Green Peas Curry Recipe: ഗ്രീന്‍ പീസ് കറി ഒന്ന് മാറ്റി പിടിച്ചാലോ? രുചി ചോരാതെ എളുപ്പത്തില്‍ തയാറാക്കാം
How To Make Green Peas Curry: പൊതുവെ എല്ലാവരെയും സംബന്ധിച്ച് രാവിലത്തെ ഭക്ഷണം തയാറാക്കുന്നതാണ് അല്‍പം പ്രയാസപ്പെട്ട ജോലിയാണ്. ഒരാള്‍ക്ക് ഇഷ്ടപ്പെടുന്നത് മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടില്ലെന്ന പരാതി വേറെ. എന്നാല്‍ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗ്രീന്‍ പീസ് കറി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ?

സ്വാദിഷ്ടമായ ഗ്രീന്‍ പീസ് കറി തയാറാക്കുന്നതിനായി എന്തെല്ലാം ചേരുവകളാണ് വേണ്ടതെന്ന് നോക്കാം. ഗ്രീന്‍ പീസ്, സവാള, പെരുംജീരകം, കടുക്, ഖരം മസാല, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഉപ്പ്, ഇഞ്ചി, പച്ചമുളക്, വറ്റല്‍ മുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി, തേങ്ങ, കറിവേപ്പില, ഉരുളകിഴങ്ങ്, വെളിച്ചെണ്ണ, തക്കാളി, വെള്ളം ഇവയെല്ലാം നിങ്ങള്‍ക്ക് ആവശ്യത്തിന് എടുക്കാം. ( BURCU ATALAY TANKUT/Moment/Getty Images)

ഗ്രീന്‍ പീസ് തലേദിവസം തന്നെ വെള്ളത്തിലിട്ട് കുതിര്‍ത്തെടുക്കാം. ശേഷം നന്നായി വേവിച്ച് ഇതിലേക്ക് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത ഉരുളക്കിഴങ്ങ് ഇട്ട് ഒന്നുകൂടി വേവിക്കാം. എന്നിട്ട് ചെറുതായി അരിഞ്ഞെടുത്ത സവാളയും പച്ചമുളകും ചേര്‍ക്കാം. ഇവ പാകത്തിന് വേവ് ആകുന്നതിനുള്ളില്‍ അരപ്പ് തയാറാക്കാം. (Image Credits: Freepik)

അരപ്പ് തയാറാക്കുന്നതിനായി അര മുറി തേങ്ങ ചിരകിയത്, ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും അര ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടിയും ആവശ്യത്തിന് വെള്ളവുമെടുക്കാം. ഇവ നന്നായി അരച്ചെടുക്കാം. ശേഷം ഒരു പാന്‍ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇട്ടുകൊടുക്കാം. (Image Credits: Freepik)

ഇതിലേക്ക് ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുത്ത തക്കാളിയും കുറച്ച് കറിവേപ്പിലയും ചേര്‍ത്ത് നന്നായി വേവിച്ചെടുക്കാം. ശേഷം അരപ്പും ചേര്‍ക്കാം, ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഖരം മസാല ചേര്‍ക്കാം. അരപ്പ് ചൂടായി വരുമ്പോള്‍ നേരത്തെ വേവിച്ച് വെച്ച ഗ്രീന്‍ പീസും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കൊടുക്കാം. (Image Credits: Freepik)

ഇവ നന്നായി തിളച്ചതിന് ശേഷം സ്റ്റൗ ഓഫ് ചെയ്യാം. എന്നിട്ട് ഒരു പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് കടുക, ചെറിയ ഉള്ളി, വറ്റല്‍ മുളക് എന്നിവ ചേര്‍ത്ത് വറവിട്ട് കറിലേക്ക് ഒഴിക്കാം. ഇതോടെ വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഗ്രീന്‍ പീസ് കറി തയാര്‍. (Image Credits: Freepik)