Vitamin C: മുഖം സ്വർണം പോലെ തിളങ്ങണ്ടേ? വെെറ്റമിൻ സി സെറം വീട്ടിൽ തയ്യാറാക്കിയാലോ?
Vitamin C Serum: വിപണിയിൽ പല ബ്രാൻഡുകളുടെയും വെെറ്റമിൻ സി സെറം ലഭ്യമാണ്. എന്നാൽ വില കേട്ട് നമ്മൾ ഞെട്ടാറുമുണ്ട്. എളുപ്പത്തിൽ വീട്ടിൽ വെെറ്റമിൻ സി സെറം തയ്യാറാക്കി നോക്കിയാലോ?
നന്നായി കുലുക്കി എടുത്ത ശേഷം ഇതിനെ വെളിച്ചം കടക്കാത്ത തണുപ്പുള്ള സ്ഥലത്ത് വെക്കാം. രണ്ടാഴ്ച്ചയ്ക്കുള്ളിൽ തന്നെ ഇത് ഉപയോഗിച്ച് തീർക്കേണ്ടതാണ് ഇത്. ഉപയോഗിക്കുമ്പോൾ മുഖം നന്നായി കഴുകി എന്ന് ഉറപ്പ് വരുത്തുക.(Image Credits: Getty Images)
ചർമ്മ സംരക്ഷണത്തിന് മുൻതൂക്കം നൽകുന്നവരാണ് ഭൂരിഭാഗം മലയാളികളും. സൗന്ദര്യ സംരക്ഷണത്തിനായി പല വഴികളും പരീക്ഷിക്കാറുമുണ്ട്. സ്കിൻ കെയറിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സെറം. വൈറ്റമിൻ സി സെറം എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാം ? (Image Credits: Getty Images)
ആവശ്യമായ ചേരുവകൾ : വിറ്റാമിൻ സി ഗുളികകൾ – 2, റോസ് വാട്ടർ – 2 ടീസ്പൂൺ, ഗ്ലിസറിൻ – 1 ടീസ്പൂൺ, വൈറ്റമിൻ ഇ കാപ്സ്യൂൾ – 1 (Image Credits: Getty Images)
തയ്യാറാക്കുന്ന വിധം: വൈറ്റമിൻ സി ടാബ്ലെറ്റ് ചതച്ച് പൊടിച്ച് എടുത്ത ശേഷം ഒരു കുപ്പിയിലേക്ക് ഇടുക. റോസ് വാട്ടർ ഒഴിച്ച് നന്നായി യോജിപ്പിച്ച് എടുക്കുക. വൈറ്റമിൻ ഇ കാപ്സ്യൂളിൽ നിന്നും ദ്രാവകം പിഴിഞ്ഞ് എടുത്ത് കുപ്പിയിലേക്ക് ഒഴിക്കുക. (Image Credits: Getty Images)
നന്നായി കുലുക്കി എടുത്ത ശേഷം ഇതിനെ വെളിച്ചം കടക്കാത്ത തണുപ്പുള്ള സ്ഥലത്ത് വെക്കാം. രണ്ടാഴ്ച്ചയ്ക്കുള്ളിൽ തന്നെ ഇത് ഉപയോഗിച്ച് തീർക്കേണ്ടതാണ് ഇത്. ഉപയോഗിക്കുമ്പോൾ മുഖം നന്നായി കഴുകി എന്ന് ഉറപ്പ് വരുത്തുക.(Image Credits: Getty Images)
മുഖത്തെ ചുളിവ് മാറ്റുന്നത് മുതൽ തിളക്കം നിലനിർത്തുന്നതിന് വരെ സഹായകരമായ ഒന്നാണ് വെെറ്റമിൻ സി സെറം. ഹോളി ഗ്രെയ്ൽ സ്കിൻകെയർ ചേരുവകളിലൊന്നായി അറിയപ്പെടുന്ന വൈറ്റമിൻ സി ചർമത്തിന് അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരും. (Image Credits: Getty Images)