Parkinson’s disease: ഈ നാല് ലക്ഷണങ്ങൾ തള്ളിക്കളയരുത്… 20-കളിൽ പോലും പാർക്കിങ്സൺസ് രോഗം തിരിച്ചറിയാം
Parkinson's Disease's 4 Early Warning Signs : ലോകത്ത് ഏറ്റവും കൂടുതൽ പാർക്കിൻസൺസ് രോഗികൾ ഇന്ത്യയിലായിരിക്കും എന്നാണ് നിലവിലെ കണ്ടെത്തൽ. കൂടാതെ, ഇന്ത്യയിലെ 40 മുതൽ 45 ശതമാനം രോഗികളിലും 22-നും 49-നും ഇടയിൽ പ്രായമുള്ളപ്പോഴാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.
സാധാരണയായി പ്രായമായവരിൽ കാണുന്ന അസുഖമാണ് പാർക്കിൻസൺസ് രോഗം. എന്നാൽ ചെറുപ്പക്കർക്ക് ഈ രോഗം വന്നാലുള്ള അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? 20-കളിലും 30-കളിലും 40-കളിലുമുള്ള ചെറുപ്പക്കാരിൽ പോലും ഇപ്പോൾ ഇതിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗം പൂർണ്ണമായി വളരുന്നതിന് മുൻപ് ശരീരം നൽകുന്ന ഈ സൂചനകളെ പലരും സമ്മർദ്ദമോ ക്ഷീണമോ ആയി കരുതി അവഗണിക്കുകയാണ് പതിവ്.
എന്നാൽ ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രോഗനിർണയത്തിലും ചികിത്സയിലും വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പാർക്കിൻസൺസ് രോഗികൾ ഇന്ത്യയിലായിരിക്കും എന്നാണ് നിലവിലെ കണ്ടെത്തൽ. കൂടാതെ, ഇന്ത്യയിലെ 40 മുതൽ 45 ശതമാനം രോഗികളിലും 22-നും 49-നും ഇടയിൽ പ്രായമുള്ളപ്പോഴാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ ഈ ആദ്യകാല സൂചനകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാം.
ചെറുപ്പക്കാരിൽ കാണുന്ന 4 പ്രധാന ആദ്യ ലക്ഷണങ്ങൾ
കൈയക്ഷരത്തിന്റെ വലുപ്പത്തിൽ പെട്ടെന്നുണ്ടാകുന്നതും വിശദീകരിക്കാൻ കഴിയാത്തതുമായ പ്രശ്നങ്ങളാണ് ഇതിൽ പ്രധാനം. ഇത് കൈയ്യുടെ ചലനങ്ങളിലെ നിയന്ത്രണം കുറയുന്നതിനെ സൂചിപ്പിക്കുന്നു. നടക്കുമ്പോൾ വേഗത കുറയുക, പേശികൾക്ക് വഴക്കമില്ലായ്മ, അല്ലെങ്കിൽ ഒരു കാൽ വലിച്ചിഴച്ച് നടക്കുക എന്നിവ മറ്റ് ലക്ഷണങ്ങൾ. ശബ്ദത്തിന് തീവ്രത കുറയുന്നതും മൃദുവായി മാറുന്നതും സംസാര പേശികളെ ബാധിക്കുന്നതിന്റെ സൂചനയാണ്. വിശ്രമിക്കുമ്പോൾ കൈയിലോ വിരലുകളിലോ ഉണ്ടാകുന്ന നേരിയ വിറയൽ. ഇത് നേരിയതാണെങ്കിലും ശ്രദ്ധിക്കേണ്ടതാണ്.
(നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല. ആരോഗ്യ വിദഗ്ധരുടെ ഉപദേശം തേടുന്നത് ഉചിതം)