Cavities: പല്ലിലെ കാവിറ്റിക്കുള്ള കാരണം ഈ രീതികൾ; ശീലങ്ങൾ മാറ്റേണ്ട സമയമായി
Oral Health Tips: ദന്തക്ഷയം ഉണ്ടാകുന്നതിന് പ്രധാന കാരണം വായിലെ ബാക്ടീരിയകളാണ്. അവ നമ്മുടെ ഭക്ഷണത്തിലെ പഞ്ചസാരയെ ഭക്ഷിക്കുകയും കാലക്രമേണ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്ന ആസിഡുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
ദന്താരോഗ്യം പലരും വളരെ നിസാരമായാണ് കാണുന്നത്. വേണ്ടത്ര പരിചരണം നൽകാറില്ല എന്നതാണ് സത്യം. പല്ലിൽ കേടുപാടുകൾ വരുമ്പോൾ മിക്കവരും കുറ്റപ്പെടുത്തുന്നത് മധുരപലഹാരങ്ങളെയാണ്. ദന്തക്ഷയം ഉണ്ടാകുന്നതിന് പ്രധാന കാരണം വായിലെ ബാക്ടീരിയകളാണ്. അവ നമ്മുടെ ഭക്ഷണത്തിലെ പഞ്ചസാരയെ ഭക്ഷിക്കുകയും കാലക്രമേണ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്ന ആസിഡുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങൾ കഴിക്കുന്ന ഭക്ഷണം, അത് എത്ര തവണ കഴിക്കുന്നു, ദൈനംദിന പരിചരണ ശീലങ്ങൾ എന്നിവയെല്ലാം ദന്താരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഒട്ടിപിടിക്കുന്ന ഭക്ഷണങ്ങളും പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളുമാണ് പല്ലുകളെ ഏറ്റവും കൂടുതൽ കുഴപ്പത്തിലാക്കുന്നത്. ചോക്ലേറ്റുകൾ, മിഠായികൾ, കാരമലുകൾ, ഉണക്കമുന്തിരി പോലുള്ള ഉണക്കിയ പഴങ്ങൾ ഇതിന് ഉദാഹരണമാണ്. ബ്രെഡ്, ചിപ്‌സ്, ബിസ്‌ക്കറ്റ് തുടങ്ങിയ ഭക്ഷണങ്ങളും ദോഷകരമാണ്.
മധുരമുള്ള പാനീയങ്ങൾ
പല്ലിന് കേടുപാടുകൾ സംഭവിക്കുന്നതിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ് പഞ്ചസാര അടങ്ങിയ പാനീയങ്ങൾ. കാർബണേറ്റഡ് പാനീയങ്ങൾ, ജ്യൂസുകൾ, ഹെൽത്ത് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ എന്നിവയിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവയിലെ പഞ്ചസാര മാത്രമല്ല, അസിഡിറ്റി കാരണം പല്ലിലെ ഇനാമൽ നശിപ്പിക്കുകയും ചെയ്യുന്നു. ഇവ പതിവായി കുടിക്കുന്നത് പല്ലിലെ കേടുപാടുകൾ വർദ്ധിപ്പിക്കുന്നു.
Also Read: വെറും വയറ്റിൽ കുടിക്കേണ്ടത് ചൂടുവെള്ളം; കാരണം എന്താണെന്ന് അറിയണ്ടേ…
ഭക്ഷണങ്ങൾ
എല്ലാ ഭക്ഷണങ്ങളിലും മധുരം ഉണ്ടാകണമെന്നില്ല. ചിലതരം തൈര്, കെച്ചപ്പ്, ചിലതരം ധാന്യങ്ങൾ എന്നിവയിലും പഞ്ചസാരയുടെ അളവ് വളരെ കൂടുതലായിരിക്കും. ദോഷകരമല്ലാത്തതായി തോന്നുന്ന സോസുകളും മസാലകളും പോലും ആസിഡ് ഉൽപാദനത്തിന് കാരണമാകും. അതിനാൽ നിങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ ലേബലുകൾ കൃത്യമായി വായിച്ചറിയുകയും പഞ്ചസാര അടങ്ങിയവ ഒഴിവാക്കുകയും ചെയ്യുക.
പല്ലുകൾക്ക് അനുയോജ്യമായവ
ആപ്പിൾ, വെള്ളരി, കാരറ്റ് തുടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉമിനീർ ഉല്പാദനം വർദ്ധിപ്പിക്കുകയും സ്വാഭാവികമായി പല്ലുകൾ വൃത്തിയാക്കുകയും ചെയ്യുന്നു. ചീസ്, പ്ലെയിൻ തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ ഇനാമലിനെ ശക്തിപ്പെടുത്തുന്ന അവശ്യ കാൽസ്യവും ഫോസ്ഫേറ്റുകളും നൽകുന്നു. നട്സ്, ധാന്യങ്ങൾ, ആവശ്യത്തിന് വെള്ളം കുടിക്കുന്നത് എന്നിവ പല്ലിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നവയാണ്.