AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coffee Tips: പണ്ടേ ഉള്ള രഹസ്യതന്ത്രം…. കാപ്പിയുടെ പ്രശ്നങ്ങളെ മറികടക്കാൻ ഒരു തരി ഉപ്പ് മതി…

salt to coffee is claimed to remove caffeine's effects: ഉപ്പ് നാഡീവ്യവസ്ഥയെ താളം തെറ്റിക്കുന്നത് തടയുമെന്നാണ് പ്രചാരണം. എന്നാൽ ഇത് കഫീന്റെ ഫലങ്ങളെ പൂർണമായി തടയാൻ ശേഷിയുള്ള മാന്ത്രിക ഔഷധമല്ലെന്ന് പോഷകാഹാര, മെഡിക്കൽ വിദഗ്ദ്ധർ പറയുന്നു.

Coffee Tips: പണ്ടേ ഉള്ള രഹസ്യതന്ത്രം…. കാപ്പിയുടെ പ്രശ്നങ്ങളെ മറികടക്കാൻ ഒരു തരി ഉപ്പ് മതി…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
aswathy-balachandran
Aswathy Balachandran | Published: 08 Dec 2025 15:44 PM

കാപ്പി കുടിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല എന്നു വിദ​ഗ്ധർ പറയുന്നു. എന്നാൽ ഒരു നുള്ള് ഉപ്പുണ്ടെങ്കിൽ കാപ്പിയുണ്ടാക്കുന്ന ദോഷങ്ങളെ മാറ്റാൻ കഴിയുമെന്നാണ് കരുതുന്നത്. കാപ്പിയുടെ അസിഡിറ്റി കുറയ്ക്കാനും രുചി കൂട്ടാനും കഫീൻ മൂലമുള്ള പ്രശ്നങ്ങൾ തടയാനുമായി ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് പഴയ മെഡിറ്ററേനിയൻ രീതിയാണ്. ഇപ്പോൾ ഈ പൊടിക്കൈ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.

ഉപ്പ് നാഡീവ്യവസ്ഥയെ താളം തെറ്റിക്കുന്നത് തടയുമെന്നാണ് പ്രചാരണം. എന്നാൽ ഇത് കഫീന്റെ ഫലങ്ങളെ പൂർണമായി തടയാൻ ശേഷിയുള്ള മാന്ത്രിക ഔഷധമല്ലെന്ന് പോഷകാഹാര, മെഡിക്കൽ വിദഗ്ദ്ധർ പറയുന്നു.

Also Read:പാതിരാത്രിയിൽ വിശക്കാറുണ്ടോ? നിങ്ങൾക്ക് ഈ പ്രശ്നമുണ്ടെന്നതിന്റെ തെളിവാണിത്

ഇറ്റലി ഉൾപ്പെടെ പല രാജ്യങ്ങളിലും ഉപ്പ് ചേർക്കുന്നത് പതിവാണെങ്കിലും, ഇത് രുചി മെച്ചപ്പെടുത്താൻ വേണ്ടിയാണ്. ഉപ്പിന് കയ്പ്പ് ഇല്ലാതാക്കാനും രുചി വർദ്ധിപ്പിക്കാനും കഴിയും. കാപ്പിയുടെ അസിഡിക് സ്വഭാവം മാറ്റാൻ ഉപ്പിന് കഴിയില്ലെന്നും, ചിലരിൽ ഇത് ആസിഡ് റിഫ്ലക്സിന് കാരണമാകുമെന്നും മറ്റ് ചിലർ മുന്നറിയിപ്പ് നൽകുന്നു. സോഡിയം നിയന്ത്രിക്കുന്നവർക്ക് ഉപ്പ് ചേർക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം.

മിതമായ അളവിൽ മാത്രം ഉപ്പ് ഉപയോഗിക്കണമെന്നും, ഉയർന്ന രക്തസമ്മർദ്ദമുള്ളവർ സോഡിയം കൂടുതലായി ഉപയോഗിക്കുന്നത് ശ്രദ്ധിക്കണമെന്നും ഇതിനൊപ്പം ഓർത്തു വയ്ക്കണം.
ഒരു നുള്ള് ഉപ്പ് കാപ്പിയുടെ രുചി മെച്ചപ്പെടുത്തുകയും വയറിലെ പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യും. എന്നാൽ കഫീന്റെ പ്രധാന പാർശ്വഫലങ്ങളെ ഇത് ഇല്ലാതാക്കുന്നില്ല. മിതത്വത്തോടെ, കയ്പ്പും അസിഡിറ്റിയും പ്രശ്നമുള്ളവർക്ക് മാത്രം ഇത് പരീക്ഷിക്കാവുന്നതാണ്.