും മികച്ച രുചിയും നൽകും.
വെള്ളത്തിന്റെ അളവ്: സ്വാഭാവികമായ ഈർപ്പം ഇറച്ചിക്ക് ആവശ്യമാണ്. എന്നാൽ കഷ്ണങ്ങളിൽ നിന്ന് അമിതമായി വെള്ളം ഒലിച്ചിറങ്ങുന്നുണ്ടെങ്കിലോ, അല്ലെങ്കിൽ പാത്രത്തിൽ ചോര കലർന്ന വെള്ളം ഒരുപാട് കെട്ടിക്കിടക്കുന്നുണ്ടെങ്കിലോ ഐസിൽ വെച്ച് തണുപ്പിച്ചെടുത്ത് വീണ്ടും വിപണിയിൽ ഇറക്കിയതാക്കാൻ സാധ്യതയുണ്ട്.
English Summary:
Buying Buffalo Meat Weekly? Learn 5 simple ways to check its freshness and quality before you pay. From colour and smell to texture and appearance, these easy tips can help you make a better choice at the market.