Wine With Dinner: ഹൃദയത്തിനും ദീർഘായുസ്സിനും മികച്ചത്?; അത്താഴത്തോടൊപ്പം ഒരു ഗ്ലാസ് വൈൻ കുടിച്ചാൽ
Red Wine And Health: മറ്റ് പഴങ്ങളുപയോഗിച്ചും വൈൻ തയ്യാറാക്കുമെങ്കിലും കൂടുതൽ ആരാധകർ റെഡ് വൈന് തന്നെയാണ്. ആൽക്കഹോളിൻ്റെ സാന്നിധ്യം ഉണ്ടെങ്കിൽ പോലും മിതമായ അളവിൽ വീഞ്ഞ് കഴിച്ചാൽ, അത് ശരീരത്തിൽ വളരെയധികം ഗുണങ്ങൾ നൽകുന്നു.

Wine With Dinner
വൈൻ എന്ന് പറയുമ്പോൾ ആദ്യം ഓർമ്മവരുക ക്രിസ്മസ് കാലമാണ്. കേക്കും വൈനും ഇല്ലാതെ എന്ത് ക്രിസ്മസ്. പഴകുംന്തോറും വീര്യം കൂടുന്ന ഒന്നാണ് വൈൻ അഥവ വീഞ്ഞ്. മുന്തിരിച്ചാറിട്ടാണ് പൊതുവെ വൈൻ തയ്യാറാക്കുന്നത്. മറ്റ് പഴങ്ങളുപയോഗിച്ചും വൈൻ തയ്യാറാക്കുമെങ്കിലും കൂടുതൽ ആരാധകർ റെഡ് വൈന് തന്നെയാണ്. ആൽക്കഹോളിൻ്റെ സാന്നിധ്യം ഉണ്ടെങ്കിൽ പോലും മിതമായ അളവിൽ വീഞ്ഞ് കഴിച്ചാൽ, അത് ശരീരത്തിൽ വളരെയധികം ഗുണങ്ങൾ നൽകുന്നു.
അങ്ങനെയെങ്കിൽ അത്താഴത്തോടൊപ്പം ഒരു ഗ്ലാസ് വീഞ്ഞ് കുടിച്ചാൽ കൂടുതൽ കാലം ജീവിക്കാനും ആരോഗ്യത്തോടെയിരിക്കാനും കഴിയുമെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. തലമുറകളായി കൈമാറി വരുന്ന ഒരു പൊതു വിശ്വാസമാണിത്. ചിലർ ഈ ശീലം ഹൃദയത്തിന് നല്ലതാണെന്ന് പറയുമ്പോൾ, മറ്റു ചിലർ ഇത് ദീർഘായുസ്സിന് സഹായിക്കുമെന്ന് അവകാശപ്പെടുന്നു. എന്നാൽ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ?
Also Read: ബിപി കൂടുതലുള്ളവർക്ക് മാതളനാരങ്ങയോ ബീറ്റ്റൂട്ട് ജ്യൂസോ ഏറ്റവും നല്ലത്?
ജേണൽ ഓഫ് സ്റ്റഡീസ് ഓൺ ആൽക്കഹോൾ ആൻഡ് ഡ്രഗ്സിൽ 2016-ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആൽക്കഹോൾ അടങ്ങിയ ഏത് പാനീയവും ചെറിയ അളവിൽ ഉള്ളിൽ ചെന്നാലും വലിയ അളവിലെത്തിയാലും അത് ആരോഗ്യത്തിന് ഹാനികരമാണ്. വീഞ്ഞായാലും അമിതമായാൽ ചിലപ്പോൾ ഹൃദയത്തിനും കരളിനും വരെ ദോഷകരമായി ബാധിച്ചേക്കാം. എന്നാൽ മിതമായ അളവിൽ ഉള്ളിൽ ചെന്നാൽ കാഴ്ചശക്തി, ദീർഘായുസ്, ചർമ്മഗുണം എന്നിവ നൽകുന്നു.
റെഡ് വൈനിൽ റെസ്വെറട്രോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്നു. വീഞ്ഞിൽ അടങ്ങിയിരിക്കുന്ന റെസ്വെറട്രോൾ എന്ന സംയുക്തം കണ്ണുകളിലെ പേശികളുടെ അപാചയത്തെ തടഞ്ഞു നിർത്തുന്നു. അതുവഴി കാഴ്ച്ചമങ്ങുന്ന പ്രക്രിയ മന്ദഗതിയിലാകും. കൂടാതെ റെസ്വെറട്രോളുകൾ ഒരാളുടെ ദീർഘായുസ്സ് വർദ്ധിപ്പിക്കുമെന്നും ചില പഠനങ്ങൾ പറയുന്നുണ്ട്. എന്നാൽ അമിതമായാൽ ഗുണത്തെക്കാൾ ഏറെ ദോഷകരവുമാണ്.
വൈനിൽ ശരീരത്തിന് ആവശ്യമായ ചില ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഗുണം ചെയ്യുകയും അതുവഴി മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രതിരോധിക്കുകയും ചെയ്യുന്നു. കൂടാതെ, ഇതിലടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ചർമ്മത്തിലെ കേടുപാടുകൾ നീക്കി കൂടുതൽ തിളക്കവും ഉന്മേഷവും നൽകുന്നു.