AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Athirappilly Waterfalls: മഴയിൽ വശ്യ സുന്ദരിയായി കേരളത്തിൻ്റെ നയാ​ഗ്ര; അതിരപ്പിള്ളിയിലേക്ക് ഒരു ട്രിപ്പ് പോയാലോ

Athirappilly Waterfalls In Monsoon Season: തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ടൗണിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ യാത്ര ചെയ്താൽ അതിരപ്പിള്ളിയിലെത്താം. മഴ തുടങ്ങുന്നതോടെ വിദേശ സഞ്ചാരികളടക്കമുള്ളവരെ ഇവിടേക്ക് ഒഴുകിയെത്താറുണ്ട്. ആർത്തലച്ചു വരുന്ന വെള്ളച്ചാട്ടം ചുറ്റമുള്ള പച്ചപ്പിൻ്റെ ദൃശ്യഭം​ഗി മനോഹരമാക്കുന്നു. ഇതുതന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

Athirappilly Waterfalls: മഴയിൽ വശ്യ സുന്ദരിയായി കേരളത്തിൻ്റെ നയാ​ഗ്ര; അതിരപ്പിള്ളിയിലേക്ക് ഒരു ട്രിപ്പ് പോയാലോ
Athirappilly WaterfallsImage Credit source: Gettyimages
neethu-vijayan
Neethu Vijayan | Published: 15 Jun 2025 13:44 PM

മൺസൂൺ ആരംഭിച്ചതോടെ കേരളത്തിലെ മിക്ക വെള്ളച്ചാട്ടങ്ങളും നിറഞ്ഞൊഴുകുകയാണ്. അതിനാൽ അവിടേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൻ്റെ സ്വന്തം നയാ​ഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. നിരവധി സിനിമകളിൽ പശ്ചാത്തലമായിട്ടുള്ള ഈ വെള്ളച്ചാട്ടത്തിന് മഴക്കാലമെത്തിയാൽ സൗന്ദര്യം കൂടുന്നു. അതിരപ്പിള്ളി മാത്രമല്ല അതിനോട് ചേർന്ന് കിടക്കുന്ന വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടത്തിനും ഇതേ സൗന്ദര്യമാണ്.

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ടൗണിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ യാത്ര ചെയ്താൽ അതിരപ്പിള്ളിയിലെത്താം. മഴ തുടങ്ങുന്നതോടെ വിദേശ സഞ്ചാരികളടക്കമുള്ളവരെ ഇവിടേക്ക് ഒഴുകിയെത്താറുണ്ട്. ആർത്തലച്ചു വരുന്ന വെള്ളച്ചാട്ടം ചുറ്റമുള്ള പച്ചപ്പിൻ്റെ ദൃശ്യഭം​ഗി മനോഹരമാക്കുന്നു. ഇതുതന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

അതിരിപ്പിള്ളിയ്ക്ക് അടുത്തായി സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റ് രണ്ട് വെള്ളച്ചാട്ടം കൂടിയുണ്ട്. ചാർപ്പ വെള്ളച്ചാട്ടവും, ചരിഞ്ഞ പാറയിലൂടെ ഇഴുകി ഒഴുകുന്ന വാഴച്ചാലും മഴയെ കൂടുതൽ ആകർഷണീയമാക്കുന്നു. മഴക്കാലമായതിനാൽ അധികൃതരുടെ നിർദ്ദേശപ്രകാരം മാത്രം അവിടേക്ക് യാത്ര ചെയ്യുക. അല്ലാത്തപക്ഷം കൂടുതൽ അപകടകരമായ സ്ഥലങ്ങളാണ് ഇത് മൂന്നും. അതിശക്തമായ മഴ സമയങ്ങളിൽ ഇവിടേക്ക് യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്.

ഇത്തവണ പ്രതീക്ഷിച്ചതിലും മുമ്പേയാണ് മഴ എത്തിയത്. അതുകൊണ്ട് തന്നെ സഞ്ചാരികളെ ആകർഷിക്കാൻ അതിരപ്പിള്ളി നേരത്തെ ഒരുങ്ങികഴിഞ്ഞിരുന്നു. 80 അടി മുകളിൽ നിന്നാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ വെള്ളച്ചാട്ടത്തിന് താഴെയായി യാത്രക്കാർക്ക് നിൽക്കാനുള്ള അനുവാദമുണ്ടാകും.

അതേസമയം വിനോദ സഞ്ചാരത്തെ കൂടുതൽ ആകർഷണമാക്കാൻ ഈ മാസം തൃശൂരിൽ നിന്നും അതിരപ്പിള്ളിയിലേക്ക് നാല് പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കിയത്. 8, 14, 21, 28 തീയതികളിലാണ് പാക്കേജുകൾ ലഭ്യമാവുക. ഒരാൾക്കുള്ള പാക്കേജ് തുക 860 രൂപയാണ്. ബസ് ചാർജ് മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും 7560858046, 8547109115 എന്നീ നമ്പറുകളിൽ നിങ്ങൾക്ക് ബന്ധപ്പെടാം.