Kids Healthcare: കുട്ടികൾക്ക് ടിഫിൻ ബോക്സ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം…; എങ്ങനെ തിരഞ്ഞെടുക്കാം
How To Choose Right Tiffin Box: സ്റ്റൈലിഷ് ആയി കാണപ്പെടുന്നതോ ഭാരം കുറഞ്ഞതോ ആയ ടിഫിൻ ബോക്സുകൾ നമ്മൾ വാങ്ങാറുണ്ട്. പ്രത്യേകിച്ച് കുട്ടികൾക്ക്. കാരണം ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ആകർഷകമായ ടിഫിൻ ബോക്സുകൾ വാങ്ങി നൽകുന്നത് മാതാപിതാക്കളുടെ ഒരു ട്രിക്കാണ്. ഇത്തരം പാത്രങ്ങൾ കുട്ടികളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു.
എത്ര വലിയ തിരക്കാണെങ്കിലും കുട്ടികൾക്ക് വീട്ടിൽ തന്നെ പാചകം ചെയ്ത ഭക്ഷണം കൊടുക്കാനാണ് മാതാപിതാക്കൾ ശ്രദ്ധിക്കുന്നത്. പലതരം ജീവിതശൈലീ രോഗങ്ങൾ പിടിപെടുന്നത് ചെറുപ്പം മുതലുള്ള ആനാരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയാണ്. മുതിർന്നവരും ഈ ശീലം പിന്തുടരുന്നത് പല ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കുന്നു. ഭക്ഷണം മാത്രം നോക്കിയാൽ പോരാ, അത് വിളമ്പുന്ന പാത്രവും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
ഭക്ഷണം സൂക്ഷിക്കുന്ന പാത്രം നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് പലരും ചിന്തിക്കാറില്ല. സ്റ്റൈലിഷ് ആയി കാണപ്പെടുന്നതോ ഭാരം കുറഞ്ഞതോ ആയ ടിഫിൻ ബോക്സുകൾ നമ്മൾ വാങ്ങാറുണ്ട്. പ്രത്യേകിച്ച് കുട്ടികൾക്ക്. കാരണം ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ആകർഷകമായ ടിഫിൻ ബോക്സുകൾ വാങ്ങി നൽകുന്നത് മാതാപിതാക്കളുടെ ഒരു ട്രിക്കാണ്. ഇത്തരം പാത്രങ്ങൾ കുട്ടികളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു.
ഈയടുത്തായി മുതിർന്നവർക്കിടയിൽ ജനപ്രീതി നേടിയ ടിഫിൻ ബോക്സുകളിൽ ഒന്നാണ് ഗ്ലാസ് പാത്രങ്ങൾ. കെമിക്കൽ രഹിതമായതുകൊണ്ട് തന്നെ ഗ്ലാസ് ടിഫിൻ ബോക്സുകൾ ധൈര്യമായി ഉപയോഗിക്കാം. കൂടാതെ ഭക്ഷണം കൂടുതൽ നേരം ഫ്രഷായി സൂക്ഷിക്കാനും സഹായിക്കും. ഭക്ഷണത്തിൻ്റെ ദുർഗന്ധം അശേഷം അവശേഷിക്കാതെ പാത്രം വൃത്തിയായിരിക്കാനും ഇത്തരം ഗ്ലാസ് പാത്രങ്ങൾ നല്ലതാണ്. മൈക്രോവേവിൽ ഉപയോഗിക്കാമെന്നതിനാൽ ഗ്ലാസ് പാത്രങ്ങൾ മുതിർന്നവർക്ക് ഏറെ സഹായകരമാണ്.
ALSO READ: ദിവസവും മൂന്ന് നേരം അരിയാഹാരം കഴിക്കും; എന്നിട്ടും അവർ മെലിഞ്ഞിരിക്കുന്നു…
എന്നാൽ കുട്ടികൾക്ക് ഇവ നൽകുന്നത് പ്രായോഗികമല്ല. കാരണം ഭാരമേറിയതായതിനാൽ അവരുടെ കൈയ്യിൽ നിന്ന് നിലത്ത് വീണ് പൊട്ടാനുള്ള സാധ്യത കൂടുതലാണ്. പരമ്പരാഗത കാലത്ത് ഉപയോഗിച്ചിരുന്ന വസ്തുവാണ് പിച്ചള കൊണ്ടുള്ള പാത്രങ്ങൾ. ആരോഗ്യത്തിനും ഇത് നല്ലതായി കരുതപ്പെടുന്നു. പിച്ചള പാത്രങ്ങളിൽ ഭക്ഷണം കഴിക്കുന്നതിലൂടെ ഇരുമ്പിന്റെയും ധാതുക്കളുടെയും ആഗിരണം വർദ്ധിപ്പിക്കുകയും ബാക്ടീരിയയുടെ വളർച്ച തടയുകയും ചെയ്യുന്നു.
എന്നാൽ അവ ശരിയായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ പുളിപ്പിനും ഇരുമ്പിൻ്റെ രുചി ഭക്ഷണത്തിൽ വരാനും കാരണമാകും. ചില അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ പിച്ചളയുമായി ചേരുമ്പോൾ അവ ആരോഗ്യത്തിന് ദോഷകരമാകുമെന്നതും മറ്റൊരു പോരായ്മയാണ്. സാധാരണയായി മിക്ക വീടുകളിലും കാണപ്പെടുന്ന ഒന്നാണ് സ്റ്റീൽ ടിഫിൻ ബോക്സുകൾ. ഇവയ്ക്ക് ഭാരം കുറവും, ഈടുനിൽക്കുന്നതും, രാസവസ്തുക്കൾ ചേർക്കാത്തതും, വൃത്തിയാക്കാൻ എളുപ്പവുമാണ്.
ഭക്ഷണത്തിന്റെ പോഷകമൂല്യം നിലനിർത്താൻ സ്റ്റീൽ പാത്രങ്ങൾ സഹായിക്കും. പക്ഷേ മൈക്രോവേവിൽ ഉപയോഗിക്കാൻ കഴിയില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനുയോജ്യമായ ഒന്നാണ് സ്റ്റീൽ പാത്രങ്ങൾ. അതേസമയം, ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ഒന്നാണ് പ്ലാസ്റ്റിക്ക് പാത്രങ്ങൾ. ഭാരം കുറവും, ആകർഷകമായ നിറങ്ങളിലും ലഭ്യമായതിനാൽ ഇവ കുട്ടികൾക്ക് വളരെ ഇഷ്ടമാണ്. എന്നാൽ അതിൻ്റെ അപകട സാധ്യത നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ്.
ചൂടുള്ള ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളിൽ നിറയ്ക്കുമ്പോൾ, ദോഷകരമായ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് എത്തിച്ചേരുന്നു. കൂടാതെ ഭക്ഷണത്തിൻ്റെ ദുർഗന്ധം പ്ലാസ്റ്റിക് ആഗിരണം ചെയ്യുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പാത്രങ്ങൾ വാങ്ങുമ്പോൾ എപ്പോഴും BPA-രഹിതമാണോ എന്ന് ശ്രദ്ധിക്കണം. കൂടാതെ ഫുഡ്-ഗ്രേഡ് സർട്ടിഫിക്കേഷനും പരിശോധിക്കുക. ദിവസവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ടിഫിൻ ബോക്സുകൾ വൃത്തിയാക്കാനും ശ്രദ്ധിക്കണം.