Health Tips: മൈക്രോവേവ് ഓവനിൽ ചൂടാക്കുന്ന ഭക്ഷണം കാൻസറിന് കാരണമാകുമോ; സത്യമെന്താണ്

Microwaves Health Risk: നമ്മുടെ ദൈനദിന ശീലങ്ങൾ തന്നെയാണ് പലപ്പോഴും ഇത്തരം രോ​ഗങ്ങൾക്ക് പിന്നിലെ കാരണം. അമിതമായി സംസ്‌കരിച്ച ഭക്ഷണങ്ങൾ, അമിതമായ അളവിൽ പഞ്ചസാരയും ഉപ്പും അടങ്ങിയ പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവയെല്ലാം ഇതിന് പിന്നിലെ പ്രധാന കാരണമാണ്.

Health Tips: മൈക്രോവേവ് ഓവനിൽ ചൂടാക്കുന്ന ഭക്ഷണം കാൻസറിന് കാരണമാകുമോ; സത്യമെന്താണ്

Microwaves Health Risk

Published: 

28 Feb 2026 | 11:51 AM

ആ​ഗോളതലത്തിൽ കാൻസർ രോ​ഗികൾ ദിവസേന ഉയർന്നുവരികയാണ്. രോ​ഗം സാധാരണമായികൊണ്ടിരിക്കുന്നതിന് ഉദാഹരണമാണ് ഈ ഡാറ്റ. ഒരു കാലത്ത് പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഈ രോ​ഗം ഇന്ന് യുവാക്കളിലും കുട്ടികളിലും പോലും സാധാരണമായി മാറുകയാണ്. നമ്മുടെ ദൈനദിന ശീലങ്ങൾ തന്നെയാണ് പലപ്പോഴും ഇത്തരം രോ​ഗങ്ങൾക്ക് പിന്നിലെ കാരണം. അമിതമായി സംസ്‌കരിച്ച ഭക്ഷണങ്ങൾ, അമിതമായ അളവിൽ പഞ്ചസാരയും ഉപ്പും അടങ്ങിയ പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവയെല്ലാം ഇതിന് പിന്നിലെ പ്രധാന കാരണമാണ്.

ഓങ്കോളജിസ്റ്റ് ഡോ. ജയേഷ് ശർമ്മ അപകടകരമായ കാൻസർ രോ​ഗത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് പറയുന്നത് എന്താണെന്ന് മനസ്സിലാക്കാം. മൈക്രോവേവിൽ ഭക്ഷണം ചൂടാക്കുന്നത് സുരക്ഷിതമാണോ എന്നതാണ് അടുത്ത ചോദ്യം. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം എടുത്തുപറയുന്നുണ്ട്.

ALSO READ: ഉരുളക്കിഴങ്ങ് കഴിച്ചാൽ ഷുഗർ കൂടുമോ? പ്രമേഹരോഗികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മൈക്രോവേവ് ഒരു തരം വൈദ്യുതകാന്തിക വികിരണമാണ്. ഈ വികിരണങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം, ഒന്ന് അയോണൈസിംഗ് എന്നും മറ്റൊന്ന് നോൺ-അയോണൈസിംഗ് എന്നും. മൈക്രോവേവ് ഓവനുകൾ പുറപ്പെടുവിക്കുന്നത് നോൺ-അയോണൈസിംഗ് വികിരണമാണ്. ഇതിന് ആറ്റങ്ങളിൽ നിന്ന് ഇലക്ട്രോണുകളെ നീക്കം ചെയ്യാനോ ഡിഎൻഎ തന്മാത്രകളെ നേരിട്ട് തകർക്കാനോ ഉള്ള കഴിവില്ല.

എന്നാൽ അയോണൈസിംഗ് വികിരണത്തിന് (എക്സ്-റേ, ഗാമ റേ) ഡിഎൻഎയുടെ ആറ്റോമിക് ഘടനയിൽ മാറ്റം വരുത്താനും അതുവഴി കാൻസറിന് കാരണമാകാനും സാധിക്കും. മൈക്രോവേവ് തരംഗങ്ങൾക്ക് ഈ ശേഷിയില്ല. അതുകൊണ്ട് തന്നെ, മൈക്രോവേവ് ഓവനിൽ ഭക്ഷണം ചൂടാക്കുന്നത് സുരക്ഷിതമാണ്.

അതേസമയം മൈക്രോവേവിൽ ഭക്ഷണം ചൂടാക്കുന്ന രീതി ചിലപ്പോൾ കാൻസറിന് കാരണമായേക്കാം. പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് ഡോ. ജയേഷ് ശർമ്മ നിർദ്ദേശിക്കുന്നത്. മൈക്രോവേവിൽ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ചൂടുകാരണം അതിലെ രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരുന്നു. ഇത് ഹോർമോൺ വ്യതിയാനത്തിനും കാൻസറിനും കാരണമായേക്കാം.

എപ്പോഴും മൈക്രോവേവ് സേഫ് എന്ന് രേഖപ്പെടുത്തിയ ഗ്ലാസ് അല്ലെങ്കിൽ സെറാമിക് പാത്രങ്ങൾ മാത്രമെ ഭക്ഷണം ചൂടാക്കാൻ ഉപയോഗിക്കാവൂ. കൂടാതെ ഓവൻ്റെ വാതിലുകൾ കൃത്യമായി അടയുന്നുണ്ടെന്ന് ഉറപ്പാക്കുക.

Follow Us
പഴം കൊണ്ടൊരു ബ്രേക്ക്ഫാസ്റ്റ് അതും 5 മിനിറ്റിൽ
മുട്ട പുഴുങ്ങിയത് കഴിക്കുമ്പോൾ കുരുമുളക് നിർബന്ധമാണോ?
ബീറ്റ്റൂട്ട് അച്ചാ‍ർ കഴിച്ചിട്ടുണ്ടോ? സിംപിൾ റെസിപ്പി ഇതാ
പാവയ്ക്കയുടെ കയ്പ്പ് മാറ്റാം, ഇങ്ങനെ ചെയ്താൽ മതി
അവസാനം കാട്ടുപോത്ത് മാവേലിക്കര നഗരത്തിലുമെത്തി
വിവഹത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും വിമാനത്താവളത്തിൽ എത്തിയപ്പോൾ
ഹൈഡ്രജൻ ബലൂണിന് തീപിടിച്ചു. മണപ്പുള്ളിക്കാവ് വേലയ്ക്കിടെ ആനകൾ വിരണ്ടു
ഇത് കാക്ക കുളി അല്ല നായ കുളിയാണ്