Virat Kohli: പണ്ട് പറഞ്ഞതൊക്കെ ‘കിങ്’ മറന്നു; ഇമ്പാക്ട് പ്ലെയര്‍ നിലപാടില്‍ യൂ ടേണ്‍
Virat Kohli Impact Player: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടന്ന മത്സരത്തില്‍ ആര്‍സിബിക്കു വേണ്ടി ഇംപാക്ട് പ്ലെയറായാണ് വിരാട് കോഹ്ലി ബാറ്റു ചെയ്തത്. ഇതോടെ കോഹ്ലിയുടെ മുന്‍ നിലപാടും ചര്‍ച്ചയായി. ഇംപ്ലാക്ട് പ്ലയറായി കളിക്കുന്നതിനെക്കാള്‍ ഭേദം വിരമിക്കുന്നതാണെന്നായിരുന്നു വിരാട് കോഹ്ലിയുടെ നിലപാട്.
Virat Kohli U-Turn: ഐപിഎല്ലിലെ ഇംപാക്ട് പ്ലെയര്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി വാദങ്ങള്‍ ഉയരാറുമുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നടപ്പിലാക്കാത്ത ഈ രീതി ഐപിഎല്ലിലും വേണ്ട എന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ഇംപാക്ട് പ്ലെയര്‍ നിയമം പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറല്ല. ഇംപ്ലാക്ട് പ്ലയറായി കളിക്കുന്നതിനെക്കാള്‍ ഭേദം വിരമിക്കുന്നതാണെന്നായിരുന്നു റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോഹ്ലിയുടെ നിലപാട്.
പൊതു അഭിമുഖത്തിലല്ല കോഹ്ലി തന്റെ നിലപാട് വ്യക്തമാക്കിയത്. ആര്‍സിബിയില്‍ കോഹ്ലിയുടെ സഹതാരമായിരുന്ന സ്വാസ്തിക ചികാരയാണ് കോഹ്ലിയുടെ നിലപാടിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇംപാക്ട് പ്ലെയറായി കളിക്കേണ്ടി വന്നാല്‍, ആ ദിവസം താന്‍ ക്രിക്കറ്റ് ഉപേക്ഷിക്കുമെന്ന് കോഹ്ലി പറഞ്ഞിരുന്നതായി കഴിഞ്ഞ വര്‍ഷം റേവ്സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ചികാര വ്യക്തമാക്കിയിരുന്നു.
നിലപാട് മാറ്റിയോ?
കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടന്ന മത്സരത്തില്‍ ആര്‍സിബിക്കു വേണ്ടി ഇംപാക്ട് പ്ലെയറായാണ് കോഹ്ലി ബാറ്റ് ചെയ്തത്. ഇതോടെ കോഹ്ലിയുടെ മുന്‍ നിലപാടും ചര്‍ച്ചയായി. കോഹ്ലി പഴയ നിലപാടില്‍ നിന്ന് യൂ ടേണ്‍ എടുത്തെന്നാണ് വിമര്‍ശനം. ഇംപാക്ട് പ്ലയറായി കളിക്കേണ്ടി വന്നാല്‍ വിരമിക്കുമെന്ന് പറഞ്ഞത് കോഹ്ലി പാലിക്കുമോയെന്നും ആരാധകര്‍ പരിഹസിക്കുന്നു.
Also Read: Sanju Samson: ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകുമോ സഞ്ജു? അയര്‍ലന്‍ഡ് പര്യടനത്തില്‍ സാധ്യത
കോഹ്ലിയുടെ പ്രകടനം
ലഖ്‌നൗവിനെതിരെ മികച്ച പ്രകടനമാണ് കോഹ്ലി പുറത്തെടുത്തത്. 34 പന്തില്‍ 49 റണ്‍സെടുത്താണ് താരം മടങ്ങിയത്. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ ആവേശ് ഖാന്റെ പന്തില്‍ നിക്കോളാസ് പുരന് ക്യാച്ച് നല്‍കുകയായിരുന്നു. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നു 228 റണ്‍സുമായി കോഹ്ലിയാണ് മുന്നില്‍.
അതേസമയം മത്സരത്തിൽ ആർസിബി എൽഎസ്ജിയെ അഞ്ച് വിക്കറ്റിന് തോൽപ്പിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എൽഎസ്ജിക്ക് നിശ്ചിത ഓവറിൽ 146 റൺസിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബി അഞ്ച് ഓവർ ബാക്കി നിർത്തികൊണ്ട് എൽഎസ്ജി ഉയർത്തിയ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. നാല് ഓവറിൽ 20 റൺസ് മാത്രം വിട്ടുകൊടുത്ത ഒരു വിക്കറ്റ് സ്വന്തമാക്കിയ ജോഷ് ഹെസ്സൽവുഡായിരുന്നു മത്സരത്തിൽ താരം. ഓസീസ് താരത്തിന് പുറമെ ഇന്ത്യൻ യുവതാരം റാസിഖ് സലാം നാല് ഓവറിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റും വീഴ്ത്തിയിരുന്നു.