Monsoon health tips: മടങ്ങാം മഴക്കാലം കഴിയും വരെ മത്തങ്ങയിലേക്കും മുരിങ്ങയിലേക്കും, മഴയിൽ ആരോഗ്യം സംരക്ഷിക്കാനുള്ള വഴികൾ
How to protect health during monsoon: ഈ സമയത്ത് വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ കൂടുതലായതിനാൽ, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഇഞ്ചി, തുളസി, ജീരകം, മല്ലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം ദഹനത്തിനും രോഗപ്രതിരോധശേഷിക്കും നല്ലതാണ്.

Monsoon Food
തിരുവനന്തപുരം: മഴക്കാലത്ത് പൊതുവേ ദഹനശേഷി കുറയുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യുന്ന സമയമാണ്. എളുപ്പത്തിൽ ദഹിക്കുന്നതും ചൂടുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണമാണ് ഈ സമയത്ത് കഴിക്കേണ്ടത്. ഈ സമയത്ത് വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ കൂടുതലായതിനാൽ, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഇഞ്ചി, തുളസി, ജീരകം, മല്ലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം ദഹനത്തിനും രോഗപ്രതിരോധശേഷിക്കും നല്ലതാണ്. ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കുക.
കഴിക്കാവുന്ന ഭക്ഷണങ്ങൾ
ചൂടുള്ള സൂപ്പുകൾ: പച്ചക്കറി സൂപ്പുകൾ, ചിക്കൻ സൂപ്പ്, പരിപ്പ് സൂപ്പുകൾ എന്നിവ മഴക്കാലത്ത് വളരെ നല്ലതാണ്. ഇവ ശരീരത്തിന് ചൂടും ഊർജ്ജവും നൽകുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും.
വേവിച്ചമായ പച്ചക്കറികൾ: പച്ചക്കറികൾ നന്നായി കഴുകി, നന്നായി പാചകം ചെയ്ത് മാത്രം കഴിക്കുക. മത്തങ്ങ, മുരിങ്ങയില, വെളുത്തുള്ളി, ഉലുവ, പാവയ്ക്ക, കുമ്പളം, പടവലം, വെള്ളരി തുടങ്ങിയ പച്ചക്കറികൾ നല്ലതാണ്. ഇലക്കറികൾ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്, കാരണം അവയിൽ ഈർപ്പം തങ്ങിനിൽക്കുകയും രോഗാണുക്കൾ പെരുകാൻ സാധ്യതയുമുണ്ട്.
സിട്രസ് പഴങ്ങൾ: ഓറഞ്ച്, നാരങ്ങ, നെല്ലിക്ക തുടങ്ങിയ വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ, കുരുമുളക്… ഇവ ഭക്ഷണത്തിൽ ധാരാളമായി ചേർക്കുക. ഇവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ്, ആൻ്റിമൈക്രോബയൽ ഗുണങ്ങളുണ്ട്.
തേൻ: ചെറുചൂടുള്ള വെള്ളത്തിലോ ഭക്ഷണത്തിലോ തേൻ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
കുത്തരി ചോറ്: വെള്ളച്ചോറിന് പകരം കുത്തരി ഉപയോഗിക്കുന്നതാണ് നല്ലത്. വെള്ളച്ചോറ് ദഹനക്കുറവും നീർക്കെട്ടും ഉണ്ടാക്കാൻ സാധ്യതയുണ്ട്. രാത്രിയിൽ ചൂടുള്ള കഞ്ഞി കുടിക്കുന്നത് ദഹനത്തിന് നല്ലതാണ്. ഓട്സ്, ഗോതമ്പ്, യവം എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പരിപ്പ്, ചെറുപയർ എന്നിവയുടെ സൂപ്പുകളും കറികളും കഴിക്കാം.
നട്ട്സ്: വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ നട്ട്സ് ശരീരത്തിന് ഊർജ്ജം നൽകും.
മത്സ്യം/മാംസം: വേവിച്ച മത്സ്യവും മാംസവും (ചിക്കൻ, ആട്ടിറച്ചി) മിതമായ അളവിൽ കഴിക്കാം. എന്നാൽ ഈ സമയത്ത് കടൽ മത്സ്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്, കാരണം ഇത് അവയുടെ പ്രജനന കാലമായതുകൊണ്ട് അണുബാധക്ക് സാധ്യതയുണ്ട്.
മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
പുറത്തുനിന്നുള്ള ഭക്ഷണം (സ്ട്രീറ്റ് ഫുഡ്): വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഉണ്ടാക്കുന്നതിനാൽ ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയുണ്ട്. നന്നായി പാകം ചെയ്യാത്തതും ശുചിത്വം ഇല്ലാത്തതുമായ സാലഡുകളും പഴങ്ങളും ഒഴിവാക്കുക. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ ദഹിക്കാൻ പ്രയാസമുള്ളയാണ്.
ഇവ വയറ്റിൽ അസ്വസ്ഥതകൾ ഉണ്ടാക്കും. തണുത്ത പാനീയങ്ങൾ, ഐസ്ക്രീം ഇവ ദഹനത്തെ മന്ദഗതിയിലാക്കുകയും ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതും പിന്നീട് ചൂടാക്കിയതുമായ ഭക്ഷണം ഒഴിവാക്കുക. കിഴങ്ങുവർഗ്ഗങ്ങൾ ദഹിക്കാൻ പ്രയാസമുള്ളവയാണ്.
മുളപ്പിച്ച പയർവർഗ്ഗങ്ങൾ ദഹനക്കുറവും വായുവിന്റെ അസ്വസ്ഥതയും ഉണ്ടാക്കാൻ സാധ്യതയുണ്ട്. സമുദ്രവിഭവങ്ങളും കക്കയിറച്ചിയും വഴി മഴക്കാലത്ത് ഇവയിൽ അണുബാധകൾക്ക് സാധ്യത കൂടുതലാണ്. ശരീരത്തിന് പെട്ടെന്ന് ദഹിക്കുന്നതും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് മഴക്കാലത്ത് ആരോഗ്യം സംരക്ഷിക്കുക.