AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025 songs : ഓണാഘോഷങ്ങൾ കളറാക്കാൻ വെറൈറ്റി പിടിക്കാം… പഴയ സിനിമയിലെ ഓണപ്പാട്ടുകൾ നോക്കിയെടുത്തോളൂ

Onam 2025 Celebrations with Variety Songs : ഈ ഓണക്കാലത്ത് ഒരു വെറൈറ്റിയ്ക്ക് കേട്ടു മടുത്ത പാട്ടുകൾ മാറ്റി പകരം പഴയ പാട്ടുകൾ കണ്ടെത്തിയാലോ?

Onam 2025 songs : ഓണാഘോഷങ്ങൾ കളറാക്കാൻ വെറൈറ്റി പിടിക്കാം… പഴയ സിനിമയിലെ ഓണപ്പാട്ടുകൾ നോക്കിയെടുത്തോളൂ
Onam SongsImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 27 Aug 2025 19:49 PM

കൊച്ചി: ഓണം എന്നു പറയുമ്പോൾ പൂക്കളും ഓണക്കോടിയും മാത്രമല്ല ഓണപ്പാട്ടുകളും ഓർമ്മ വരും. പണ്ടത്തെ പാട്ടുകൾ പലതും പുതുതലമുറയ്ക്ക് പരിചിതമല്ലെങ്കിലും എല്ലാ വർഷവും എത്തുന്ന ചില പാട്ടുകൾ വലിയ ഓളം സൃഷ്ടിക്കാറുണ്ട്. ഓണത്തെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്ന ചില നാടൻ പാട്ടുകളുണ്ട്.

തലമുറകളായി കൈമാറിവന്ന ഈ പാട്ടുകൾ ഓണാഘോഷങ്ങൾക്ക് ഒരു പ്രത്യേക ഗ്രാമീണ ഭംഗി നൽകുന്നു. ഓണം വന്നു ഓണം വന്നു, പൊന്നോണം വന്നു…. ഉത്രാടപ്പൂനിലാവേ, ഓടിപ്പോകാതെ നിൽക്കൂ… എന്നിവ ഉദാഹരണം.

 

സിനിമ ഗാനങ്ങൾ

 

സിനിമകൾ ഓണത്തിന്റെ ആഘോഷം കൂടുതൽ ജനകീയമാക്കി. ഇന്നും ഓണത്തിന് എല്ലാ വീടുകളിലും കേൾക്കാൻ സാധ്യതയുള്ള ചില സിനിമാ ഗാനങ്ങൾ ഉണ്ട്. അതിൽ പലതും നമുക്ക് ഇന്ന് പരിചിതമല്ല. ഈ ഓണക്കാലത്ത് ഒരു വെറൈറ്റിയ്ക്ക് കേട്ടു മടുത്ത പാട്ടുകൾ മാറ്റി പകരം പഴയ പാട്ടുകൾ കണ്ടെത്തിയാലോ?

  • പൊന്നോണത്താറുകൾ – ശാലിനി എന്റെ കൂട്ടുകാരി ചിത്രത്തിലേതാണ് ഈ ​ഗാനം. ഓണത്തിന്റെ സന്തോഷവും വർണ്ണനയും ഈ പാട്ടിൽ നിറഞ്ഞുനിൽക്കുന്നു.
  • ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ – കോളേജ് ഗേൾ എന്ന ചിത്രത്തിലെ ഈ പാട്ട് ഊഞ്ഞാലാട്ടത്തെക്കുറിച്ചും ഓണത്തെക്കുറിച്ചുമുള്ള ഈ പാട്ട് എല്ലാക്കാലത്തും ഓണത്തിന് റീലുകളിലും മറ്റും നിറയാറുണ്ട്.
  • തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച – തിരുവോണം എന്നു തന്നെ പേരുള്ള ചിത്രത്തിലെ മനോഹരമായ ഒരു​ ​ഗാനമാണ് ഇത്. പ്രഭാതത്തിൽ ഓണത്തെ വരവേൽക്കുന്നതിന്റെ ഭംഗി ഈ പാട്ടിലുണ്ട്.
  • ഓണപ്പൂവേ, ഓമനപ്പൂവേ: ഓണത്തിന് പൂക്കളമിടുന്നതിന്റെയും പൂക്കളുടെയും ഭംഗിയെ വർണ്ണിക്കുന്ന ഒരു ഗാനം.
  • പൂവിളി പൂവിളി പൊന്നോണമായി – വിഷുക്കണി എന്ന ചിത്രത്തിലെ എസ്. ജാനകിയുടെ മനോഹരമായ ശബ്ദത്തിൽ പുറത്തിറങ്ങിയ ഈ ഗാനം ഇന്നും ഓണാഘോഷങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്.

ഈ പാട്ടുകൾ കൂടാതെ മറ്റു ചില ജനപ്രിയ ഗാനങ്ങളും ഓണക്കാലത്തെ പ്രത്യേകതകളാണ്. ഈ പാട്ടുകളെല്ലാം ചേർന്ന് ഓണാഘോഷങ്ങൾക്ക് ഒരു പ്രത്യേകതരം അനുഭവം നൽകുന്നു.