Kozhimarunnu Recipe: കർക്കിടകത്തിൽ കഴിക്കണം ഈ ചിക്കൻ ഡിഷ്; സ്പെഷ്യൽ കോഴിമരുന്ന് തയ്യാറാക്കിയാലോ
Karkidakam Kozhimarunnu Recipe: നമുക്കറിയാം ഭാഷപോലെതന്നെയാണ് കേരളത്തിലെ ഓരോ ജില്ലയിലെയും ഭക്ഷണരീതിയിലും നല്ല മാറ്റമുണ്ട്. അത്തരത്തിൽ കർക്കിട മാസത്തിലെ ഭക്ഷണരീതിയിലും തെക്കും വടക്കുമായിട്ട് നല്ല വ്യത്യാസങ്ങളുണ്ട്. വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച് മലബാറിലെ ഗ്രാമങ്ങളിലും കോഴിക്കോട് ജില്ലയിലെ ഉൾപ്രദേശങ്ങളിലും, തലമുറകളായി നിലനിൽക്കുന്ന ചില പാരമ്പര്യരീതികളുണ്ട്. അതാണ് കോഴിമരുന്ന്. അതെ കോഴിയിറച്ചിയെ ഒരു ഔഷധമരുന്നാക്കി മാറ്റുന്ന പാചക രീതിയാണിത്.
കർക്കിടക മാസത്തിലെ ഭക്ഷണരീതിയെക്കുറിച്ച് ചോദിച്ചാൽ മിക്ക മലയാളികൾക്കും പറയാനുള്ളത് ഒരു ഉത്തരം തന്നെയായിരിക്കും. കർക്കിടക കഞ്ഞി, പത്തിലക്കറികൾ, ഔഷധ പാനീയങ്ങൾ ഇതൊക്കെതന്നെയാണ് നമ്മൾ കൂടുതലും കേട്ടിരിക്കുന്നതും കഴിക്കുന്നതും. നമുക്കറിയാം ഭാഷപോലെതന്നെയാണ് കേരളത്തിലെ ഓരോ ജില്ലയിലെയും ഭക്ഷണരീതിയിലും നല്ല മാറ്റമുണ്ട്. അത്തരത്തിൽ കർക്കിട മാസത്തിലെ ഭക്ഷണരീതിയിലും തെക്കും വടക്കുമായിട്ട് നല്ല വ്യത്യാസങ്ങളുണ്ട്. വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച് മലബാറിലെ ഗ്രാമങ്ങളിലും കോഴിക്കോട് ജില്ലയിലെ ഉൾപ്രദേശങ്ങളിലും, തലമുറകളായി നിലനിൽക്കുന്ന ചില പാരമ്പര്യരീതികളുണ്ട്. അതാണ് കോഴിമരുന്ന്. അതെ കോഴിയിറച്ചിയെ ഒരു ഔഷധമരുന്നാക്കി മാറ്റുന്ന പാചക രീതിയാണിത്.
സാവധാനത്തിൽ പാകം ചെയ്തെടുക്കുന്ന ഈ ഔഷധ ചിക്കൻ വിഭവം മലബാറുകാർക്ക് വെറുമൊരു കറിയോ കൂട്ടോ മാത്രമല്ല, പാരമ്പര്യമായി നിലനിൽക്കുന്ന ഒരു ആചാരം കൂടിയാണ്. മഴക്കാലമായതിനാൽ കർക്കിടകത്തിൽ ശരീരത്തിന് പ്രതിരോധശേഷി വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ ഔഷധഗുണമുള്ള ആഹാരം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ സമയത്ത് ശരീരത്തിന് നഷ്ടപ്പെടുന്ന ഊർജ്ജം തിരിച്ചുപിടിക്കാനും പേശികൾക്കും അസ്ഥികൾക്കും ബലം നൽകാനുമാണ് മലബാറിലെ വീടുകളിൽ കോഴിമരുന്ന് തയാറാക്കുന്നത്.
ALSO READ: കർക്കിടകത്തിൽ ചിക്കനും ബീഫും മട്ടനും കഴിച്ചാൽ…. നല്ലതോ ചീത്തയോ?; സത്യമെന്താണ്
സാധാരണ ചിക്കൻ കറികളിൽ നിന്ന് വ്യത്യസ്തമായി, പ്രത്യേകമായി തെരഞ്ഞെടുത്ത ആയുർവേദ ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. സാധാരണയായി കർക്കടക മാസത്തിലെ കറുത്ത വാവ് കഴിഞ്ഞുള്ള ദിവസങ്ങളിലാണ് കോഴിമരുന്ന് കഴിക്കുന്ന പാരമ്പര്യം മലബാറിൽ നിലനിൽക്കുന്നത്. ഈ വിഭവത്തിന്റെ പ്രധാന പ്രത്യേകത അതിൽ ചേർക്കുന്ന ഔഷധ കൂട്ടുകളാണ്. ഓരോ കുടുംബത്തിനും തലമുറകളായി കൈമാറി വന്ന തനതായ ചേരുവകൾ ഇതിൻ്റെ പ്രത്യേകത.
‘കോഴിമരുന്ന്’ പാരമ്പര്യം
കോഴിക്കോടിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ പണ്ടുകാലത്തെ ഒരു രീതിയെ ചുറ്റിപറ്റിയാണ് ഈ കോഴിമരുന്ന് തയ്യാറാക്കി വരുന്നത്. നേരം പുലരുന്നതുമുതൽ അർധരാത്രി വരെ ഓടി നടന്നു പണിയെടുക്കുന്നവരായിരുന്നു അന്നത്തെ സ്ത്രീകൾ. കല്ല്യാണം കഴിച്ചുവിട്ട പെൺമക്കൾ ഭർത്താവിന്റെ വീട്ടിൽനിന്ന് കർക്കടകം തുടങ്ങിയാൽ സ്വന്തം വീട്ടിലേക്ക് മടങ്ങിവരും. ഇപ്പോഴാണ് കോഴിമരുന്ന് കഴിക്കാനായി അവർ പോകുന്നത്. മകൾ വരുന്നതുംകാത്ത് അമ്മ കോഴിമരുന്ന് തയാറാക്കി കാത്തിരിക്കുമായിരുന്നു.
കോഴിമരുന്ന് തയ്യാറാക്കുന്ന രീതി
ആറുമാസം പ്രായമുള്ള കറുത്ത നാടൻ കോഴി കഷണങ്ങളാക്കി കുറുന്തോട്ടി വേരും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചത്. ഇതിൽ ഉപ്പ് ചേർക്കാൻ പാടില്ല. കോഴിമരുന്ന് മസാലകൾക്ക് വേണ്ടത്, സവാള ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, നെയ്യ്, നല്ലെണ്ണ, എന്നിവയാണ് ഇതിന് ആവശ്യമായ രീതികൾ.
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തിൽ നെയ്യും നല്ലെണ്ണയും ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളി, സവാള എന്നിവ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. മൊരിഞ്ഞ് കഴിയുമ്പോൾ ഇതിലേക്ക് കോഴിമസാല പൊടിച്ചത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം വേവിച്ചുവച്ചിരിക്കുന്ന കോഴിയിറച്ചി ഇതിലേക്കിട്ട് വഴറ്റി എടുക്കുക. ഉപ്പ് ഉപയോഗിക്കാൻ പാടില്ല. രാത്രി ചോറിന്റെ കൂടെ കറിയായി കഴിക്കുന്നതും നല്ലതാണ്. ശരീരബലത്തിനും രോഗപ്രതിരോധത്തിനും സന്ധിവേദനകൾക്കും നല്ലതാണ്. പ്രദേശങ്ങൾക്ക് അനുസരിച്ച് ഇതിൻ്റെ കൂട്ടുകളിലും ചേരുവകളിലും മാറ്റം സംഭവിച്ചേക്കാം.
English Summary:
North Kerala, especially in the villages of Malabar and the interiors of Kozhikode district, another seasonal tradition has endured for generations. It centres around ‘Kozhimarunnu’, a slow-cooked medicinal chicken preparation that is as much a family ritual as it is a recipe.