Rosemary Oil Making: ഇനി കാശ് കളയണ്ട! റോസ്മേരി ഓയിൽ വീട്ടിൽ തന്നെ തയ്യാറാക്കാം; അറിയാം ആ എളുപ്പവഴി
Rosemary Oil For Hair Growth: റോസ്മേരി വെള്ളം വീട്ടിൽ തയ്യാറാക്കുമെങ്കിലും ഓയിൽ അധികമാരും വീട്ടിലുണ്ടാക്കാറില്ല. വലിയ കാശുകൊടുത്ത് പുറത്തുനിന്ന് വാങ്ങുകയാണ് പതിവ്. എന്നാൽ ഇവ നമ്മുടെ വീടുകളിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഹെർബൽ ഹെയർ ഓയിലാണ്.
മുടി കൊഴിയുന്നതും വളരുന്നത് സ്വാഭാവികമായ പ്രക്രിയയാണ്. എന്നാൽ ഒരു പരിധിക്കപ്പുറം മുടി കൊഴിയുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പല കാരണങ്ങൾ മുടികൊഴിച്ചിലിന് കാരണമാകാറുണ്ടെങ്കിലും, ഒരു അല്പം ശ്രദ്ധ കൊടുത്താൽ ഒരുപക്ഷേ അവ വീണ്ടെടുക്കാനും സാധിക്കും. അതിന് ഏറ്റവും ഉചിതം പരമ്പരാഗത രീതികൾ തന്നെയാണ്. അത്തരത്തിൽ ഒന്നാണ് അടുത്തിടെ വളരെ പ്രചാരണം ലഭിച്ച റോസ്മേരി. റോസ്മേരി ഓയിലും അവയുടെ വെള്ളവും മുടി വളർച്ചയ്ക്ക് ഉത്തമമാണെന്ന് പലർക്കും അറിയാവുന്നതാണ്.
റോസ്മേരി വെള്ളം വീട്ടിൽ തയ്യാറാക്കുമെങ്കിലും ഓയിൽ അധികമാരും വീട്ടിലുണ്ടാക്കാറില്ല. വലിയ കാശുകൊടുത്ത് പുറത്തുനിന്ന് വാങ്ങുകയാണ് പതിവ്. എന്നാൽ ഇവ നമ്മുടെ വീടുകളിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഹെർബൽ ഹെയർ ഓയിലാണ്. റോസ്മേരി ഓയിൽ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും, വരൾച്ചയെ ചെറുക്കാനും, തലയോട്ടിയിലെ ചൊറിച്ചിൽ പോലും ഒഴിവാക്കാൻ വളരെ നല്ലതാണ്.
റോസ്‌മേരി എണ്ണയുടെ ഗുണങ്ങൾ
2015-ലെ പബ്‌മെഡ് പഠനമനുസരിച്ച്, ആറ് മാസത്തേക്ക് റോസ്‌മേരി എണ്ണ ഉപയോഗച്ചവരിൽ, മുടിവളർച്ച ഗണ്യമായി വർദ്ധിച്ചതായി കണ്ടെത്തി. പഠനത്തിന്റെ മൊത്തത്തിലുള്ള കണ്ടെത്തലുകൾ പ്രകാരം റോസ്‌മേരി എണ്ണ മുടി വളർച്ചയ്ക്ക് വളരെ ഫരപ്രദമാണെന്നാണ്. തലയോട്ടിയിലെ ബാക്ടീരിയ അണുബാധകൾ റോസ്‌മേരി ഉപയോഗിച്ച് ചികിത്സിക്കാവുന്നതാണ്. മുടി കൊഴിച്ചിലിന് കാരണമാകുന്ന തലയോട്ടിയിലെ അണുബാധകൾ നീക്കം ചെയ്യുന്നതിനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും റോസ്‌മേരി എണ്ണ ഉപയോഗപ്രദമാകുമെന്ന് ഇത് സൂചിപ്പിക്കുന്നു.
റോസ്മേരി ഓയിൽ തയ്യാറാക്കുന്നത്
ആവശ്യ ചേരുവകൾ: അര കപ്പ് വെളിച്ചെണ്ണ, രണ്ട് ടേബിൾസ്പൂൺ റോസ്മേരി അവശ്യ എണ്ണ.
ഒരു ചെറിയ സോസ്പാനിൽ, വെളിച്ചെണ്ണ ഉരുകുന്നത് വരെ കുറഞ്ഞ ചൂടിൽ ചൂടാക്കുക. നന്നായി ഇളക്കുക. സോസ്പാൻ ബർണറിൽ നിന്ന് നീക്കം ചെയ്ത ശേഷം, എണ്ണ തണുക്കാൻ അനുവദിക്കുക. ശേഷം വെളിച്ചെണ്ണയിലേക്ക് റോസ്മേരി അവശ്യ എണ്ണ ചേർക്കുക. വെളിച്ചെണ്ണയും റോസ്മേരിയും ചേർന്ന ഈ മിശ്രിതം നിങ്ങൾക്ക് ഒരു പാത്രത്തിൽ സൂക്ഷിക്കാം.