Homemade Serums: സിറം വാങ്ങി പണം കളയണ്ട! വീട്ടിൽ തന്നെ തയ്യാറാക്കാം; മുടി വളരും മുട്ടോളം
Homemade Serums For Hairfall: എല്ലാ സെറമുകൾക്കും നിങ്ങൾ ഉദ്ദേശിക്കുന്ന ഗുണം ലഭിക്കണമെന്നില്ല. വിലകൂടിയവ വാങ്ങുന്നതിന് പകരം നമ്മുടെ വീടുകളിൽ തന്നെ തയ്യാറാക്കാവുന്ന് പ്രകൃതിദത്ത സിറമുകളെക്കുറിച്ച് ഒന്ന് നോക്കിയാലോ.
മുടി വളർച്ചയ്ക്കും കൊഴിച്ചിലിനും വലിയ വിലകൊടുത്ത് സെറമുകൾ വാങ്ങുന്നത് പതിവാണ്. എന്നാൽ എല്ലാത്തിനും നിങ്ങൾ ഉദ്ദേശിക്കുന്ന ഗുണം ലഭിക്കണമെന്നില്ല. വിലകൂടിയവ വാങ്ങുന്നതിന് പകരം നമ്മുടെ വീടുകളിൽ തന്നെ തയ്യാറാക്കാവുന്ന് പ്രകൃതിദത്ത സിറമുകളെക്കുറിച്ച് ഒന്ന് നോക്കിയാലോ.
വെളിച്ചെണ്ണയും കറ്റാർ വാഴയും
ആദ്യ ഘട്ടം: 2 ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ, 1 ടേബിൾസ്പൂൺ എക്സ്ട്രാ-വെർജിൻ വെളിച്ചെണ്ണ എന്നിവ എടുത്ത് അതിലേക്ക് 3 തുള്ളി റോസ്മേരി എണ്ണ ചേർക്കുക.
രണ്ടാം ഘട്ടം: ഈ മിശ്രിതം വൃത്തിയുള്ള ഒരു പാത്രത്തിൽ സൂക്ഷിച്ച് റഫ്രിജറേറ്ററിൽ സൂക്ഷിക്കാവുന്നതാണ്. ആഴ്ചയിൽ മൂന്ന് തവണ നനഞ്ഞ മുടിയിൽ ഈ സെറം ഉപയോഗിക്കുന്നതിലൂടെ തലയോട്ടിയിലെ ഈർപ്പം നിലനിർത്താൻ കഴിയും.
റോസ് വാട്ടറും ഗ്ലിസറിനും
ആദ്യ ഘട്ടം: അധിക ആന്റിഓക്‌സിഡന്റ് സംരക്ഷണത്തിനായി 3 ടേബിൾസ്പൂൺ റോസ് വാട്ടർ എടുത്ത് 1 ടേബിൾസ്പൂൺ ഗ്ലിസറിൻ മൂന്ന് തുള്ളി വിറ്റാമിൻ ഇയും ചേർക്കുക.
രണ്ടാം ഘട്ടം: ഒരു സ്പ്രേ കുപ്പിയിൽ ആദ്യ രണ്ട് ചേരുവകൾ ചേർത്ത് ഈ ലായനിയിലേക്ക് ഒരു വിറ്റാമിൻ ഇ കാപ്സ്യൂൾ ചേർക്കുക. ഇനി, അത് നന്നായി കലരുന്നതുവരെ പതുക്കെ കുലുക്കുക.
മൂന്നാം ഘട്ടം: ഈ സെറം എല്ലാ ദിവസവും നിങ്ങളുടെ മുടിയിൽ ചെറുതായി തളിച്ച് 5-10 മിനിറ്റ് തലയോട്ടിയിൽ സൗമ്യമായി മസാജ് ചെയ്യുക.
അവോക്കാഡോയും ബദാം ഓയിലും
ആദ്യ ഘട്ടം: 2 ടേബിൾസ്പൂൺ പഴുത്ത അവോക്കാഡോ ഉടച്ചത്, 1 ടേബിൾസ്പൂൺ ബദാം ഓയിൽ 5 തുള്ളി ലാവെൻഡർ അവശ്യ എണ്ണയുമായി ചേർത്ത് വയ്ക്കുക.
രണ്ടാം ഘട്ടം: അവോക്കാഡോയുടെ തരികളൊന്നും കാണപ്പെടാത്ത വിധം നന്നായി കുഴച്ച് ബദാം ഓയിലുമായ യോജിപ്പിക്കണം. തുടർന്ന് ലാവെൻഡർ എണ്ണയുടെ തുള്ളികൾ ചേർക്കുക.
മൂന്നാം ഘട്ടം: ഈ മിശ്രിതം ഉടൻ തന്നെ തലയിൽ പുരട്ടി 20 മിനിറ്റ് നേരം വയ്ക്കുക. ശേഷം കഴുകി കളയാം.
ചെമ്പരത്തി, ഒലിവ് ഓയിൽ
ആദ്യ ഘട്ടം: 5 ചെമ്പരത്തി ഇതളുകൾ എടുത്ത് നന്നായി കഴുകുക. ഒരു പേസ്റ്റ് ഉണ്ടാക്കി അതിൽ 2 ടേബിൾസ്പൂൺ എക്സ്ട്രാ-വെർജിൻ ഒലിവ് ഓയിൽ ചേർക്കുക.
രണ്ടാം ഘട്ടം: മിശ്രിതം ചെറുതായി ചൂടാക്കുക. എന്നാൽ അമിതമായി ചൂടാക്കരുത്. ഈ സെറം നിങ്ങളുടെ നനഞ്ഞ മുടിയിൽ പുരട്ടി ഏകദേശം 30 മിനിറ്റ് നേരം വയ്ക്കുക, തുടർന്ന് നിങ്ങളുടെ പതിവ് ഷാംപൂ ഉപയോഗിച്ച് കഴുകാം.