Incense Stick Smoke: സിഗരറ്റിനേക്കാൾ ദോഷം ചന്ദനത്തിരിയോ? പുതിയ പഠനം
ഒരു പക്ഷെ സിഗരറ്റിൽ നിന്നുള്ള പുകയേക്കാൾ വലിയതായിരിക്കും ചന്ദനത്തിരിയിൽ നിന്നുള്ള പുകയും അതിൽ നിന്നുള്ള പ്രശ്നങ്ങളും

Incense Stick Smoke Benefits
ഉത്തരേന്ത്യയിൽ മഴക്കാലത്തോട് അനുബന്ധിച്ച് ഉത്സവങ്ങളും ആരംഭിക്കുകയാണ് പതിവ്. എന്നാൽ ദക്ഷിണേന്ത്യം സംസ്ഥാനങ്ങളിൽ ഇതിൽ വ്യത്യാസമുണ്ട്. ഇത്തരം ചടങ്ങുകൾക്കെല്ലാം ധൂപങ്ങൾ കത്തിക്കുന്നതും പതിവാണ്. നിരവധി ചന്ദനത്തിരികളാണ് ഇതിനായി കത്തിക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന പുതിയ പഠനങ്ങൾ പ്രകാരം ചന്ദനത്തിരിയുടെ പുകപോലും വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായോക്കാം എന്നാണ് വിവരം. ഒരു പക്ഷെ സിഗരറ്റിൽ നിന്നുള്ള പുകയേക്കാൾ വലിയതായിരിക്കും ചന്ദനത്തിരിയിൽ നിന്നുള്ള പുകയും പ്രശ്നങ്ങളും. ഇത് ശ്വാസകോശ അർബുദത്തിന് വരെ കാരണമായേക്കാം എന്നാണ് വിവരം.
പഠനം
സൗത്ത് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയും ചൈന ടൊബാക്കോ ഗ്വാങ്ഡോംഗ് ഇൻഡസ് റെയിൽ വേ കമ്പനിയും സംയുക്തമായി നടത്തിയ ഗവേഷണത്തിൽ ചന്ദനത്തിരി പുക സാമ്പിളിൽ 99 ശതമാനം അൾട്രാഫൈൻ, നേർത്ത കണങ്ങൾ കണ്ടെത്തി. ഇവ ശരീരത്തിന് ഹാനീകരമായവയാണ്. ധൂപം കത്തിച്ച ശേഷം, പുകയ്ക്കൊപ്പം ചില സൂക്ഷ്മ കണികകളും പുറത്തേക്ക് വരുന്നു. ഈ വിഷ കണങ്ങൾ വായുവുമായി കലരുന്നു. ഇവ ശരീരത്തിലെ കോശങ്ങളെയും ബാധിക്കുന്നു.
കാൻസർ സാധ്യത
ചന്ദനത്തിരിയുടെ പുകയിൽ ശ്വാസകോശ അർബുദത്തിന് കാരണമാകുന്ന മൂന്ന് തരം വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഈ വിഷവസ്തുക്കളെ മ്യൂട്ടാജെനിക്, ജീനോടോക്സിക്, സൈറ്റോടോക്സിക് എന്ന് വിളിക്കുന്നു. ഇത് ശ്വാസകോശത്തിൽ വീക്കം, വിവിധതരം തകരാറുകൾ എന്നിവയ്ക്ക് കാരണമാകുന്നു. ധൂപത്തിന്റെ പുക ശ്വാസനാളത്തിൽ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കും.
കണ്ണിന് ദോഷം
പുകയിൽ അടങ്ങിയിരിക്കുന്ന ദോഷകരമായ രാസവസ്തുക്കൾ കണ്ണുകളിൽ ചൊറിച്ചിൽ, ചർമ്മ അലർജി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഈ പുക മൂലം കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്.