AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fenugreek Water: പ്രമേഹം സ്വിച്ചിട്ടപ്പോലെ നിയന്ത്രിക്കാം! ഉലുവാ വെള്ളം കുടിക്കൂ; കൂടുതൽ അറിയാം

Fenugreek Water For Diabetics: പ്രമേഹം നിയന്ത്രിക്കുന്നതിന് ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ജീവിതശൈലിയിലെ മാറ്റങ്ങളും പ്രമേഹത്തെ വളരെയധികം ബാധിക്കുന്ന ഘടങ്ങളാണ്. അത്തരത്തിൽ വളരെയെളുപ്പത്തിൽ വീട്ടിലിരുന്ന തന്നെ ചെയ്യാവുന്ന ഒരു പൊടികൈയ്യാണ് ഇവിടെ പറയുന്നത്.

Fenugreek Water: പ്രമേഹം സ്വിച്ചിട്ടപ്പോലെ നിയന്ത്രിക്കാം! ഉലുവാ വെള്ളം കുടിക്കൂ; കൂടുതൽ അറിയാം
Fenugreek Image Credit source: ajaykampani/E+/Getty Images
neethu-vijayan
Neethu Vijayan | Published: 25 Aug 2025 17:25 PM

ശരീരത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാനോ ശരിയായി പ്രവർത്തിപ്പിക്കാനോ കഴിയാതെ വരുമ്പോഴാണ് പ്രമേഹം എന്ന മാറാരോ​ഗം നമ്മളിൽ പിടിപെടുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, 2022-ൽ 830 ദശലക്ഷത്തിലധികം ആളുകളാണ് പ്രമേഹത്തിന് അടിമകളായിരിക്കുന്നത്. ഭാവിയിലും ഇതിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് അവർ പറയുന്നത്.

പ്രമേഹം നിയന്ത്രിക്കുന്നതിന് ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ജീവിതശൈലിയിലെ മാറ്റങ്ങളും പ്രമേഹത്തെ വളരെയധികം ബാധിക്കുന്ന ഘടങ്ങളാണ്. അത്തരത്തിൽ വളരെയെളുപ്പത്തിൽ വീട്ടിലിരുന്ന തന്നെ ചെയ്യാവുന്ന ഒരു പൊടികൈയ്യാണ് ഇവിടെ പറയുന്നത്. പ്രമേഹം നിയന്ത്രിക്കാൻ ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും. നമ്മുടെ അടുക്കളയിൽ കാണുന്ന ഉലുവയാണ് പ്രമേഹത്തിനെ തടഞ്ഞു നിർത്താൻ സഹായിക്കുന്ന ഒറ്റമൂലി.

പ്രമേഹത്തിന് ഉലുവയുടെ ഗുണങ്ങൾ

ഇൻസുലിൻ മെച്ചപ്പെടുത്തും: കുതിർത്ത ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ വളരെ നല്ലൊരു മാർ​ഗമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ വെള്ളം നല്ലൊരു ശീലമാണ്. ഉലുവയിൽ അടങ്ങിയ ഫൈബറും മറ്റ് രാസപദാർത്ഥങ്ങളും ദഹനപ്രക്രിയ മന്ദ​ഗതിയിലാക്കുന്നു. ഇത് ശരീരം കാർബോഹൈഡ്രേറ്റും പഞ്ചസാരയും വലിച്ചെടുക്കുന്ന പ്രക്രിയയുടെ വേ​ഗത കുറയ്ക്കും. അങ്ങനം ശരീരം പുറപ്പെടുവിക്കുന്ന ഇൻസുലിന്റെ അളവ് വർധിപ്പിക്കാനും അതുവഴി പ്രമേഹം നിയന്ത്രിക്കാനും നമുക്ക് സാധിക്കും.

കോശങ്ങൾ ഇൻസുലിനോട് എത്രത്തോളം ഫലപ്രദമായി പ്രതികരിക്കുന്നു എന്ന് ഇൻസുലിൻ സംവേദനക്ഷമത നിർണ്ണയിക്കുന്നു. കുറഞ്ഞ സംവേദനക്ഷമത ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവിലേക്ക് നയിച്ചേക്കാം. ഉലുവയുടെ വിത്തുകൾ അവയുടെ പ്രമേഹ വിരുദ്ധ ഗുണങ്ങൾക്ക് പേരുകേട്ടതാണ്, കൂടാതെ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം. 2009-ൽ ജേണൽ ഓഫ് മെഡിസിനൽ ഫുഡിൽ പ്രസിദ്ധീകരിച്ച ഒരു ചെറിയ പഠനം, ഉലുവ മാവ് ഉപയോഗിച്ച് നിർമ്മിച്ച ബേക്ക് ചെയ്ത സാധനങ്ങൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുമെന്ന് കണ്ടെത്തി.

ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ അവ കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വളരെ ​ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻസുലിൻ പ്രതിരോധവും നിയന്ത്രിക്കുന്നതിന് ഉലുവ പൊടിയോ അല്ലെങ്കിൽ ഉലുവ വെള്ളമായോ കഴിക്കാവുന്നതാണ്. ദിവസവും 10 ഗ്രാം ഉലുവ വച്ച് 4-6 മാസം കഴിക്കുമ്പോൾ HbA1c കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നതായി ചില പഠനങ്ങളും പറയുന്നുണ്ട്.