ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗമാണ് പച്ചക്കറി ജ്യൂസ് കുടിക്കുന്നത്.
1 / 4
ബീറ്റ്റൂട്ട് ജ്യൂസ്: ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ല മാർഗമാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഇത് രക്ത ശുദ്ധീകരണത്തിന് സഹായിക്കുന്നു. അതിലൂടെ നിങ്ങളുടെ ചർമ്മത്തിന് തിളക്കവും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു.
2 / 4
കുക്കുമ്പർ ജ്യൂസ്: കുക്കുമ്പർ ജ്യൂസിൽ വിറ്റാമിൻ കെ, സി, മഗ്നീഷ്യം, ഫോസ്ഫറസ്, റൈബോഫ്ലേവിൻ, ബി-6, ഫോളേറ്റ്, പാൻ്റോതെനിക് ആസിഡ്, ഇരുമ്പ്, സിലിക്ക, കാൽസ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൽ ജലാംശം നിലനിർത്താൻ വെള്ളരിക്കാ ജ്യൂസ് വളരെ നല്ലതാണ്.
3 / 4
തക്കാളി ജ്യൂസ്: തക്കാളി ജ്യൂസ് ടാനിംഗ് ഒഴിവാക്കാനും ചർമ്മത്തിൻ്റെ നിറവ്യത്യാസം ഇല്ലാതാക്കാനും മുഖക്കുരു ഇല്ലാതാക്കാനും സുഷിരങ്ങൾ ചുരുക്കാനും എണ്ണമയമുള്ള ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
4 / 4
കാബേജും കുക്കുമ്പർ ജ്യൂസും: കാബേജ് ജ്യൂസിൽ വിറ്റാമിൻ സിയും കെയും അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ ചില ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിൻ്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.