Eye Care: സൺഗ്ലാസുകൾ ഫാഷനായി കാണേണ്ട… ഗുണവുമുണ്ട്; കണ്ണുകളെ സംരക്ഷിക്കേണ്ടത് ഇങ്ങനെ
Eye Health Care Tips: നമ്മളറിയാതെ ചെയ്യുന്ന ചില ശീലങ്ങൾ തന്നെയാണ് കണ്ണുകളെ കുഴപ്പത്തിലാക്കുന്നത്. അനാവശ്യമായി കണ്ണിൽ തുള്ളിമരുന്ന് ഉപയോഗിക്കൽ മുതൽ സൺഗ്ലാസുകൾ ഒഴിവാക്കുന്നത് വരെ നമ്മൾ ചെയ്യുന്ന തെറ്റുകളാണ്. ഉറങ്ങുമ്പോൾ കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്നത് കണ്ണിലെ അണുബാധയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.

Eye Health Care
കണ്ണുകളുടെ സംരക്ഷണം മറ്റെന്തിനെയും പോലെ പ്രധാനമാണ്. കണ്ണുകൾക്ക് അസ്വസ്ഥത അനുഭവപ്പെടുമ്പോൾ മരുന്നുകൾ വാങ്ങി കണ്ണിലൊഴിക്കുന്നവർ ധാരാളമാണ്. അത്തരക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ സ്ക്രീനുകളിൽ കണ്ണെടുക്കാതെ നോക്കുന്നവരാണെങ്കിലും കണ്ണുകളുടെ ആരോഗ്യം നിങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. കാഴ്ച്ചശക്തിയെ ബാധിക്കുന്നതോടൊപ്പം കാലക്രമേണ അന്ധതയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
നോയിഡയിലെ എഎസ്ജി ഐ ഹോസ്പിറ്റലിലെ എംഎസ് ഒഫ്താൽമോളജി കൺസൾട്ടന്റും ഡോ. ചേതനാണ് കണ്ണുകളുടെ ആരോഗ്യത്തെക്കുറിച്ചാണ് ഇവിടെ വെളിപ്പെടുത്തുന്നത്. കണ്ണുകളെ സംരക്ഷിക്കുന്നതിനായി ജീവിതകാലം മുഴുവൻ നമ്മൾ ശീലിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. നമ്മളറിയാതെ ചെയ്യുന്ന ചില ശീലങ്ങൾ തന്നെയാണ് കണ്ണുകളെ കുഴപ്പത്തിലാക്കുന്നത്. അനാവശ്യമായി കണ്ണിൽ തുള്ളിമരുന്ന് ഉപയോഗിക്കൽ മുതൽ സൺഗ്ലാസുകൾ ഒഴിവാക്കുന്നത് വരെ നമ്മൾ ചെയ്യുന്ന തെറ്റുകളാണ്.
ALSO READ: ഏത്തപ്പഴം വെറും വയറ്റിൽ കഴുക്കുന്നത് ഗുണമോ ദോഷമോ?
കണ്ണിൽ തുള്ളിമരുന്നൊഴിക്കുക
നേത്രരോഗവിദഗ്ദ്ധന്റെ അഭിപ്രായത്തിൽ, നിങ്ങളുടെ എല്ലാ നേത്രപ്രശ്നങ്ങൾക്കും കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് പരിഹാരമാകണമെന്നില്ല. വിദഗ്ധരുടെ നിർദ്ദേശപ്രകാരമല്ലാത്ത മരുന്നുകൾ കണ്ണുകൾക്ക് ദോഷകരമായേക്കാം. സ്റ്റിറോയിഡ് അല്ലെങ്കിൽ ആൻറിബയോട്ടിക് പോലുള്ള തുള്ളിമരുന്നുകൾ കണ്ണുകളിൽ ഒഴിക്കുന്നതിലൂടെ തിമിരം, ഗ്ലോക്കോമ, അണുബാധകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
സ്ക്രീനുപയോഗം
നിങ്ങളുടെ ജോലിയുടെയോ പഠനത്തിൻ്റെയോ ഭാഗമായി കൂടുതൽ സമയം സ്‌ക്രീനിൽ നോക്കിയിരിക്കുന്നത് കണ്ണുകളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നു. ഇടയ്ക്ക് ഇടവേളകൾ എടുക്കേണ്ടതിൻ്റെ ആവശ്യകതയും ഡോ. ചേതൻ ഊന്നിപ്പറഞ്ഞു. 20-20-20 നിയമം പാലിച്ചുകൊണ്ടുള്ള വ്യായാമം കണ്ണിന് വളരെയധികം ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.
ഓരോ 20 മിനിറ്റിലും, കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് 20 അടി അകലെയുള്ള എന്തെങ്കിലും വസ്തുവിലേക്ക് നോക്കിയിരിക്കുന്നതാണ് ഈ വ്യായാമം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ലളിതമായ വ്യായാമം കണ്ണിന്റെ പേശികളെ വിശ്രമിക്കാൻ സഹായിക്കുകയും, മുഖത്തെ ക്ഷീണം അകറ്റി നിർത്തുകളും ചെയ്യുന്നു.
സൺഗ്ലാസുകൾ
നേത്ര സംരക്ഷണത്തിനായി ഏറ്റവും നല്ല മാർഗം സൺഗ്ലാസുകൾ ധരിക്കുക എന്നതാണ്. സൺഗ്ലാസുകൾ ധരിക്കുന്നത് സ്കിൻ ക്യാൻസറിനെയും കണ്ണുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെയും തടഞ്ഞു നിർത്തുന്നു. കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മം ശരീരത്തിലേക്ക് വച്ച് ഏറ്റവും കനം കുറഞ്ഞതും അതിലോലവുമായ ഒന്നാണ്. ഇത് പ്രത്യേകിച്ച് സൂര്യനിൽ നിന്ന് പുറത്തുവരുന്ന യുവി രസ്മികളിൽ നിന്നുള്ള കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.
ലെൻസുകൾ ധരിച്ച് ഉറങ്ങുന്നത്
കോൺടാക്റ്റ് ലെൻസുകൾ ധരിച്ച് ഉറങ്ങുന്നത് വളരെ ഗുരുതരമായ തെറ്റാണെന്നാണ് ഡോ. ചേതൻ പറയുന്നത്. കാരണം ഇത് അന്ധതയ്ക്ക് കാരണമാകുമെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, ഉറങ്ങുമ്പോൾ കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്നത് കണ്ണിലെ അണുബാധയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് മൈക്രോബയൽ കെരാറ്റിറ്റിസ്.