AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Makeup Origin: ലോകത്ത് ആദ്യമായി മേക്കപ്പ് ഇട്ടത് ആര്? നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കഥ ഇങ്ങനെ….

Makeup History: ബിസി 3000-ൽ ഒന്നാം ഈജിപ്ഷ്യൻ രാജവംശത്തിന്റെ കാലത്താണ് മേക്കപ്പ് ആരംഭിച്ചതെന്നാണ് ചരിത്രം. കണ്ണുകൾ അലങ്കരിക്കാൻ ഉയർന്ന വിഭാ​ഗത്തിലെ സ്ത്രീകളും പുരുഷന്മാരും മേക്കപ്പ് ഉപയോ​ഗിച്ചിരുന്നു.

Makeup Origin: ലോകത്ത് ആദ്യമായി മേക്കപ്പ് ഇട്ടത് ആര്? നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കഥ ഇങ്ങനെ….
പ്രതീകാത്മക ചിത്രംImage Credit source: PTI
nithya
Nithya Vinu | Published: 22 Jul 2025 11:05 AM

മേക്കപ്പ് ഉപയോ​ഗിക്കാത്തവർ ഇന്ന് വളരെ കുറവാണ്. പൗഡർ, പൊട്ട്, ലിപ്സ്റ്റിക് എന്നിവയ്ക്കുപരി മേക്കപ്പിന് പുതിയ മാനം വന്നിരിക്കുന്നു. എന്നാൽ ഈ ലോകത്ത് ആദ്യമായി മേക്കപ്പ് ഉപയോ​ഗിച്ചത് ആരായിരിക്കും? അവരുടെ മേക്കപ്പ് രീതി എങ്ങനെ ആയിരുന്നിരിക്കും? മേക്കപ്പിന്റെ കഥ അറിയാം…

ഈജിപ്തിലാണ് മേക്കപ്പിന്റെ ഉത്ഭവം. ബിസി 3000-ൽ ഒന്നാം ഈജിപ്ഷ്യൻ രാജവംശത്തിന്റെ കാലത്താണ് മേക്കപ്പ് ആരംഭിച്ചതെന്നാണ് ചരിത്രം. കണ്ണുകൾ അലങ്കരിക്കാൻ ഉയർന്ന വിഭാ​ഗത്തിലെ സ്ത്രീകളും പുരുഷന്മാരും മേക്കപ്പ് ഉപയോ​ഗിച്ചിരുന്നു. വ്യാപകമായി ഉപയോഗിച്ച ആദ്യത്തെ മേക്കപ്പ് നിറങ്ങൾ കറുപ്പും പച്ചയും ആയിരുന്നു. ഖനനം ചെയ്ത ലെഡ്, ചെമ്പ് അയിരുകൾ ഉപയോഗിച്ചാണ് കറുപ്പും പച്ചയും നിറമുള്ള ഐഷാഡോകൾ നിർമ്മിച്ചത്.

സമ്പന്നരായ ഈജിപ്തുകാര്‍ ചര്‍മ്മം വൃത്തിയാക്കാന്‍ ഉപ്പ്, ഫേസ്മാസ്‌കുകള്‍, പാലും തേനും ചേര്‍ത്തുള്ള കുളി, അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യാന്‍ ഷുഗറിംഗ് ടെക്‌നിക് തുടങ്ങിയവ ഉപയോ​ഗിച്ചിരുന്നതായി രേഖകൾ പറയുന്നു.

1837 മുതൽ 1901 വരെ നീണ്ടുനിന്ന വിക്ടോറിയൻ കാലഘട്ടത്തിൽ സ്ത്രീകൾ പുരികം വെട്ടാനും കൺപീലികളിൽ ആവണക്കെണ്ണ പുരട്ടാനും, ബീറ്റ്റൂട്ട് ജ്യൂസ് ഉപയോഗിച്ച് കവിളുകൾക്കും ചുണ്ടുകൾക്കും നിറം നൽകാനും ആരംഭിച്ചു. ചുണ്ടുകൾക്ക് തിളക്കം നൽകാൻ ക്ലിയർ പോമേഡ് ഉപയോഗിച്ചു. 1900-കളുടെ ആരംഭത്തിലാണ് മേക്കപ്പ് കൂടുതൽ സാമൂഹികമായി അംഗീകരിക്കപ്പെടുകയും ജനപ്രീതി നേടാൻ തുടങ്ങുകയും ചെയ്തത്. ഈ ജനപ്രീതി മേക്കപ്പിന്റെ പരിണാമത്തിനും ആദ്യത്തെ വാണിജ്യ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ലഭ്യതയ്ക്കും കാരണമായി.

റോമക്കാർ എണ്ണ, തേനീച്ച മെഴുക്, ഔഷധ സസ്യങ്ങള്‍, പൂക്കള്‍ തുടങ്ങിയവയില്‍ നിന്നാണ് ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ​ഗ്രീക്കുക്കാരും ഈജിപ്തുകാരെപ്പോലെ തന്നെ കണ്ണുകള്‍ സുന്ദരമാക്കാന്‍ അവര്‍ ഐലൈനറുകളും ഉപയോഗിച്ചു. ഒലിവ് ഓയിലും കരിയും ഉപയോഗിച്ച് നിര്‍മ്മിച്ച ഉല്‍പ്പന്നമാണ് അവര്‍ കണ്ണിന്റെ ഭംഗിക്കായി ഉപയോഗിച്ചത്.