AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dandeli Trip: ബെം​ഗളൂരുവിൽ നിന്ന് പോകാൻ എളുപ്പം… ഡാൻഡേ‌ലിയിലെ ഈ സ്ഥലങ്ങൾ കാണാൻ മറക്കരുതേ

Dandeli Must Visit Places: പുരാണങ്ങളുമായി ബന്ധപ്പെട്ട നിരവധി കഥകളാണ് ഇവിടെയുള്ളത്. കൂടാതെ സാഹസികതയ്ക്ക് കൂടി പേരുകേട്ടതാണ് ഈ സ്ഥലം. അതുകൊണ്ട് തന്നെയാകണം കർണ്ണാടകയുടെ ഋഷികേശ് എന്നാണ് ഡാൻഡേലി അറിയപ്പെടുന്നത്.

Dandeli Trip: ബെം​ഗളൂരുവിൽ നിന്ന് പോകാൻ എളുപ്പം… ഡാൻഡേ‌ലിയിലെ ഈ സ്ഥലങ്ങൾ കാണാൻ മറക്കരുതേ
DandeliImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 09 Dec 2025 21:40 PM

ബെംഗളൂരുവിലെയും പൂനെയിലെയും നിവാസികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഡാൻഡേ‌ലി. ചുറ്റും നി​ഗൂഢമായ വനങ്ങൾ നടുക്ക് ഒരു കൊച്ചുപട്ടണം, അതാണ് കർണാടകയിലെ ഡാൻഡേലി. ഉത്തരകന്നഡയിലെ പശ്ചിമഘട്ട മലനിരയിലാണ് ഡാൻഡേലി എന്ന സ്ഥലത്തിൻ്റെ പ്രധാന സ്ഥാനം. ചെങ്കുത്തായ താഴ് വരകളും മലകളും നിറഞ്ഞ ഈ പ്രദേശം സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്.

പുരാണങ്ങളുമായി ബന്ധപ്പെട്ട നിരവധി കഥകളാണ് ഇവിടെയുള്ളത്. കൂടാതെ സാഹസികതയ്ക്ക് കൂടി പേരുകേട്ടതാണ് ഈ സ്ഥലം. അതുകൊണ്ട് തന്നെയാകണം കർണ്ണാടകയുടെ ഋഷികേശ് എന്നാണ് ഡാൻഡേലി അറിയപ്പെടുന്നത്. പുരാണത്തിലെ പ്രസിദ്ധമായ ദണ്ഡകവനമാണ് പിന്നീട് ഡാൻഡേലിയായതെന്നാണ് പൊതുവേയുള്ള ഒരു വിശ്വാസം. ഇവിടെയെത്തിയാൽ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്.

ALSO READ: ബെം​ഗളൂരുവിൽ നിന്ന് കേരളം- ചിലവ് കുറച്ച് വരാൻ, മാർഗങ്ങൾ ഇതാ

വന്യജീവി സങ്കേതം

കർണാടകയിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതമാണ് ഡാൻഡേലിയിലേത്. 2007ലാണ് ഡാൻഡേലി വന്യജീവി സങ്കേതം കടുവ സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്. കടുവകൾ, ചീറ്റപ്പുലി, പുള്ളിപ്പുലി, ആനകൾ, കാട്ടുപോത്ത്, വിവിധതരം മാനുകൾ, വെരുക്, കരടി, കുറുനരി, വിവധതരം കുരങ്ങുകൾ പക്ഷികൾ എന്നുതുടങ്ങി മുന്നൂറിലധികം പക്ഷിമൃ​ഗാദികളാണ് ഇവിടെ അധിവസിക്കുന്നത്. 834.16 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വന്യജീവി സങ്കേതമാണിത്.

കവാല ഗുഹകൾ

ദണ്ഡേലിയിൽ നിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കവാല ഗുഹകൾ ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ചുണ്ണാമ്പുകല്ലുകളാൽ സൃഷ്ടിക്കപ്പെട്ട ഗുഹകളുടെ ഒരു ശൃംഖലയാണ്. സാഹസികതയും പ്രകൃതി സൗന്ദര്യവും ആ​ഗ്രഹിക്കുന്ന ഏതൊരാൾക്കും ഇവിടം ഇഷ്ടമാകും. 375 പടികൾ കയറിയാണ് ഗുഹയിലേക്ക് എത്തിച്ചേരാൻ സാധിക്കു.

കാളി നദി

ഡാൻഡേലി വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് കാളി നദിയുടെ ഉപനദികളായ കാനേരിയും നാഗജാരിയും. കനോയിംഗ്, കയാക്കിംഗ്, എന്നിവയ്ക്കും വാട്ടർ റിഫ്റ്റിംഗിനുമുള്ള സൗകര്യം കാളീ നദിയിലുണ്ട്. ഉത്തര കന്നഡ ജില്ലയിലെ ഡിഗ്ഗി എന്ന ചെറിയ ഗ്രാമത്തിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്. അതിന്റെ തീരത്തുള്ള പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയാണ് ഏറ്റവും ആകർഷണം.