Health Tips: ദിവസവും മൂന്ന് നേരം അരിയാഹാരം കഴിക്കും; എന്നിട്ടും അവർ മെലിഞ്ഞിരിക്കുന്നു…
Japanese Slim Secret: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇത്തരം ആരോഗ്യ പ്രശ്നങ്ങളുടെ പിടിയിലാണ്. ശരീരഭാരം കുറയ്ക്കാൻ പട്ടിണികിടന്നും, ജിമ്മിൽ കഠിനാധ്വാനം ചെയ്തും പരിശ്രമിക്കുന്നവർ ധാരാളമാണ്. ഇന്ത്യക്കാർ അരിയാഹാരം കഴിക്കുന്നതുകൊണ്ട് തടി കൂടുന്നുവെന്നാണ് പൊതുവെ പറയുന്നത്.
പൊണ്ണത്തടിയും അതിനോടൊപ്പം ജീവിതശൈലീ രോഗങ്ങളും ലോകമെമ്പാടും ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇത്തരം ആരോഗ്യ പ്രശ്നങ്ങളുടെ പിടിയിലാണ്. ശരീരഭാരം കുറയ്ക്കാൻ പട്ടിണികിടന്നും, ജിമ്മിൽ കഠിനാധ്വാനം ചെയ്തും പരിശ്രമിക്കുന്നവർ ധാരാളമാണ്. ഇന്ത്യക്കാർ അരിയാഹാരം കഴിക്കുന്നതുകൊണ്ട് തടി കൂടുന്നുവെന്നാണ് പൊതുവെ പറയുന്നത്.
എന്നാൽ ജപ്പാനിലുള്ളവർ മൂന്നു നേരം അരിയാഹാരം ഉൾപ്പെടുത്തിയിട്ടും എന്തുകൊണ്ട് മെലിഞ്ഞിരിക്കുന്നു എന്നത് പലരിൽ നിന്നും ഉയർന്നു വരുന്ന ഒരു ചോദ്യമാണ്. ലോകത്തിൽ തന്നെ ഏറ്റവും മെലിഞ്ഞ ആളുകളും ആരോഗ്യവാന്മാരുമുള്ള രാജ്യം ജപ്പാനാണെന്നാണ് പറയപ്പെടുന്നത്. ജപ്പാനിലെ ആളുകളുടെ ഭക്ഷണത്തിൽ മൂന്ന് നേരവും അരിയുമായി ബന്ധപ്പെട്ട വിഭവങ്ങൾ ഉൾപ്പെടുന്നുണ്ട്.
ALSO READ: തണുപ്പുള്ളപ്പോൾ മൂത്രശങ്ക കൂടുതൽ…. പുരുഷന്മാർ ശ്രദ്ധിക്കേണ്ടത് എപ്പോൾ?
എന്നിരുന്നാലും, അവ കഴിക്കുന്നതിലെ മിതത്വം വളരെ പ്രധാനമാണ്. ഏകദേശം 140 ഗ്രാം അതായത് മൊത്തം കലോറിയിൽ 200 മാത്രം ഉൾപ്പെടുത്തിയാണ് അവർ കഴിക്കുന്നത്. പ്രഭാതഭക്ഷണത്തിലാകട്ടെ അരിയാഹാരത്തോടൊപ്പം മത്സ്യവും പച്ചക്കറികളും ഉൾപ്പെടുത്തുന്നു. ഇത് കലോറി ഉപഭോഗം താരതമ്യേന കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണരീതിയാണ്.
പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, കാർബോഹൈഡ്രേറ്റ് പൂർണ്ണമായും കുറച്ചുകൊണ്ടല്ല ഭാരം നിയന്ത്രിക്കേണ്ടത്. മറിച്ച് അവയിൽ മിതത്വം പാലിക്കുകയും ഒപ്പം പോഷകസമൃദ്ധവും ആരോഗ്യകരവുമായ മറ്റ് ഭക്ഷണം ഉൾപ്പെടുത്തികൊണ്ടും വേണം ജീവിതശൈലി മുന്നോട്ട് കൊണ്ടുപോകാൻ.
ജാപ്പനീസ് ഭക്ഷണത്തിലെ മറ്റൊരു പ്രധാന വിഭവമാണ് സൂപ്പ്. മിസോ സൂപ്പ് എന്നിറയപ്പെടുന്ന ആരോഗ്യകരമായ ഇത് പതിവായി കഴിക്കുന്നത്, വയറ് നിറയ്ക്കുകയും ഒപ്പം ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയ്ക്കുകയും ചെയ്യും. കൂടാതെ ജപ്പാനീസിലുള്ളവർ മെലിയാനുള്ള പ്രധാന കാരണം ഭക്ഷണത്തിലെ നിയന്ത്രണം തന്നെയാണ്. ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്നത് അവർക്കിടയിൽ വളരെ ചുരക്കമാണ്.
അതുപോലെ തന്നെ ജപ്പാനിലുള്ളവരുടെ ദൈനദിന ജീവിതശൈലിയുടെ ഭാഗമാണ് വ്യായാമം. വാഹനങ്ങളിലോ മറ്റ് യാത്രാ മാർഗങ്ങളെയോ ദീർഘദൂര യാത്രയ്ക്ക് മാത്രമാണ് അവർ ആശ്രയിക്കുന്നത്. നടത്തത്തിന് പ്രാധാന്യം നൽകുന്നത് ആരോഗ്യകരമായ ജീവിതശൈലി മുന്നോട്ട് കൊണ്ടുപോകാൻ അവരെ സഹായിക്കുന്നു. ഇവരുടെ ജീവിതശൈലി നോക്കിയാൽ തന്നെ നമുക്ക് മനസ്സിലാക്കാനാകും, അരിയല്ല വില്ലനെന്ന്. മറിച്ച് നമ്മൾ അത് എങ്ങനെ കഴിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ആരോഗ്യ സംരക്ഷണം.