Meenammas Mysore Pak: ദിയ കൃഷ്ണയുടെ അമ്മായിയമ്മയുടെ നെയ്യ് കിനിയുന്ന മൈസൂർ പാക് വീട്ടിൽ ഉണ്ടാക്കാം
Meenammas Mysore Pak Recipe: മീനമ്മാസ് കിച്ചൺ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ ഒരു പേജുമുണ്ട്. ഈ സംരംഭത്തിന് തുടക്കമിട്ടതും ദിയയാണ്. മീനമ്മാസ് കിച്ചണിൽ മൈസൂര്‍ പാക്ക് ഉണ്ടാക്കുന്ന വിഡിയോയും താരം പങ്കുവച്ചിരുന്നു.
ഏറെ ആരാധകരുള്ള പ്രിയ താരമാണ് ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിത ഭർത്താവിന്റെ വീട്ടിലെ രൂചികൾ ആരാധകർക്കിടയിൽ എത്തിച്ചിരിക്കുകയാണ് താരം. ദിയയുടെ ഭർത്താവ് അശ്വിന്റെ അമ്മ മീനാക്ഷിയുടെ ‘മീനമ്മാസ് കിച്ചണിലൂടെയാണ് ഇത്. ദിയയുടെ യൂട്യൂബ് വ്ലോഗുകളിലൂടെ അശ്വിന്റെ അമ്മയെയും അമ്മയുടെ രുചിയും പുറംലോകത്തിന് സുപരിചിതമാണ്. ഇതാണ് ഇപ്പോൾ സംരംഭമായി ആരംഭിച്ചത്.
മീനമ്മാസ് കിച്ചൺ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ ഒരു പേജുമുണ്ട്. ഈ സംരംഭത്തിന് തുടക്കമിട്ടതും ദിയയാണ്. മീനമ്മാസ് കിച്ചണിൽ മൈസൂര്‍ പാക്ക് ഉണ്ടാക്കുന്ന വിഡിയോയും താരം പങ്കുവച്ചിരുന്നു. ഒരു പാത്രത്തില്‍ കടലമാവും മറ്റൊരു പാത്രത്തില്‍ നെയ്യും കാണാം. ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
‘മീനമ്മാസ് കിച്ചൺ’ എന്ന പേജിലൂടെ ദിയയുടെ അമ്മായിയമ്മയുടെ കൈപ്പുണ്യത്തിൽ തയ്യാറാക്കുന്ന ഒട്ടനവധി ഹോം മെയ്ഡ് വിഭവങ്ങൾ ആളുകൾക്ക് നേരിട്ട് വാങ്ങാൻ സാധിക്കും. തമിഴ്നാടൻ പലഹാരങ്ങളാണ് പ്രധാനമായും. ഇതിനു പുറമെ കറിക്കൂട്ടുകൾ, അച്ചാറുകൾ, മറ്റ് വീട്ടിലുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ എന്നിവ ഇവിടെ ലഭ്യമാണ്. ദിയയുടെ നിരന്തരമായ പിന്തുണയും പ്രൊമോഷനും വഴി മീനമ്മാസ് കിച്ചൺ വൻ വിജയമായി മാറിയിരിക്കുകയാണ്.
Also Read:നാടൻ ചമ്മന്തിച്ചോറ് കഴിച്ചിട്ടുണ്ടോ? പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല!
ആവശ്യമായ ചേരുവകൾ
കടലമാവ് – 1 കപ്പ്
നെയ്യ് – 2-3 കപ്പ് (ഉരുക്കിയത്)
പഞ്ചസാര – 1.5 – 2 കപ്പ്
വെള്ളം – 0.75 – 1.25 കപ്പ് (പഞ്ചസാര ലായനി ഉണ്ടാക്കാൻ)
തയാറാക്കുന്ന വിധം
ഏകദേശം 2-3 കപ്പ് നെയ്യ് ഒരു പാത്രത്തിൽ ഉരുക്കി ചൂടോടുകൂടി മാറ്റി വെക്കുക. തുടർന്ന് അടി കട്ടിയുള്ള പാത്രത്തിലേക്ക് ഒരു കപ്പ് കടലമാവ് ചേർത്ത് ചെറിയ തീയിൽ 2-3 മിനിറ്റ് നേരം വറുത്തെടുക്കുക. മാവിന്റെ പച്ചമണം മാറുമ്പോൾ തീ ഓഫ് ചെയ്ത് ഇത് അരിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് ഏകദേശം അര കപ്പ് ഉരുക്കിയ നെയ്യ് ചേർത്ത് കട്ടയില്ലാതെ നല്ലപോലെ ഇളക്കി യോജിപ്പിച്ച് മാറ്റി വെക്കുക.
മറ്റൊരു പാത്രത്തിൽ ഒന്നര കപ്പ് പഞ്ചസാരയും മുക്കാൽ കപ്പ് വെള്ളവും ചേർത്ത് ചൂടാക്കുക. പഞ്ചസാര നന്നായി അലിഞ്ഞ് ഒരു നൂൽ പരുവം ആകുന്നത് വരെ ഇളക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന കടലമാവിന്റെ മിശ്രിതം ഇതിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. ഇത് കുറുകി വരുമ്പോൾ ഇതിലേക്ക് ഉരുക്കിയ നെയ്യ് കുറേശ്ശെയായി കുറച്ച് കുറച്ചായി ഒഴിച്ച് കൊടുത്ത് ഇളക്കിക്കൊണ്ടിരിക്കുക. ഇത് പാത്രത്തിൽ നിന്ന് വിട്ട് വരുന്ന പരുവത്തിൽ തീ ഓഫാക്കുക. ഇത് പിന്നീട് നെയ്യ് തടവിയ ഒരു പരന്ന പാത്രത്തിലേക്ക് ഒഴിക്കുക. നന്നായി തണുത്ത് ഉറച്ചു കഴിയുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്.