Fatty liver: രാത്രി സമയങ്ങളിൽ അമിതമായി വിയർക്കാറുണ്ടോ? ഈ ലക്ഷണങ്ങൾ തിരിച്ചറിയണം

Fatty liver night time Symptoms: ഫാറ്റി ലിവർ രോഗത്തിന്റെ ഭയപ്പെടുത്തുന്ന ലക്ഷണങ്ങളിലൊന്ന് ഉറക്കത്തിൽ അമിതമായി വിയർക്കുക എന്നതാണ്. നിങ്ങൾ ഉറങ്ങുന്നത് തണുത്ത മുറിയിലാണെങ്കിൽ പോലും വിയർപ്പ് അനുഭവപ്പെട്ടേക്കാം. കരളിന്റെ പ്രവർത്തനം തകരാറിലാകുന്നത് ശരീരത്തിന്റെ താപനില ഫലപ്രദമായി നിയന്ത്രിക്കാനുള്ള കഴിവിനെ ബാധിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

Fatty liver: രാത്രി സമയങ്ങളിൽ അമിതമായി വിയർക്കാറുണ്ടോ? ഈ ലക്ഷണങ്ങൾ തിരിച്ചറിയണം

Fatty Liver

Published: 

15 Jun 2025 13:02 PM

ഫാറ്റി ലിവർ, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്. ഇത് ലോകജനസംഖ്യയുടെ ഏകദേശം 30.2 ശതമാനം പേരെ ബാധിക്കുന്നതായി ചില സർവേകൾ പറയുന്നു. എന്നാൽ അമേരിക്കകളിലും തെക്കുകിഴക്കൻ ഏഷ്യയിലും നിരക്ക് 40 ശതമാനത്തിലും കൂടുതലാണ്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്നത് കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ്. അമിതമായ മദ്യപാനം മൂലമല്ല ഇത് ഉണ്ടാകുന്നത്.

എന്നാൽ ഇവ പലപ്പോഴും കൊണ്ടെത്തിക്കുന്നത് പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, മെറ്റബോളിക് സിൻഡ്രോം എന്നിവയിലേക്കാണ്. വേണ്ട പരിചരണമോ ശ്രദ്ധയോ നൽകിയില്ലെങ്കിൽ സിറോസിസ് പോലുള്ള കൂടുതൽ ഗുരുതരമായ അവസ്ഥകളിലേക്ക് ഇത് മാറുന്നു. എന്നാൽ ഇവയുടെ ലക്ഷണങ്ങൾ പകൽ സമയങ്ങൾ പ്രകടമാണെങ്കിലും, രാത്രിയിലാണ് കൂടുതലായും ഉണ്ടാകുന്നത്. ഈ രാത്രകാല ലക്ഷണങ്ങൾ തിരിച്ചറിയുന്നത് അവസ്ഥ ​ഗുരുതരമാകുന്നതിൻ്റെ സാധ്യത കുറയ്ക്കുന്നു.

രാത്രിയിൽ അമിതമായി വിയർക്കുക: ഫാറ്റി ലിവർ രോഗത്തിന്റെ ഭയപ്പെടുത്തുന്ന ലക്ഷണങ്ങളിലൊന്ന് ഉറക്കത്തിൽ അമിതമായി വിയർക്കുക എന്നതാണ്. നിങ്ങൾ ഉറങ്ങുന്നത് തണുത്ത മുറിയിലാണെങ്കിൽ പോലും വിയർപ്പ് അനുഭവപ്പെട്ടേക്കാം. കരളിന്റെ പ്രവർത്തനം തകരാറിലാകുന്നത് ശരീരത്തിന്റെ താപനില ഫലപ്രദമായി നിയന്ത്രിക്കാനുള്ള കഴിവിനെ ബാധിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ക്ഷീണവും ബലഹീനതയും: ഫാറ്റി ലിവർ രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ് ക്ഷീണം. കരളിലെ വിഷം പുറന്തള്ളുന്ന പ്രക്രിയകൾ തടസ്സപ്പെടുമ്പോൾ, ചില വ്യക്തികളിൽ രാത്രിയിൽ അമിതമായ ക്ഷീണം അനുഭവപ്പെടാം. ഇത് സാധാരണ ക്ഷീണം പോലെയായിരിക്കില്ല, പലപ്പോഴും നിങ്ങളുടെ ദൈനംദിന ജീവിതത്തെപോലും തടസ്സപ്പെടുത്തിയേക്കാം.

ഉറക്കമില്ലായ്മ: ഫാറ്റി ലിവർ രോഗമുള്ള വ്യക്തികൾ പലപ്പോഴും ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. കരൾ വീക്കം മൂലമോ വിഷവസ്തുക്കളെ പുറന്തള്ളുന്നതിനാവശ്യമായ ഊർജ്ജക്കുറവോ ഉറക്കം തടസ്സപ്പെടുത്താൻ കാരണമായേക്കാം. മാത്രമല്ല, ഗ്ലൈക്കോജൻ സംഭരിക്കാനും പുറത്തുവിടാനുമുള്ള കരളിന്റെ കഴിവ് കുറയുന്നത് രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും, ഇത് ഉറക്കത്തെ ഇല്ലാതാക്കുന്നു.

രാത്രിയിൽ വയറിലെ അസ്വസ്ഥത: ഫാറ്റി ലിവർ രോഗത്തിന്റെ ഒരു സാധാരണ ലക്ഷണം വയറിന്റെ മുകളിൽ വലതുഭാഗത്തായി തോന്നാറുള്ള അസ്വസ്ഥതയാണ്. രാത്രിയിലാണ് ഇത് കൂടുതൽ വഷളാകുന്നത്. ഇത് നിങ്ങളുടെ ഉറക്കത്തെ കുഴപ്പത്തിലാക്കുന്നു. ഇതുമൂലം നിങ്ങൾക്ക് അമിത സമ്മർദ്ദം ഉണ്ടാകുന്നു.

 

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം