US Israel Iran War Live: തുര്‍ക്കിയിലേക്ക് ഇറാന്റെ മിസൈല്‍ ആക്രമണം; പ്രതിരോധിച്ച് നാറ്റയുടെ ‘എയര്‍ ഡിഫന്‍സ് സിസ്റ്റം’
US Israel attack Iran Live Updates: മിസൈല്‍ ആക്രമണവുമായി ഇറാന്‍ തിരിച്ചടി ആരംഭിച്ചു. സംഘര്‍ഷത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തില്‍ വായിക്കാം.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ലോകം ആശങ്കയില്‍. ഇറാനെ ലക്ഷ്യമിട്ട് യുഎസും ഇസ്രായേലിന്റെ ഒപ്പം ചേര്‍ന്നതോടെ മധ്യേഷ്യ സംഘര്‍ഷഭരിതമാണ്. ആക്രമണത്തില്‍ യുഎസിന്റെ പങ്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. മിസൈല്‍ ആക്രമണവുമായി ഇറാന്‍ തിരിച്ചടി ആരംഭിച്ചു. സംഘര്‍ഷത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തില്‍ വായിക്കാം.
LIVE NEWS & UPDATES
-
ഇന്ത്യയ്ക്കരികെ ആക്രമണം
ഇറാന്‍ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ് മുക്കി, 87 പേര്‍ മരിച്ചു Read More
-
സ്വയം പ്രതിരോധിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഇറാൻ പ്രസിഡന്റ്
സംഘര്‍ഷത്തെക്കുറിച്ച് അയല്‍രാജ്യങ്ങളോട് വിശദീകരിച്ച് ഇറാന്‍ പ്രസിഡന്റ് പെസെഷ്കിയൻ. നയതന്ത്രത്തിലൂടെ യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിരുന്നെന്നും, സ്വയം പ്രതിരോധിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും പെസെഷ്കിയൻ പറഞ്ഞു. നിങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുന്നു. മേഖലയുടെ സുരക്ഷയും സ്ഥിരതയും രാജ്യങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ നേടിയെടുക്കണമെന്ന് ന്ന് വിശ്വസിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് എക്‌സില്‍ കുറിച്ചു.
-
പ്രവാസികൾക്ക് സന്ദർശകവിസകളിലും താമസരേഖകളിലും ഇളവ് പ്രഖ്യാപിച്ച് കുവൈത്ത്
സംഘർഷഭരിതമായ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ പ്രവാസികൾക്കും സന്ദർശകർക്കും ആശ്വാസമേകുന്ന നിർണ്ണായക പ്രഖ്യാപനവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സന്ദർശക വിസയിൽ രാജ്യത്ത് എത്തിയവർക്കും നിലവിൽ വിദേശത്തുള്ള താമസരേഖയുള്ളവർക്കുമാണ് മന്ത്രാലയം ഇളവുകൾ അനുവദിച്ചിരിക്കുന്നത്. കുവൈത്തിൽ നിലവിലുള്ള പ്രവാസികളുടെ സന്ദർശക വിസാ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി. വിസ കാലാവധി തീരാറായവർക്ക് നിലവിലെ സാഹചര്യം പരിഗണിച്ച് രാജ്യത്ത് തുടരാൻ ഇത് സഹായകമാകും.
Read more – സുരക്ഷ മുൻനിർത്തി തീരുമാനം
-
തുർക്കിയിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി
തുർക്കിയിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. തുർക്കി വ്യോമാതിർത്തിയിലേക്ക് നീങ്ങിയ ഒരു ബാലിസ്റ്റിക് മിസൈൽ കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ നാറ്റോ വ്യോമ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി തുർക്കി പ്രതിരോധ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു
-
ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ കപ്പലിന് നേരെ ആക്രമണം
ശ്രീലങ്കൻ തീരത്തിന് സമീപം ഇറാനിയൻ കപ്പലിനെ ആക്രമിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു Read More
-
ഗൾഫിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ
ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാരെ നാട്ടിലെത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി സിവിൽ വ്യോമയാന മന്ത്രാലയം. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പുറമെ എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിദേശ കമ്പനികളും സർവീസുകൾ നടത്തുന്നുണ്ട്. ഇന്ന് മാത്രം വിവിധ നഗരങ്ങളിലായി 58 സർവീസുകൾ നടത്താനാണ് മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.
Read more –ഗൾഫിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസവാർത്ത… നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ ഉടൻ
-
സർവീസുകൾ ഉടൻ പുനരാരംഭിക്കില്ലെന്ന് ഖത്തർ എയർവേയ്‌സ്
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കില്ലെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്താണ് ഈ തീരുമാനം. സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഇന്നലെ ഖത്തർ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചിരുന്നു.
-
സര്‍വീസ് ആരംഭിച്ചു
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ചു. നിലവില്‍ വിവിധ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേരളത്തിലേക്കും സര്‍വീസുണ്ട്.
-
ദുബായ് യുദ്ധത്തിന് ഇറങ്ങുമോ?
ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇറാന്‍ യുഎസിനെതിരെയുള്ള ആക്രമണങ്ങള്‍ ശക്തമാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം തന്നെ ഇതിനോടകം ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇറാനോട് ഏറ്റുമുട്ടാന്‍ ഒരിക്കലും ദുബായിക്ക് സാധിക്കില്ല, അതിന്റെ കാരണം…Read More
-
മൊജ്താബ ഖമേനിയോ ഇനി?
അടുത്ത ഇറാന്‍ പരമോന്നത നേതാവായി ആയത്തൊള്ള അലി ഖമേനിയുടെ മകന്‍ മൊജ്താബ ഖമേനിയെ തെരഞ്ഞെടുത്തതായി വിവരം. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിലവില്‍ മൂന്നംഗ സമിതിയാണ് ഭരണം നടത്തുന്നത്.
-
ദുബായില്‍ ഡ്രോണാക്രമണം
ദുബായിലെ യുഎസ് കോണ്‍സുലേറ്റ് ആക്രമിച്ച് ഇറാന്‍. ദുബായിക്ക് പുറമെ യുഎഇ, ഖത്തര്‍, ദോഹ എന്നിവിടങ്ങളിലും സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
-
ചര്‍ച്ചയ്ക്ക് തയാറെന്ന് ഇറാന്‍
കടുത്ത ആക്രമണങ്ങള്‍ക്കിടെ ചര്‍ച്ചയ്ക്ക് തയാറെന്ന് ഇറാന്‍ നേതൃത്വം അറിയിച്ചതായി ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ അവര്‍ വല്ലാതെ വൈകിയിരിക്കുന്നു എന്ന് ട്രംപ് ട്രൂത്തില്‍ കുറിച്ചു.
-
ഇതൊന്നും കണ്ടുനില്‍ക്കാനാകില്ല
ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രാജ്യം. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന കോടിക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്ന ഒന്നിനോടും നിസ്സംഗത പുലര്‍ത്താനാകില്ലെന്ന് രാജ്യം വാര്‍ത്താ കുറിപ്പിലൂടെ പറഞ്ഞു.
-
പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇൻഡിഗോ; ജിദ്ദയിലേക്ക് പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടു
പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്ന സാഹചര്യത്തിൽ, കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികളുമായി ഇൻഡിഗോ എയർലൈൻസ്. ഇതിന്റെ ഭാഗമായി ജിദ്ദയിലേക്ക് നാല് വിമാനങ്ങൾ ഇതിനോടകം പുറപ്പെട്ടു. മസ്കത്തിലേക്കും തിരിച്ചുമുള്ള പ്രത്യേക സർവീസുകളും എയർലൈൻ ലക്ഷ്യമിടുന്നുണ്ട്.
-
നോവായി ഇവര്‍
ഇറാനില്‍ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 165 കുട്ടികളുടെ കൂട്ടസംസ്‌കാരം നടന്നു. പ്രത്യേകം ഒരുക്കിയ കബറുകളിലായിരുന്നു സംസ്‌കാരം. തെക്കന്‍ ഇറാനിലെ മിനാബിലെ ഗേള്‍സ് എലമെന്ററി സ്‌കൂളിന് നേരെയുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരാണവര്‍.
-
നമ്മള്‍ സെറ്റാണ്
ഇറാനില്‍ യുഎസ്-ഇസ്രായേല്‍ സംയുക്താക്രണം ശക്തമാകുമ്പോള്‍ ലോകരാജ്യങ്ങളെല്ലാം ഭീതിയിലാണ്. അസംസ്‌കൃത എണ്ണയുടെയും വാതകത്തിന്റെയും വില കുത്തനെ ഉയരുമെന്നാണ് ആശങ്ക. എന്നാല്‍ അടുത്ത 25 ദിവസത്തേക്ക് ആവശ്യമായ അസംസ്‌കൃത എണ്ണ കൈവശമുണ്ടെന്ന് ഇന്ത്യ. മറ്റൊരു 25 ദിവസത്തേക്ക് വേണ്ടിയുള്ളത് എത്തിക്കൊണ്ടിരിക്കുന്നുമുണ്ടെന്ന് എന്‍ഡിവിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
-
ലബനനിൽ ശക്തമായ നീക്കത്തിന് സൈന്യത്തിന് ഇസ്രയേലിന്റെ നിർദേശം
പശ്ചിമേഷ്യയിൽ ഇറാൻ–ഇസ്രയേൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ലബനനിലെ ഹിസ്ബുള്ള സായുധ സംഘത്തിനെതിരെ തന്ത്രപരമായ നീക്കങ്ങൾ നടത്താൻ ഇസ്രയേൽ സൈന്യത്തിന് (IDF) ഉത്തരവ്. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ആണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഇറാനെതിരെ യുഎസ്–ഇസ്രയേൽ സഖ്യം ആക്രമണം തുടങ്ങിയതിന് പിന്നാലെ ഹിസ്ബുള്ള ഇസ്രയേലിനെതിരെ മിസൈൽ–ഡ്രോൺ ആക്രമണങ്ങൾ കടുപ്പിച്ചിരുന്നു.
-
മരണസംഖ്യ ഉയരുന്നു
യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 787 ആയി. 13 ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്.
-
വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണം
ഖമേനിയെ കൊലപ്പെടുത്താന്‍ ഇറാനിലെ ക്യാമറകളും മൊബൈല്‍ ടവറുകളും ഇസ്രായേല്‍ ഹാക്ക് ചെയ്തു, Read More
-
ഖത്തർ എയർവേയ്‌സ് സർവീസുകൾ നിർത്തി; സൗദിയിലെ കനേഡിയൻ എംബസി അടച്ചു
പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഖത്തർ എയർവേയ്‌സ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. രാജ്യത്തെ വ്യോമപാതകൾ അടച്ചതിനെത്തുടർന്നാണ് നടപടിയെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.
Update: Qatar Airways flight operations remain temporarily suspended due to the closure of Qatari airspace. Qatar Airways will resume operations once the Qatar Civil Aviation Authority announces the safe reopening of Qatari airspace. A further update will be provided on 04 March…
— Qatar Airways (@qatarairways) March 3, 2026
-
ബഹ്‌റൈനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈലാക്രമണം
ബഹ്‌റൈനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ വ്യാപക മിസൈലാക്രമണം. ബഹ്‌റൈനിലെ യുഎസ് കമാൻഡ് കെട്ടിടം മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ തകർത്തെന്നാണ് ഇറാന്റെ അവകാശവാദം. ബഹ്‌റൈനിലെ ഷെയ്ഖ് ഇസ പ്രദേശത്തെ യുഎസ് വ്യോമതാവളം തങ്ങളുടെ നാവിക സേന ലക്ഷ്യമിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു.
-
ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, യുഎസ് എംബസിക്ക് നേരെ ആക്രമണം
എംബസിയില്‍ രണ്ട് ഡ്രോണുകൾ പതിച്ചതായാണ് സൗദി ഡിഫൻസ് സ്ഥിരീകരിച്ചു. Read more:
-
700-ലധികം സാധാരണക്കാർ കൊല്ലപ്പെട്ടു
ശനിയാഴ്ച യുദ്ധം ആരംഭിച്ചതിനുശേഷം ഇറാനിൽ 700-ലധികം പേർ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (HRANA) റിപ്പോർട്ട് ചെയ്യുന്നു. 176 കുട്ടികൾ ഉൾപ്പെടെ 742 സാധാരണക്കാർ ഇറാനിൽ കൊല്ലപ്പെട്ടതായി CNN ഉം റിപ്പോർട്ട് ചെയ്തു. 900-ലധികം സാധാരണക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 85 പേർത്തങ്കിലും ജീവൻ നഷ്ടമായി.
-
എന്തിന് 70 അടി ഭൂഗർഭ അറ
ഇറാന്റെ ആണവ പദ്ധതിയെ ചോദ്യം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. എന്തിന് 70 അടി ഭൂഗർഭ അറയെന്നും വൈസ് പ്രസിഡൻ്റ്
-
ബെയ്‌റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍
ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകള്‍ ബോംബിട്ട് തകര്‍ത്തെന്ന് ഇസ്രായേല്‍ Read More
-
വിമാനങ്ങള്‍ക്ക് ആശ്വാസം
Dubai Airports confirms that a limited resumption of operations will begin today evening, 2 March, with a small number of flights permitted to operate from Dubai International (DXB) and Dubai World Central – Al Maktoum International (DWC). Travellers are advised not to proceed to… pic.twitter.com/Ui4ZYbuRJ2
— Dubai Media Office (@DXBMediaOffice) March 2, 2026
-
വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചു
ഇത്തിഹാദ് എയര്‍വേസിന്റെ 15 വിമാനങ്ങള്‍ അബുദബിയില്‍ നിന്ന് സര്‍വീസ് ആരംഭിച്ചു. യാത്രാ വിമാനങ്ങളാണ് യാത്ര തുടങ്ങിയത്. ഫ്‌ളൈ ഗുബൈയും സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.
-
ഖമേനിയുടെ ഭാര്യയും കൊല്ലപ്പെട്ടു
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭാര്യ മൻസൂരേ ഖോജസ്തേ ബാഗെർസാദേ ആക്രമണത്തിനിടെ ഉണ്ടായ പരിക്കുകളെ തുടർന്ന് മരിച്ചുവെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 79 വയസ്സായിരുന്നു.
-
ഇന്ധന വിതരണം ഉറപ്പാക്കാൻ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രം
പ്രാദേശിക ഇന്ധന വിതരണം ഉറപ്പാക്കാൻ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
In view of ongoing geopolitical developments in the Middle East, the Minister of Petroleum & Natural Gas reviewed the supply situation for crude oil, LPG, and other petroleum products with senior officials from the Ministry and PSUs.
We are continuously monitoring the evolving… pic.twitter.com/N4tZHktXSM
— Ministry of Petroleum and Natural Gas #MoPNG (@PetroleumMin) March 2, 2026
-
സൗഹൃദം തന്നെയാണോ?
യുഎസിന്റെ എഫ് 15 ഇ സ്‌ട്രൈക്ക് ഈഗിള്‍ യുദ്ധവിമാനങ്ങള്‍ കുവൈറ്റ് വെടിവെച്ചിട്ടു. സൗഹൃദ വെടിവെപ്പില്‍ Read More
-
Benjamin Netanyahu: നെതന്യാഹുവിന്റെ ഓഫീസിന് നേരെ മിന്നലാക്രമണം?
ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന് നേരെ മിന്നലാക്രമണം നടത്തിയെന്ന് ഇറാന്‍ Read More
-
ആണവ ചോര്‍ച്ചയ്ക്ക് സാധ്യത
ഇറാന്റെ നതാന്‍സ് ആണവനിലയം യുഎസ് ആക്രമിച്ചു. ആണവ ചോര്‍ച്ച ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
-
യൂറോപ്യൻ ഗ്യാസ് വില 20% ത്തിലധികം ഉയർന്നു
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യൻ ഗ്യാസ് വില 20% ത്തിലധികം ഉയർന്നു. ഗൾഫ് മേഖലയിലെ വിതരണം, പ്രത്യേകിച്ച് ഖത്തറിൽ നിന്നുള്ള കയറ്റുമതി, വെട്ടിക്കുറയ്ക്കുമെന്ന ആശങ്കയാണ് കാരണം.
-
കിം ജോങ് ഉന്‍ യുദ്ധക്കളത്തിലേക്ക്?
ഉത്തര കൊറിയയുടെ നേതാവായ കിം ജോങ് ഉന്‍ ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തില്‍ ഇടപെടാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. ഉന്‍ ഇടപെട്ട് കഴിഞ്ഞാല്‍…Read More
-
ഹോര്‍മുസ് കടലിടുക്ക് ലക്ഷ്യമിട്ട് ഇറാൻ, പെട്രോൾ വില കൂടുമോ?
പശ്ചിമേഷ്യയിലെ യുദ്ധം രണ്ട് ദിവസം പിന്നിടുമ്പോൾ ആഗോള സാമ്പത്തിക വിപണി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. Read more:
-
പോരാടി ഇറാനും ഇസ്രായേലും, ചൈനയുടെ ‘മൗനത്തിന്’ കാരണമെന്ത്?
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും ലോകശക്തിയായ ചൈന പുലർത്തുന്ന മിതത്വം ആഗോളതലത്തിൽ വലിയ ചർച്ചയാകുകയാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങളെ അപലപിക്കുന്നുണ്ടെങ്കിലും, നേരിട്ടുള്ള ഇടപെടലുകൾക്ക് ബീജിംഗ് തയ്യാറാകുന്നില്ല. ഈ നിശബ്ദതയ്ക്ക് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചൈനയെ സംബന്ധിച്ചിടത്തോളം ഇറാൻ അവരുടെ ഏറ്റവും വലിയ ഊർജ്ജ പങ്കാളികളിൽ ഒന്നാണ്. ഇറാൻ്റെ എണ്ണ കയറ്റുമതിയുടെ 80 ശതമാനത്തിലധികം വാങ്ങുന്നത് ചൈനയാണ്. യുദ്ധം കടുക്കുകയും ഹോർമുസ് കടലിടുക്ക് അടയ്ക്കപ്പെടുകയും ചെയ്താൽ ചൈനയുടെ ഊർജ്ജ സുരക്ഷ അപകടത്തിലാകും. ഇത് ഒഴിവാക്കാനാണ് ചൈന നയതന്ത്ര തലത്തിൽ മാത്രം പ്രതികരിക്കുന്നത്.
-
ഗൾഫ് രാജ്യങ്ങളിൽ എസ്എസ്എൽസി മാറ്റി
ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, ഗൾഫ് രാജ്യങ്ങളിലെ കേരള സിലബസ് എസ്എസ്എൽസി (SSLC), പ്ലസ് ടു (Plus Two) പരീക്ഷകൾ മാറ്റിവെച്ചു. പരീക്ഷാ കോർഡിനേറ്റർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. Read More…
-
അബുദാബിയിലും സ്ഫോടന ശബ്ദം
യുഎഇ തലസ്ഥാനമായ അബുദാബിയിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകൾ. അയൽരാജ്യമായ ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലും സ്ഫോടന ശബ്ദങ്ങൾ എന്ന് വിവരം.
-
യുദ്ധഭീതിയിൽ കത്തിക്കയറി സ്വർണം, റെക്കോർഡ് കുതിപ്പിൽ നിന്ന് ഇനി പിന്നോട്ടില്ല!
യുദ്ധഭീതിയിൽ ചാഞ്ചാടി സംസ്ഥാനത്തെ സ്വർണവില.Read more:
-
ദുബായ്, ദോഹ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ
ദുബായ്, ദോഹ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ, ഇറാൻ വീണ്ടും മിസൈലുകൾ വിക്ഷേപിച്ചതോടെ ടെൽ അവീവിൽ സൈറണുകൾ
-
‘യുദ്ധം നാലാഴ്ചയോളം നീണ്ടേക്കാം’; ട്രംപ്
പശ്ചിമേഷ്യയിൽ യുദ്ധം നാല് ആഴ്ചയോളം നീണ്ടുനിൽക്കാമെന്ന് സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. Read more:
-
ഇസ്രയേൽ പ്രധാനമന്ത്രിയെ വിളിച്ച് മോദി
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ആശങ്ക അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും എത്രയും വേഗം സംഘർഷം തീർക്കണം എന്നും മോദി ആവശ്യപ്പെട്ടു.
-
ഐആർജിസി ആസ്ഥാനം തകർത്ത് യുഎസ് സേന
ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ആസ്ഥാനം തകർത്തതായി അമേരിക്കൻ സൈന്യത്തിന്റെ പ്രഖ്യാപനം. ശക്തമായ സൈനിക നടപടിയിലൂടെ ‘പാമ്പിന്റെ തല വെട്ടിമാറ്റി’ എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഈ നീക്കത്തെ വിശേഷിപ്പിച്ചത്.
-
PM Modi: മന്ത്രിസഭാ സമിതിയുടെ യോഗം വിളിക്കാനൊരുങ്ങി പ്രധാനമന്ത്രി
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ മന്ത്രിസഭാ സുരക്ഷാ സമിതിയുടെ യോഗം വിളിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാത്രി 9.30-ഓടെ തമിഴ്‌നാട്ടില്‍ പര്യടനം നടത്തുന്ന മോദി ഡല്‍ഹിയിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.
-
Air India Express: സര്‍വീസുകള്‍ നിര്‍ത്തിവച്ചത് മാര്‍ച്ച് രണ്ട് വരെ നീട്ടി എയര്‍ ഇന്ത്യ എക്സ്പ്രസ്
ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചത് എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച് 2 വരെ നീട്ടി. ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളാണ് മാര്‍ച്ച് രണ്ടിന് രാത്രി 11.59 വരെ നീട്ടിയത്.
Air India Express has extended the suspension of flights to and from Bahrain, Kuwait, Oman, Qatar, Saudi Arabia, and the United Arab Emirates, until 23:59 hrs IST (18.29 hrs UTC) on 2nd March 2026. To support guests who had booked travel to or from the Gulf region up to 28th…
— ANI (@ANI) March 1, 2026
-
വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലെ എമര്‍ജന്‍സി നമ്പറുകള്‍
+972-54-7520711/+972-54-2428378 (ഇസ്രായേൽ), +966-11-4884697 (സൗദി അറേബ്യ), +989128109115/+989128109109 (ഇറാൻ), +96565501946 (കുവൈത്ത്), +974-55647502 (ഖത്തർ), +973-39418071 (ബഹ്‌റൈൻ), +968-98282270 (ഒമാൻ), +963-993385973 (സിറിയ), +964-771-651—1185 (ഇറാഖ്).
-
ഇറാന്റെ മിസൈൽ ശേഖരത്തിന്റെ പകുതിയും നശിപ്പിച്ചു?
ഇറാന്റെ മിസൈൽ ശേഖരത്തിന്റെ പകുതിയും നശിപ്പിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഇസ്രായേലിന്റെ ഈ അവകാശവാദത്തെക്കുറിച്ച് ഇറാന്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.
-
CBSE Middle East Exam: സിബിഎസ്ഇ മിഡിൽ ഈസ്റ്റ് പരീക്ഷകൾ മാറ്റിവച്ചു
സിബിഎസ്ഇ മിഡിൽ ഈസ്റ്റ് പരീക്ഷകൾ മാറ്റിവച്ചു. നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. തിങ്കളാഴ്ച ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളാണ് മാറ്റിവച്ചത്. സ്ഥിതിഗതികള്‍ അവലോകനം ചെയ്തതിന് ശേഷം പുതിയ തീയതി തീരുമാനിക്കുമെന്നാണ് വിവരം.
-
പാകിസ്ഥാനിലെ യുഎസ് കോൺസുലേറ്റിൽ ഇറാൻ അനുകൂലികളുടെ പ്രതിഷേധം
കറാച്ചിയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺസുലേറ്റിൽ ഞായറാഴ്ച നടന്ന ഇറാൻ അനുകൂല പ്രതിഷേധത്തിനിടെ കുറഞ്ഞത് എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
-
കറാച്ചിയില്‍ നടക്കുന്ന പ്രതിഷേധം
പാകിസ്ഥാന്‍ കറാച്ചിയില്‍ യുഎസ് എംബിസിക്ക് തീയിട്ട് ജനക്കൂട്ടം.
Mob Enters U.S. Consulate in Karachi | WATCH pic.twitter.com/c2a59NB9De
— TIMES NOW (@TimesNow) March 1, 2026
-
📹 وای علی کشته شد شیر خدا کشته شد
مردم یاسوج در سوگ شهادت امام خامنهای بر سر و سینه زدند pic.twitter.com/Vo13KygDuW
— خبرگزاری تسنیم (@Tasnimnews_Fa) March 1, 2026
-
രണ്ടും കല്‍പ്പിച്ച് ഇറാന്‍
പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ മരണത്തില്‍ തിരിച്ചടി ശക്തമാക്കി ഇറാന്‍. അമേരിക്കയുടെ വിവിധ രാജ്യങ്ങളിലുള്ള സൈനിക താവളങ്ങള്‍ ഉള്‍പ്പെടെ 27 കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി.
-
വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു
ഇറാനിന്റെ തെക്കന്‍ ഭാഗമായ മിനാബില്‍ യുഎസും ഇസ്രായേലും നടത്തിയ ആക്രമണത്തില്‍ 148 വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടമായി പെണ്‍കുട്ടികള്‍ക്കായുള്ള എലിമെന്ററി സ്‌കൂളിന് നേരെയായിരുന്നു ആക്രമണം.
-
40 ദിവസത്തെ ദുഃഖാചരണം
ഖമേനിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം.
-
ഖമേനി കൊല്ലപ്പെട്ടു
ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടു. നേതാവിന്റെ മരണവിവരം ഇറാന്‍ സ്ഥിരീകരിച്ചു.
-
ഗൾഫ് സർവീസുകൾ നിർത്തിവെച്ചു
യുഎസ്- ഇറാൻ- ഇസ്രായേൽ സംഘർഷ സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. കാലികട്ട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ തുടങ്ങിയ വിമാത്താവളങ്ങളിലെ സർവീസുകളാണ് താൽക്കാലികമായി നിർത്തിയത്.
-
ഇറാനെ പൂട്ടാൻ സൈനിക നടപടി വേണം
ഇറാനെതിരെ സൈനിക നടപടി അനിവാര്യമെന്ന് ഐക്യരാഷ്ട്രസഭയിൽ ആവർത്തിച്ച് ഇസ്രയേൽ. രാജ്യത്തിൻ്റെ നിലനിൽപ്പിന് ഇറാൻ ഭീഷണിയാണെന്നും ഇസ്രയേൽ യുഎന്നിൽ വ്യക്തമാക്കി.
-
ഖമേനി കൊല്ലപ്പെട്ടോ?
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് നിരവധി സൂചനകളുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അവകാശവാദം. നിഷേധിച്ച് ഇറാന്‍.
-
Ayatollah Ali Khamenei: ഖമേനി ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രതിനിധി
ഇറാന്റെ രമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനി ആരോഗ്യവാനാണെന്ന് ഇന്ത്യയിലെ അദ്ദേഹത്തിന്റെ പ്രതിനിധി ഡോ. അബ്ദുൾ മജീദ് ഹക്കീം ഇലാഹി. അമേരിക്കയെയോ, മറ്റാരെയെങ്കിലുമോ പേടിക്കുന്നില്ലെന്നും അബ്ദുൾ മജീദ് ഹക്കീം ഇലാഹി പറഞ്ഞു.
-
കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം 80 കടന്നു!
ഗേൾസ് സ്‌കൂളിൽ യുഎസ്-ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം 80 കടന്നതായി റിപ്പോര്‍ട്ട്. 85 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍.
-
ലോകസമാധാനത്തിനായി വിശ്വാസികൾ പ്രാർത്ഥിക്കണം; സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം: കാന്തപുരം
പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ലോകസമാധാനത്തിനു വേണ്ടിയും മനുഷ്യരാശിയുടെ സുരക്ഷയ്ക്കു വേണ്ടിയും വിശ്വാസികൾ ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ ആഹ്വാനം ചെയ്തു. ഈ വിശുദ്ധ സമയങ്ങളിൽ പ്രാർത്ഥനകൾ വർദ്ധിപ്പിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് നിർദ്ദേശിച്ചു.
-
India Statement: സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യ
ഇറാനിലും ഗൾഫ് മേഖലയിലും അടുത്തിടെയുണ്ടായ സംഭവവികാസങ്ങളിൽ ആശങ്കയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സംഘര്‍ഷം ഒഴിവാക്കണമെന്നും, സംയമനം പാലിക്കണമെന്നും, സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചര്‍ച്ചകളും നയതന്ത്രശ്രമങ്ങളും തുടരണം. പരമാധികാരവും പ്രദേശിക സമഗ്രതയും മാനിക്കപ്പെടണമെന്നും ഇന്ത്യ വ്യക്തമാക്കി.
Our statement on the evolving situation in West Asia ⬇️
🔗 https://t.co/6aGR3mdDrb pic.twitter.com/qdKlTorVU4
— Randhir Jaiswal (@MEAIndia) February 28, 2026
-
ദോഹയിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ; അഞ്ച് തവണ പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ട്
പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഖത്തർ തലസ്ഥാനമായ ദോഹയിൽ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുറഞ്ഞത് അഞ്ച് സ്ഫോടന ശബ്ദങ്ങളെങ്കിലും കേട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു.
-
Dubai Aiport: ദുബായ് എയര്‍പ്പോര്‍ട്ടില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
ദുബായ് ഇന്റർനാഷണൽ (DXB), ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ (DWC) എന്നിവിടങ്ങളിലെ എല്ലാ വിമാന സർവീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി ദുബായ് എയർപോർട്ട്സ് സ്ഥിരീകരിച്ചു.
Dubai Airports confirms that all flight operations at Dubai International (DXB) and Dubai World Central – Al Maktoum International (DWC) are suspended until further notice.
Passengers are advised not to travel to the airport at this time and to contact their respective airlines…
— Dubai Media Office (@DXBMediaOffice) February 28, 2026
-
ആക്രമണദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രായേല്‍
വെസ്റ്റേണ്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്തുവിട്ടു.
🎥WATCH: IDF strikes hundreds of targets in western Iran as part of Operation Roaring Lion pic.twitter.com/KYMYVL8DOQ
— Israel Defense Forces (@IDF) February 28, 2026
-
കണ്ണൂരിൽ നിന്ന് ഗൾഫിലേക്കുള്ള 4 വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാർ ദുരിതത്തിൽ
പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം കടുക്കുന്നതിനെത്തുടർന്ന് മേഖലയിലെ വ്യോമപാതകൾ അടച്ചതോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നാല് ഗൾഫ് സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് സർവീസുകൾ റദ്ദാക്കിയത്.
റദ്ദാക്കിയ വിമാനങ്ങൾ
- കണ്ണൂർ – ദോഹ (ഇൻഡിഗോ): വൈകിട്ട് 3.40-ന് പുറപ്പെടേണ്ടിയിരുന്നത്.
- കണ്ണൂർ – ദോഹ (എയർ ഇന്ത്യ എക്സ്പ്രസ്): രാത്രി 7.15-ന് പുറപ്പെടേണ്ടിയിരുന്നത്.
- കണ്ണൂർ – ഫുജൈറ (ഇൻഡിഗോ): രാത്രി 7.25-ന് പുറപ്പെടേണ്ടിയിരുന്നത്.
- കണ്ണൂർ – ഷാർജ (എയർ ഇന്ത്യ എക്സ്പ്രസ്): രാത്രി 9.30-ന് പുറപ്പെടേണ്ടിയിരുന്നത്.
-
Emmanuel Macron: ഐക്യരാഷ്ട്രസഭാ യോഗം ചേരണമെന്ന് മാക്രോൺ
ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് മ്മാനുവൽ മാക്രോൺ രംഗത്തെത്തി. ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം ചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം അന്താരാഷ്ട്ര സമാധാനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മാക്രോൺ മുന്നറിയിപ്പ് നൽകി.
-
Norka Roots Help Desk: നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികളുടെ സുരക്ഷയ്ക്ക് നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ സൗകര്യം), 18004253939 (ഇന്ത്യയിൽ നിന്നും വിളിക്കാവുന്ന ടോൾ ഫ്രീ നമ്പർ) എന്നീ നമ്പറുകളില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സാധ്യമായ ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
-
ഇറാനിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ആക്രമണം; ടെഹ്‌റാനിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിലെ സ്കൂളുകൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ. തലസ്ഥാനമായ ടെഹ്‌റാനു കിഴക്കുള്ള ഒരു സ്കൂളിനു നേരെയുണ്ടായ പുതിയ ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി ഇറാന്റെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
-
40 school students killed: മരണസംഖ്യ 40 ആയി ഉയർന്നു, കൊടുംക്രൂരത
തെക്കൻ ഇറാനിലെ ഗേൾസ് സ്കൂളിനു നേരെയുണ്ടായ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ 40 ആയി ഉയർന്നതായി സർക്കാർ നടത്തുന്ന IRNA വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ മിനാബിൽ നടന്ന ആക്രമണത്തിൽ കുറഞ്ഞത് 45 പേർക്ക് പരിക്കേറ്റു.
-
മരണം 24 ആയി; കൊല്ലപ്പെട്ടവരിലേറെയും പ്രൈമറി സ്കൂൾ വിദ്യാർത്ഥിനികൾ
തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിനികളുടെ എണ്ണം 24 ആയി ഉയർന്നു. ആക്രമണം നടന്ന ഉടനെ അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും, ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂടുതൽ കുട്ടികൾ മരണത്തിന് കീഴടങ്ങിയതോടെയാണ് സംഖ്യ 24 ആയത്.
-
ഇറാനിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെ ഇസ്രയേൽ ആക്രമണം: അഞ്ച് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു
ഇറാൻ-ഇസ്രയേൽ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുന്നു. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’ (IRNA) റിപ്പോർട്ട് ചെയ്തു. പ്രൈമറി സ്കൂൾ വിദ്യാർത്ഥിനികളാണ് കൊല്ലപ്പെട്ടത്
-
പ്രവാസികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്ക് തുറന്നു
പശ്ചിമേഷ്യയിൽ ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, മേഖലയിലുള്ള കേരളീയരുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്ക റൂട്ട്സ് അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആവശ്യമായ സഹായങ്ങളും വിവരങ്ങളും കൈമാറുന്നതിനാണ് ഈ സംവിധാനം.
- രാജ്യാന്തര മിസ്ഡ് കോൾ നമ്പർ: +91 8802012345 (വിദേശത്തുനിന്നുള്ളവർക്ക്)
- ടോൾ ഫ്രീ നമ്പർ : 1800 425 3939 (ഇന്ത്യയിൽ നിന്ന്)
-
Ayatollah Ali Khamenei: ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. വിശദാംശങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.
-
സംഘർഷപ്രദേശത്തെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ഹെൽപ്പ്‌ലൈൻ നമ്പറുകൾ
ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായ സാഹചര്യത്തിൽ ഇസ്രയേലിലും ഇറാനിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ബന്ധപ്പെട്ട എംബസികളും അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
-
ഗള്‍ഫ് അശാന്തം, വിവിധയിടങ്ങളില്‍ സ്‌ഫോടനശബ്ദങ്ങള്‍
ദോഹ, അബുദാബി, ദുബായ്, റിയാദ് എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ കേട്ടു.ഇറാന്റെ മിസൈലാക്രണത്തില്‍ അബുദാബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സൂചന. ആക്രമണം തങ്ങളുടെ ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണെന്ന് യുഎഇ. ഇറാഖി സൈനിക താവളത്തിൽ ഉണ്ടായ ബോംബാക്രമണത്തിൽ കുറഞ്ഞത് രണ്ട് പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
-
Donald Trump: ആക്രമണത്തില്‍ യുഎസ് പങ്ക് സ്ഥിരീകരിച്ച് ട്രംപ്
ഇറാനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ യുഎസിന്റെ പങ്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ഇറാനിൽ യുഎസ് ‘വലിയ യുദ്ധ പ്രവർത്തനങ്ങൾ’ ആരംഭിച്ചെന്ന് ട്രംപ്. Read More
-
പശ്ചിമേഷ്യയിൽ യുദ്ധഭീതി: എയർ ഇന്ത്യ വിമാന സർവീസുകൾ നിർത്തിവെച്ചു
ഇസ്രയേലും അമേരിക്കയും ഇറാനിൽ സംയുക്തമായി നടത്തിയ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ അസ്ഥിരമായ സാഹചര്യം പരിഗണിച്ച് മേഖലയിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ അടിയന്തര നടപടി.
-
Explosions Heard In Abu Dhabi: അബുദാബിയില്‍ സ്‌ഫോടനശബ്ദം
യുഎഇ തലസ്ഥാനമായ അബുദാബിയിലും ഖത്തറിന്റെ ദോഹയിലും സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട്. അബുദാബിയിലെയും ദോഹയിലെയും യുഎസ് വ്യോമതാവളങ്ങൾ ആക്രമിക്കപ്പെട്ടോ എന്ന് വ്യക്തമല്ല.
Published On - Feb 28,2026 3:06 PM