Healthy Foodstyle: ഉയരം കുറവാണോ… കൂട്ടാൻ വഴിയുണ്ട്; ഈ ഭക്ഷണങ്ങൾ സമയത്ത് കഴിക്കൂ

Height Increasing Food: ശരീരത്തിൻ്റെ സ്വാഭാവിക വളർച്ച ഉറപ്പാക്കുന്നതിൽ പോഷകാഹാരം വളരെ പ്രധാനമാണ്. ചില ഭക്ഷണങ്ങൾ, ശരിയായ സമയത്ത് കഴിക്കുമ്പോൾ, അസ്ഥികളുടെ വളർച്ച, ഹോർമോൺ പ്രവർത്തനം, മൊത്തത്തിലുള്ള വികസനം എന്നിവയെ പിന്തുണയ്ക്കുന്നു.

Healthy Foodstyle: ഉയരം കുറവാണോ... കൂട്ടാൻ വഴിയുണ്ട്; ഈ ഭക്ഷണങ്ങൾ സമയത്ത് കഴിക്കൂ

Height Increasing Food

Published: 

26 Dec 2025 | 12:33 PM

ഉയരം കുറഞതിന്റെ പേരിൽ പല അപമനങ്ങളും കളിയാക്കലുകളും സഹിക്കുന്നവർ ഏറെയാണ്. ദിവസവും പാൽ കുടിച്ചാലെ ഉയരം വക്കൂ എന്ന പറയുന്ന അമ്മമാരും, അതിനായി കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അച്ഛൻമാരും നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്. എന്നാൽ വാസ്തവത്തിൽ, ഉയരം നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ജനിതകശാസ്ത്രമാണ്. ഇക്കണോമിക്സ് ആൻഡ് ഹ്യൂമൻ ബയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഉയരത്തിന്റെ കാര്യത്തിൽ ഏകദേശം 60-80 ശതമാനവും പാരമ്പര്യമായാണ് ലഭിക്കുന്നത്.

എന്നാൽ, ശരീരത്തിൻ്റെ സ്വാഭാവിക വളർച്ച ഉറപ്പാക്കുന്നതിൽ പോഷകാഹാരം വളരെ പ്രധാനമാണ്. ചില ഭക്ഷണങ്ങൾ, ശരിയായ സമയത്ത് കഴിക്കുമ്പോൾ, അസ്ഥികളുടെ വളർച്ച, ഹോർമോൺ പ്രവർത്തനം, മൊത്തത്തിലുള്ള വികസനം എന്നിവയെ പിന്തുണയ്ക്കുന്നു. പ്രത്യേകിച്ച് വളർച്ചയുടെ പ്രധാന ഘട്ടങ്ങളിൽ. അത്തരത്തിൽ നിങ്ങൾ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് മനസ്സിലാക്കാം.

പാലും പാലുല്പന്നങ്ങളും

പാൽ, തൈര്, പനീർ തുടങ്ങിയ പാലുൽപ്പന്നങ്ങളിൽ കാൽസ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ അസ്ഥികളുടെ ശക്തിക്കും വളർച്ചയ്ക്കും സഹായിക്കുന്ന പോഷകങ്ങളാണ്. 2019 ലെ ഒരു പഠനത്തിൽ, പാലുൽപ്പന്നങ്ങൾ കൂടുതലായി കഴിക്കുന്ന കൗമാരക്കാർക്ക് അസ്ഥികളുടെ ഉയരം ഗണ്യമായി മെച്ചപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം: കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചൂടുള്ള പാൽ കുടിക്കുന്നത് വളരെ നല്ലതാണ്. കാരണം രാത്രിയിലാണ് കാൽസ്യം ആഗിരണം ഏറ്റവും കൂടുതൽ ലഭിക്കുന്നത്.

ALSO READ: ചായയോ കാപ്പിയോ? എല്ലുകൾക്ക് ബലം നൽകാൻ ഏറ്റവും നല്ലത് ഇത്

റാഗി

പാലിനേക്കാൾ മൂന്നിരട്ടി കാൽസ്യം അടങ്ങിയതാണ് റാഗി. വളരുന്ന കുട്ടികളിൽ അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്തുന്നതിന് റാഗി വളരെയധികം സഹായിക്കുന്നു. റാ​ഗി ഗ്ലൂറ്റൻ രഹിതമാണ്, അതിനാൽ ദഹിക്കാനും എളുപ്പമാണ്.

കഴിക്കേണ്ട സമയം: പ്രഭാതഭക്ഷണത്തിന് റാ​ഗി ഉൾപ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്.

മുളപ്പിച്ച നിലക്കടലയും പയറും

മുളപ്പിച്ച നിലക്കടല, കടല, പയർ തുടങ്ങിയ സസ്യാധിഷ്ഠിത പ്രോട്ടീനുകളിൽ കലകളുടെയും പേശികളുടെയും വളർച്ചയ്ക്ക് ആവശ്യമായ അമിനോ ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. സമീകൃത പോഷകാഹാരമായി ഇവ കഴിക്കുന്നതിലൂടെ നിങ്ങളുടെ വളർച്ചയെ പിന്തുണയ്ക്കുന്നു.

കഴിക്കേണ്ട സമയം: പ്രഭാതഭക്ഷണമായി കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം.

മുട്ട

മുട്ടയിൽ അളവിൽ പ്രോട്ടീൻ, വിറ്റാമിൻ ഡി, കോളിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം അസ്ഥിയുടെയും പേശിയുടെയും വളർച്ചയുമായി ബന്ധപ്പെട്ടവയാണ്. ദിവസവും ഒരു മുട്ട വീധം കഴിക്കുന്നത് കുട്ടികളുടെ വളർച്ച, കഴിക്കാത്തവരെ അപേക്ഷിച്ച് മെച്ചപ്പെട്ടതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

കഴിക്കേണ്ട സമയം: പ്രഭാതഭക്ഷണമായി കഴിക്കുന്നതാണ് അനുയോജ്യം. കാരണം രാവിലെ പ്രോട്ടീൻ കഴിക്കുന്നത് വളർച്ചാ ഹോർമോണിനെ പിന്തുണയ്ക്കുന്നു.

 

 

കടല വെള്ളത്തിലിടാൻ മറന്നുപോയോ? ഒരു മണിക്കൂർ മതി...
വനിതാ ടീം കോച്ച്‌ അമോൽ മജുംദാറിന്റെ ശമ്പളമെത്ര?
അടുക്കള സിങ്കിലെ ദുർഗന്ധം മാറുന്നില്ലേ..! ഇതാ ചില വഴികൾ
രാത്രി താജ്മഹൽ കാണാൻ പറ്റുമോ?
കാറിൽ നിന്നും ചെയ്യുന്നത് കണ്ടോ?
ഇത് രണ്ടാം ജന്മം; സൂറത്തില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു താഴേക്ക് വീണയാള്‍ ഗ്രില്ലില്‍ കുടുങ്ങി, അത്ഭുതകരമായ രക്ഷപ്പെടല്‍
ഒടുവില്‍ ആശ്വാസം, പുല്‍പ്പള്ളിയിലെ നരഭോജി കടുവ പിടിയില്‍
വീട്ടുമുറ്റത്ത് പടം പൊഴിക്കുന്ന മൂർഖൻ