Steam Inhalation: മഞ്ഞുകൂടിയതോടെ ജലദോഷവും വന്നോ? ആവി പിടിക്കുന്നതിന് മുമ്പ് ഇതൊന്ന് ശ്രദ്ധിക്കണേ….
Mistakes while using steam inhalation: തുളസി, ചുക്ക്, ഉള്ളി, മഞ്ഞൾ തുടങ്ങിയവ കുറഞ്ഞ അളവിലിട്ട് ആവി പിടിക്കുന്നത് ശ്വാസനാളത്തിലെ തടസ്സങ്ങൾ മാറ്റി ശ്വസനം ശരിയായ രീതിയിലാക്കാൻ സഹായിക്കും. എന്നാൽ ആവി പിടിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പ്രതീകാത്മക ചിത്രം
മഞ്ഞുകാലം വന്നതോടെ ഇനി ജലദോഷത്തിന്റെയും പനിയുടെയും കാലമായിരിക്കും. ജലദോഷം വന്നാൽ ആദ്യം ചെയ്യുന്നത് ആവി പിടിക്കുക എന്നതായിരിക്കും. തുളസി, ചുക്ക്, ഉള്ളി, മഞ്ഞൾ തുടങ്ങിയവ കുറഞ്ഞ അളവിലിട്ട് ആവി പിടിക്കുന്നത് ശ്വാസനാളത്തിലെ തടസ്സങ്ങൾ മാറ്റി ശ്വസനം ശരിയായ രീതിയിലാക്കാൻ സഹായിക്കും. എന്നാൽ ആവി പിടിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ആവി പിടിക്കുമ്പോൾ അറിയാതെ ചെയ്യുന്ന തെറ്റുകളെക്കുറിച്ചുള്ള വീഡിയോ പങ്ക് വച്ചിരിക്കുകയാണ് ഡോ. ഡാനിഷ് സലിം. വിഡിയോയിൽ പ്രധാനമായും മൂന്ന് തെറ്റുകളാണ് ഡോക്ടർ ചൂണ്ടിക്കാട്ടുന്നത്. അവ ഏതെല്ലാമെന്ന് നോക്കിയാലോ….
15 മിനിറ്റിൽ കൂടുതൽ നേരം ആവി പിടിക്കാൻ പാടില്ലെന്ന് ഡോക്ടർ നിർദേശിക്കുന്നു. പൊടിയും ബാക്ടീരിയുമൊക്കെ ശ്വാസകോശത്തിലേക്ക് പോകാതിരിക്കാൻ സഹായിക്കുന്നതാണ് മൂക്കിനുള്ളിലെ രോമകൂമങ്ങൾ. ദീർഘനേരം ആവി പിടിക്കുന്നത് ഈ രോമകൂമങ്ങളെ നശിപ്പിക്കുകയും ശ്വാസ കോശത്തിലേക്ക് പൊടിയും മറ്റും കയറി പോകാൻ കാരണമാവുകയും ചെയ്യും.
ALSO READ: മഞ്ഞൾ അമിതമായാൽ ബാധിക്കുന്നത് ഈ അവയവങ്ങളെ; മറ്റ് പ്രശ്നങ്ങൾ എന്തെല്ലാം?
അതുപോലെ ആവി പിടിക്കാൻ പല തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്ന ശീലമുണ്ടെങ്കിൽ അതും ഒഴിവാക്കേണ്ടതാണ്. ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് പല തരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. സൈനസ് പ്രശ്നം കാരണം കഫമുണ്ടെങ്കിൽ അത് മാറ്റാൻ വെറും വെള്ളത്തിൽ ആവി പിടിക്കുന്നത് തന്നെയാണ് നല്ലത്.
കുട്ടികളെ ഒറ്റയ്ക്ക് ആവി പിടിക്കാൻ അനുവദിക്കരുത്. പൊള്ളലുകൾ ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. ചൂട് വെള്ളം വീണ് പൊള്ളുന്നതിനെക്കാൾ കൂടുതൽ ആഴത്തിൽ പൊള്ളുന്നത് ഒരു പക്ഷെ ആവി തട്ടുമ്പോഴായിരിക്കാമെന്നും ഡോക്ടർ ഓർമിപ്പിക്കുന്നു.