Krishna Janmashtami: ജന്മാഷ്ടമി വ്രതം ആചരിക്കേണ്ടത് എങ്ങനെ ?
Janmashtami fast: ചിലയിടങ്ങളിൽ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ അഷ്ടമി വരുന്ന ദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം. വ്രത തീയതിക്ക് മുൻ ദിവസം രാവിലെയോ മുൻ ദിവസം വൈകുന്നേരമാണ് ആരംഭിക്കേണ്ടത്.
ലോകം ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷ തിമിർപ്പിലാണ് നാട്. കേരളത്തിന് ഇത് അഷ്ടമി രോഹിണിയാണ്. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒരുമിച്ച് വരുന്ന ദിനമാണ് ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കാറുള്ളത്. അന്നാണ് വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ പിറന്നത്.
അവതാരകഥ
ഭൂമി ദുഷ്ടന്മാരാൽ നിറഞ്ഞപ്പോൾ പശുവിന്റെ രൂപത്തിൽ ദേവന്മാരുടെ അടുത്ത് ഭൂമി ദേവി പരാതി പറയാനെത്തി. ഭൂമിയ്ക്ക് പാപികളുടെ ഭാരം താങ്ങാനാവുന്നില്ല എന്നതായിരുന്നു പ്രശ്നം. ദേവന്മാൻ പാലാഴി തീരത്തെത്തി മഹാവിഷ്ണുവിനെ പ്രാർത്ഥിച്ചു. ദേവന്മാരുടെ പ്രാർത്ഥനയിൽ പ്രീതിപ്പെട്ട വിഷ്ണു ഭൂമിയിൽ അവതരിക്കാമെന്ന് അവർക്ക് വാക്കു കൊടുത്തു.
തുടർന്ന് മധുരയിലെ കംസന്റെ സഹോദരി ദേവകിയുടെയും വസുദേവരുടേയും എട്ടാമത്തെ മകനായി കൃഷ്ണൻ ജനിച്ചു. അഷ്ടമി രോഹിണി ദിവസം രാത്രിയിൽ ജനിച്ച കൃഷ്ണന്റെ ജന്മദിനം കൊണ്ടാടുകയാണ് ഈ ദിവസത്തിലൂടെ ഭക്തർ.
വൃതം എങ്ങനെ എടുക്കണം
അഷ്ടമി രോഹിണി ദിനത്തിൽ വ്രതം അനുഷ്ടിക്കുന്നവരുടെ ആഗ്രഹങ്ങൾ നടക്കുമെന്നാണ് വിശ്വാസം. ഇക്കൊല്ലം കൊല്ലവർഷം 1200 ആണ്. കേരളത്തിൽ രോഹിണി നക്ഷത്രം വരുന്ന ദിവസമാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ പലഭാഗങ്ങളിലും വ്യത്യസമുണ്ട്.
ALSO READ – പത്മനാഭന്റെ മാത്രം സ്വന്തമാണോ ഓണവില്ല്?…
ചിലയിടങ്ങളിൽ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ അഷ്ടമി വരുന്ന ദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം. വ്രത തീയതിക്ക് മുൻ ദിവസം രാവിലെയോ മുൻ ദിവസം വൈകുന്നേരമാണ് ആരംഭിക്കേണ്ടത്. തലേന്ന് രാത്രി കുറഞ്ഞ അളവിൽ മാത്ര ഭക്ഷണം കഴിക്കുക. പഴവർഗങ്ങൾ, പാൽ ഇവയാണ് കൂടുതൽ നല്ലത്.
അരിയാഹാരം പൂർണമായും ഉപേക്ഷിക്കുക. ഭാഗവതം അന്ന് വായിക്കുന്നത് ഫലം ഇരട്ടിപ്പിക്കുമെന്നാണ് വിശ്വാസം. വ്രതത്തിന്റെ അവസാനം പിറ്റേന്ന് പുലർച്ചെ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി തീർഥം കുടിച്ച് വൃതം അവസാനിപ്പിക്കാം. തുളസി തീർത്ഥം കഴിച്ചും അവസാനിപ്പിക്കാവുന്നതാണ്. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏതെങ്കിലും നിവേദ്യങ്ങൾ അർപ്പിക്കുന്നത് ഉത്തമം.