Reheating Rice Health Risks: പഴയ ചോറ് ചൂടാക്കി കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം

Reheating Leftover Rice May Cause Food Poisoning: പലരും ബാക്കി വരുന്ന ചോറ് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം രാവിലെ വീണ്ടും തിളപ്പിച്ചു കഴിക്കാറുണ്ട്. മിക്ക വീടുകളിലും ഈ ശീലം പതിവാണ്.

Reheating Rice Health Risks: പഴയ ചോറ് ചൂടാക്കി കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം

പ്രതീകാത്മക ചിത്രം

Updated On: 

17 Sep 2025 14:29 PM

മലയാളികളുടെ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ് ചോറ്. ഉച്ചയൂണിന് മാത്രമല്ല അത്താഴത്തിനും ചോറ് കഴിക്കുന്നവർ നമുക്കിടയിൽ ഉണ്ട്. ഫ്രിഡ്ജ് ഉള്ളതുകൊണ്ട് തന്നെ വെക്കുന്ന ചോറിന്റെ അളവ് അൽപം കൂടിയാലും പ്രശ്നമില്ല. പലരും ബാക്കി വരുന്ന ചോറ് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം രാവിലെ വീണ്ടും തിളപ്പിച്ചു കഴിക്കാറുണ്ട്. മിക്ക വീടുകളിലും ഈ ശീലം പതിവാണ്. എന്നാൽ, ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് എത്ര പേർക്ക് അറിയാം?

ബാക്കി വന്ന ഭക്ഷണം കേടായിപ്പോകാതിരിക്കാനും സമയം ലാഭിക്കാനും ഇത് നല്ലതാണെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതല്ല. വേവിക്കാത്ത അരിയിൽ ബാസിലസ് സെറിയസ് എന്ന ബാക്റ്റീരിയയുടെ സാന്നിധ്യം ഉണ്ടാകും. ഇവയ്ക്ക് ചൂടിനെ പ്രതിരോധിക്കാൻ കഴിയും. അരി വേവിക്കുന്ന സമയത്തും ഇത് പൂർണമായും നശിച്ചു പോകുന്നില്ല. അരി വേവിച്ചു കഴിഞ്ഞ് ശേഷം അതിന്റെ താപനില കുറയുമ്പോൾ ഈ ബാക്റ്റീരിയകൾ വേഗം പുനരുൽപ്പാദിപ്പിക്കാൻ തുടങ്ങും.

ALSO READ: ടോയ്‌ലറ്റിലിരുന്ന് റീൽ കാണാറുണ്ടോ? കാത്തിരിക്കുന്നത് വലിയ അപകടങ്ങൾ; മുന്നറിയിപ്പുമായി ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്

ബാസിലസ് സെറിയസ് ബാക്റ്റീരിയകൾ ഭക്ഷ്യവിഷബാധ ഉണ്ടാക്കാൻ ശേഷിയുള്ളതാണ്. അതിനാൽ, ചോറ് ഏറെ നേരം പുറത്തിരിക്കുമ്പോൾ ഭക്ഷ്യ വിഷബാധയ്ക്കുള്ള സാധ്യതയും കൂടുന്നു. സാധാരണ താപനിലയിൽ ഏറെ നേരം ഇരുന്ന ശേഷമാണ് നമ്മൾ ചോറ് ഫ്രിഡ്ജിൽ വയ്ക്കുന്നത്. തുടർന്ന്, വീണ്ടും കുറച്ച് നാളുകൾക്ക് ശേഷം അത് ചൂടാക്കി കഴിക്കുകയാണെങ്കിൽ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതുപോലെ തന്നെ, ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്ത് ഒരിക്കൽ ചൂടാക്കിയ ശേഷം വീണ്ടും തിരിച്ച് ഫ്രഡ്ജിൽ കയറ്റി ഉപയോഗിക്കാനും പാടില്ല.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ