AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Parenting Tips: കുഞ്ഞുങ്ങളെ പച്ചക്കറി കഴിപ്പിക്കാൻ വഴികളുണ്ട്…; കഴിക്കേണ്ടത് ഇങ്ങനെ

Effortless Ways Kids To Eat Vegetables: അവരുടെ ആരോഗ്യത്തിന് പച്ചക്കറികൾ കഴിക്കുക എന്നത് അത്യാവശ്യമാണ്. ശരീരിക പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കുമുള്ള എല്ലാ പോഷകങ്ങളും പച്ചക്കറിയിൽ ‌നിന്ന് ലഭിക്കുന്നതാണ്. എന്നാൽ പച്ചക്കറികൾ കഴിക്കാൻ മിടയുള്ള കുട്ടികളെക്കൊണ്ടു അവ കഴിപ്പിയ്ക്കാനുള്ള ചില സൂത്രപ്പണികൾ എന്തെല്ലാമെന്ന് നോക്കാം.

Parenting Tips: കുഞ്ഞുങ്ങളെ പച്ചക്കറി കഴിപ്പിക്കാൻ വഴികളുണ്ട്…; കഴിക്കേണ്ടത് ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 22 May 2025 10:38 AM

കുട്ടികളെ ആഹാരം കഴിപ്പിക്കുന്ന എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇഷ്ടമുള്ള ഭക്ഷണം നൽകുക എന്നതിനപ്പുറം അവരുടെ ആരോ​ഗ്യം കൂടി നോക്കേണ്ടത് വളരെ പ്രധാനമാണ്. കുട്ടികളെ ആഹാരം കഴിപ്പിക്കുക എന്നത് വളരെയധികം ക്ഷമ വേണ്ട ഒന്നുകൂടിയാണ്. പ്രത്യേകിച്ച് പച്ചക്കറികൾ കഴിപ്പിക്കാൻ. എന്നാൽ അവരുടെ ആരോഗ്യത്തിന് പച്ചക്കറികൾ കഴിക്കുക എന്നത് അത്യാവശ്യമാണ്. ശരീരിക പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കുമുള്ള എല്ലാ പോഷകങ്ങളും പച്ചക്കറിയിൽ ‌നിന്ന് ലഭിക്കുന്നതാണ്. എന്നാൽ പച്ചക്കറികൾ കഴിക്കാൻ മിടയുള്ള കുട്ടികളെക്കൊണ്ടു അവ കഴിപ്പിയ്ക്കാനുള്ള ചില സൂത്രപ്പണികൾ എന്തെല്ലാമെന്ന് നോക്കാം.

കാർട്ടൂണുകൾ: കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മാതാപിതാക്കൾക്ക് പ്രധാനമായും ക്ഷമ ആവശ്യമാണെന്ന് ശിശുരോഗവിദഗ്ദ്ധൻ ഡോ. രവി മാലിക് പറയുന്നു. ശകാരിക്കുന്നത് അത്ര നല്ല ശീലമല്ല. കാരണം അത് വിപരീതഫലം ഉണ്ടാക്കുകയും ഭക്ഷണവുമായി അവർക്ക് ഒരു നെഗറ്റീവ് ബന്ധം സൃഷ്ടിക്കുകയും ചെയ്യും. പകരം, കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുമായി പച്ചക്കറികൾ ബന്ധിപ്പിക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന്, ചീര കഴിച്ചാൽ അവർ കാർട്ടൂൺ കഥാപാത്രമായ പോപ്പേയെപ്പോലെ ശക്തരാക്കുമെന്നോ വെണ്ടയ്ക്ക് കഴിക്കുന്നത് അവർക്ക് അയൺ മാൻ പോലയുള്ളവരെപോലെ സൂപ്പർഹീറോകളുടെ ശക്തികൾ നൽകുമെന്നോ അദ്ദേഹം ശുപാർശ ചെയ്യുന്നു.

ആകൃതികളും നിറങ്ങളും: നക്ഷത്രങ്ങൾ, ഹൃദയങ്ങൾ അല്ലെങ്കിൽ സ്മൈലി മുഖങ്ങൾ പോലുള്ള കട്ടറുകൾ ഉപയോഗിച്ച് പച്ചക്കറികളെ രസകരമായ ആകൃതികളാക്കി മാറ്റുന്നത് അവയെ കുട്ടികളുടെ കാഴ്ചയിൽ ആകർഷകമാക്കും. പല രൂപങ്ങളിൽ അവർക്ക് പച്ചക്കറികൾ നൽകുക. അത് കാണുമ്പോൾ കഴിക്കാനുള്ള ആ​ഗ്രഹം കൂടുന്നു.

പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ: കുട്ടികൾ സാധാരണ രൂപത്തിൽ പച്ചക്കറികൾ കഴിക്കാതിരുന്നാൽ, മാതാപിതാക്കൾക്ക് അവരുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒളിപ്പിച്ച് വച്ച് നൽകാം. നന്നായി അരിഞ്ഞ പച്ചക്കറികൾ കട്ട്ലറ്റുകൾ, ഇഡ്ഡലി, ദോശ അല്ലെങ്കിൽ സാൻഡ്‌വിച്ചുകൾ എന്നിവയിൽ ചേർത്ത് നൽകിയാൽ അവർ കഴിക്കും.

കുട്ടികളെ പാചകത്തിൽ പങ്കുചേർക്കുക: പാചക പ്രക്രിയയിൽ കുട്ടികളെ ഉൾപ്പെടുത്തുന്നത് അവരുടെ താൽപ്പര്യം ഉണർത്താൻ സഹായിക്കും. പച്ചക്കറികൾ കഴുകുക, സാലഡ്, അല്ലെങ്കിൽ ഒരു സാൻഡ്‌വിച്ച് എന്നിവ തയ്യാറാക്കുമ്പോൾ കുട്ടികളെ ഉൾപ്പെടുത്തു.