AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bone Health: ചായയോ കാപ്പിയോ? എല്ലുകൾക്ക് ബലം നൽകാൻ ഏറ്റവും നല്ലത് ഇത്

Tea or coffee For Bone Health: അമിതമായ കാപ്പി, പ്രത്യേകിച്ച് അഞ്ചോ അതിലധികമോ കപ്പ് കാപ്പി കൂടുതൽ കുടിക്കുന്നത് നിങ്ങളുടെ അസ്ഥികളുടെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. എന്നാൽ നിങ്ങളുടെ എല്ലുകളുടെ ആരോ​ഗ്യത്തിന് കാപ്പിയാണോ ചായയാണോ എറ്റവും നല്ലത്?

Bone Health: ചായയോ കാപ്പിയോ? എല്ലുകൾക്ക് ബലം നൽകാൻ ഏറ്റവും നല്ലത് ഇത്
Bone HealthImage Credit source: Peter Dazeley/The Image Bank/Getty Images
Neethu Vijayan
Neethu Vijayan | Published: 26 Dec 2025 | 11:25 AM

കാപ്പിയും ചായയും ദൈനദിന ജീവിതത്തിൻ്റെ ഭാ​ഗമാണ്. കാപ്പി ഇഷ്ടമുള്ളവരും ചായ ഇഷ്ടമുള്ളവരും ഏറെയാണ്. ചിലരുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ഇവയിലേതെങ്കിലും കുടിച്ചുകൊണ്ടാണ്. ശരീരത്തിന് പെട്ടെന്നുള്ള ഊർജ്ജം നൽകാൻ ഇവ രണ്ടും കേമന്മാരാണ്. കൂടാതെ മിതമായ അളവിൽ കുടിക്കുന്നത് നമ്മുടെ ആരോ​ഗ്യത്തിനും ​ഗുണകരമാണ്. എന്നാൽ നിങ്ങളുടെ എല്ലുകളുടെ ആരോ​ഗ്യത്തിന് കാപ്പിയാണോ ചായയാണോ എറ്റവും നല്ലത്?

അസ്ഥികളുടെ ആരോഗ്യമെടുത്താൽ, ചായ കാപ്പിയെക്കാൾ അല്പം മുന്നിലാണെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തിയിരിക്കുന്നത്. അമിതമായ കാപ്പി, പ്രത്യേകിച്ച് അഞ്ചോ അതിലധികമോ കപ്പ് കാപ്പി കൂടുതൽ കുടിക്കുന്നത് നിങ്ങളുടെ അസ്ഥികളുടെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ 65 വയസ്സിനു മുകളിലുള്ള ഏകദേശം 10,000 സ്ത്രീകളിൽ നടത്തിയ പഠനത്തിൽ നിന്നുള്ള സർവേയിലാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

Also Read: നാരങ്ങയുടെ തൊലി കളയാൻ വരട്ടെ; ഈ ആരോ​ഗ്യ പ്രശ്നങ്ങൾ പരിഹരിക്കാം

ന്യൂട്രിയന്റ്സ് ജേണലിലിലാണ് പഠനത്തിന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചായ കുടിക്കുന്നവർക്ക് കാപ്പി കുടിക്കുന്നവരെ അപേക്ഷിച്ച് ഹിപ് ബോൺ മിനറൽ ഡെൻസിറ്റി അല്പം കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ എന്തുകൊണ്ടാണ് ചായ അസ്ഥികളുടെ ആരോ​ഗ്യത്തിന് മികച്ചതാകുന്നതെന്ന കാര്യത്തിൽ ​ഗവേഷണം വ്യക്തത നൽകുന്നില്ല. അസ്ഥി നിർമ്മാണ കോശങ്ങളെ ഉത്തേജിപ്പിക്കുകയും അവയുടെ സാന്ദ്രതയ്ക്കും കാരണമാകുന്ന കാറ്റെച്ചിനുകൾ പോലുള്ള സംയുക്തങ്ങൾ ചായയിൽ അടങ്ങിയിരിക്കുന്നതിനാലാകാം എല്ലുകൾക്ക് ചായ ​ഗുണകരമാകുന്നതെന്നാണ് ​ഗവേഷകരുടെ വിലയിരുത്തൽ.

അസ്ഥി ധാതുക്കളുടെ സാന്ദ്രത കുറയുന്നത് ഒരു വ്യക്തിയിൽ ഓസ്റ്റിയോപൊറോസിസിൻ്റെ സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, പ്രായമാകുന്തോറും അസ്ഥികൾക്ക് ഉണ്ടാകുന്ന ക്ഷയം പെട്ടെന്നുള്ള ഒടിവുകൾക്ക് കാരണമാകും. കാപ്പിയുടെ ഉപഭോ​ഗം മാതമല്ല പാരമ്പര്യം, മദ്യപാനം, പുകയില ഉപയോഗം, തുടങ്ങിയ ഘടകങ്ങളും ഇതിൻ്റെ കാരണങ്ങളായി പറയപ്പെടുന്നു.