Indoor Plants: ഇൻഡോർ ചെടികൾ പെട്ടെന്ന് ഉണങ്ങിപ്പോകുന്നുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കൂ!

Indoor Plant Care: വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തത് കൊണ്ടോ മറ്റ് ചില അബദ്ധങ്ങൾ കാരണമോ ഇൻ‍ഡോ‍ർ ചെടികൾ പെട്ടെന്ന് വാടിപ്പോകാനും കരിഞ്ഞുണങ്ങി പോകാനും സാധ്യതയുണ്ട്. ഇൻഡോർ ചെടികൾ ഉണങ്ങിപ്പോകാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം വെള്ളം നൽകുന്നതിലെ അളവിലുള്ള വ്യത്യാസമാണ്. ഇൻഡോർ ചെടികൾ കൃത്യമായി എങ്ങനെ പരിചരിക്കണമെന്ന് മനസ്സിലാക്കിയാലോ....

Indoor Plants: ഇൻഡോർ ചെടികൾ പെട്ടെന്ന് ഉണങ്ങിപ്പോകുന്നുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കൂ!

പ്രതീകാത്മക ചിത്രം

Updated On: 

27 Oct 2026 | 02:56 PM

ഇൻഡോർ ചെടികൾക്ക് ഇന്ന് മലയാളികൾക്കിടയിൽ ഡിമാൻഡ് കൂടുതലാണ്. വീടുകൾക്ക് ഭംഗിയും മനസിന് ഉന്മേഷനും നൽകാൻ ഹാളിലെയും റൂമിലെയും ബാൽക്കണിയിലെയും ചെടികൾക്ക് സാധിക്കും. എന്നാൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തത് കൊണ്ടോ മറ്റ് ചില അബദ്ധങ്ങൾ കാരണമോ ഈ ചെടികൾ പെട്ടെന്ന് വാടിപ്പോകാനും കരിഞ്ഞുണങ്ങി പോകാനും സാധ്യതയുണ്ട്. ഇൻഡോർ ചെടികൾ കൃത്യമായി എങ്ങനെ പരിചരിക്കണമെന്ന് മനസ്സിലാക്കിയാലോ….

ഇൻഡോർ ചെടികളുടെ പരിപാലനം

ഇൻഡോർ ചെടികൾ ഉണങ്ങിപ്പോകാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം വെള്ളം നൽകുന്നതിലെ അളവിലുള്ള വ്യത്യാസമാണ്. ചെടികൾക്ക് ആവശ്യമില്ലാത്തത്ര വെള്ളം നിരന്തരമായി ഒഴിക്കുമ്പോൾ വേരുകൾ ചീഞ്ഞുപോകാൻ തുടങ്ങും. ഇത് ചെടിയുടെ ഇലകൾ മഞ്ഞനിറത്തിലാകാനും പിന്നീട് കരിഞ്ഞുപോകാനും കാരണമാകും.

അതേസമയം, ആവശ്യത്തിന് നനയ്ക്കാതിരുന്നാലും ചെടികൾ ഉണങ്ങിപ്പോകും. മണ്ണിലെ ഈർപ്പം പൂർണ്ണമായി നഷ്ടപ്പെടുമ്പോൾ ചെടികൾക്ക് ജീവജലം ലഭിക്കാതെ വരുന്നു. അതിനാൽ, ചെടിയുടെ മണ്ണ് പരിശോധിച്ച ശേഷം മാത്രം വെള്ളം ഒഴിക്കുക. മണ്ണിൽ തൊടുമ്പോൾ നനവില്ലെങ്കിൽ മാത്രം നനയ്ക്കുക. കൂടാതെ ചട്ടികളിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ഡ്രെയിനേജ് ദ്വാരങ്ങൾ ഉണ്ടെന്നും ഉറപ്പാക്കേണ്ടതാണ്.

ALSO READ: വീട്ടില്‍ ഒരിക്കലും വളര്‍ത്താന്‍ പാടില്ലാത്ത ചെടികള്‍; ഐശ്വര്യം കുറയ്ക്കും

സൂര്യപ്രകാശത്തിന്റെ ലഭ്യത

ചില ഇൻഡോർ ചെടികൾക്ക് നേരിട്ടുള്ള വെയിൽ ആവശ്യമില്ലെങ്കിലും, വെളിച്ചമേതുമില്ലാത്ത ഇരുണ്ട മുറികളിൽ വെക്കുന്ന ചെടികൾ പ്രകാശസംശ്ലേഷണം നടക്കാനാകാതെ ഉണങ്ങിപ്പോകാറുണ്ട്. അതേസമയം, ശക്തമായ സൂര്യപ്രകാശമുള്ള ജനലരികിൽ വെക്കുന്ന ചില തണൽ ഇഷ്ടപ്പെടുന്ന ചെടികളുടെ ഇലകൾ പൊള്ളലേറ്റ് കരിഞ്ഞുപോകാം. ഇതിന് പരിഹാരമായി, നിങ്ങളുടെ ചെടിയുടെ സ്വഭാവമറിഞ്ഞ് അനുയോജ്യമായ വെളിച്ചം ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റിവെക്കേണ്ടതാണ്. ആവശ്യത്തിന് സ്വാഭാവിക വെളിച്ചമില്ലാത്ത ഇടങ്ങളാണെങ്കിൽ ഗ്രോ ലൈറ്റുകൾ ഉപയോഗിക്കാം.

വായുവിന്റെ ഈർപ്പക്കുറവ്

അന്തരീക്ഷത്തിലെ ഈർപ്പം ഗണ്യമായി കുറയുന്നത് മണിപ്ലാന്റ് അടക്കമുള്ള പല ഇൻഡോർ ചെടികളുടെയും ഇലകളുടെ അഗ്രം കരിഞ്ഞുപോകാൻ കാരണമാകും. അതിനാൽ ഇടയ്ക്കിടെ ചെടിയുടെ ഇലകളിൽ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക അല്ലെങ്കിൽ മുറിയിൽ ഒരു ഹ്യുമിഡിഫയർ  ഉപയോഗിക്കുക.

പോഷകങ്ങളുടെ കുറവ്

ചെടികൾ വളർന്നു വരുമ്പോൾ ചട്ടിയിലെ മണ്ണിലുള്ള പോഷകങ്ങൾ തീർന്നുപോകും. കൂടാതെ ആവശ്യത്തിന് വായുസഞ്ചാരമില്ലാത്ത കട്ടിയുള്ള മണ്ണാണെങ്കിലും വേരുകൾക്ക് വളർച്ച കിട്ടില്ല. അതിനാൽ, വർഷത്തിലൊരിക്കലെങ്കിലും മണ്ണ് മാറ്റി പുതിയ പോഷകസമ്പുഷ്ടമായ മണ്ണോ കമ്പോസ്റ്റോ നൽകേണ്ടതാണ്. ജൈവ വളങ്ങളും നൽകുക.

English Summary:

Indoor plants may become dry and unhealthy due to insufficient watering, low humidity, poor soil quality, inadequate lighting, or overwatering that causes root rot. To keep plants healthy, establish a watering routine based on each plant’s needs and check the top inch of soil before watering.

Loading...
Unable to load recommendations.
Follow Us
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
പച്ചക്കറിയല്ലാതെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
11000mAh ബാറ്ററിയുണ്ട്; ഹോണർ X9e പ്രോ 5G ലോഞ്ച് ചെയ്തു
പഴയ ടൂത്ത് ബ്രഷ് കളയരുതേ! അറിയാം ഈ കിടിലന്‍ ഉപയോഗങ്ങള്‍
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്