AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chennai Metro: ചെന്നൈ മെട്രോ നിർണായക നേട്ടത്തിലേക്ക് കുതിക്കുന്നു, ഓൾ സെറ്റ് ആകാൻ ഒരൊറ്റ കടമ്പ മാത്രം

Chennai Metro Phase II Services to Begin in February: പടിഞ്ഞാറൻ ചെന്നൈയിലെ തിരക്കേറിയ മേഖലകളെ നഗര ഹൃദയവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ പാത. പോരൂർ, ഇയ്യപ്പന്തങ്ങൾ തുടങ്ങിയ തിരക്കേറിയ ഇടങ്ങളിലെ യാത്രാക്ലേശം കുറയ്ക്കാൻ ഈ ലൈൻ സഹായിക്കും.

Chennai Metro: ചെന്നൈ മെട്രോ നിർണായക നേട്ടത്തിലേക്ക് കുതിക്കുന്നു, ഓൾ സെറ്റ് ആകാൻ ഒരൊറ്റ കടമ്പ മാത്രം
Chennai Metro (2)Image Credit source: Facebook
Aswathy Balachandran
Aswathy Balachandran | Published: 22 Jan 2026 | 03:36 PM

ചെന്നൈ: ചെന്നൈ നഗരവാസികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെട്രോ രണ്ടാം ഘട്ട വികസനത്തിലെ ‘യെല്ലോ ലൈൻ’ (കോറിഡോർ 4) സർവീസുകൾ ആരംഭിക്കുന്നതിനുള്ള അവസാന കടമ്പയും കടന്നു. പൂനമല്ലി – വടപളനി റൂട്ടിൽ സർവീസ് നടത്താനുള്ള ട്രെയിനുകൾക്ക് റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചു. ഇതോടെ വരും മാസങ്ങളിൽ തന്നെ ഈ പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

 

പൂനമല്ലി – വടപളനി റൂട്ട്

 

ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള ഈ പാത 15.8 കിലോമീറ്റർ നീളത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ആകെ 10 സ്റ്റേഷനുകളാണ് ഉള്ളത്. പൂനമല്ലി ബൈപ്പാസ്, മുല്ലൈത്തോട്ടം, കരയഞ്ചാവടി, കുമനഞ്ചവാടി, കാട്ടുപാക്കം, ഇയ്യപ്പന്തങ്ങൾ, തെള്ളയ്യഗരം, പോരൂർ ബൈപ്പാസ്, പോരൂർ ജംഗ്ഷൻ, വടപളനി സ്റ്റേഷനുകളാണ് അവ.

 

ഫെബ്രുവരി പകുതിയോടെ സർവീസ്

 

ഫെബ്രുവരി മധ്യത്തോടെ യാത്രാ സർവീസുകൾ ആരംഭിക്കാനാകുമെന്ന് ചെന്നൈ മെട്രോ മാനേജിങ് ഡയറക്ടർ എം.എ. സിദ്ദിഖി അറിയിച്ചു. ട്രാക്ക് അലൈൻമെന്റ്, സിഗ്‌നലിങ് സിസ്റ്റം, പവർ സപ്ലൈ, ബ്രേക്കിങ് സംവിധാനങ്ങൾ എന്നിവയുടെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ (CMRS) സ്റ്റേഷൻ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.

Also read – മുംബൈയിലെ കേരളാ ട്രെയിനുകൾ പൻവേലിലേക്കോ? മലയാളികൾക്ക് യാത്രാദുരിതം കൂടുന്നു

 

യാത്രക്കാർക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ

 

പടിഞ്ഞാറൻ ചെന്നൈയിലെ തിരക്കേറിയ മേഖലകളെ നഗര ഹൃദയവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ പാത. പോരൂർ, ഇയ്യപ്പന്തങ്ങൾ തുടങ്ങിയ തിരക്കേറിയ ഇടങ്ങളിലെ യാത്രാക്ലേശം കുറയ്ക്കാൻ ഈ ലൈൻ സഹായിക്കും. അതിവേഗം വളരുന്ന പ്രാന്തപ്രദേശങ്ങളെ പ്രധാന ട്രാൻസിറ്റ് പോയിന്റുകളുമായി ബന്ധിപ്പിക്കുന്നതോടെ യാത്രാസമയം ഗണ്യമായി കുറയും.

ആഗോള നിലവാരത്തിലുള്ള സ്റ്റേഷനുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഈ പാതയിൽ ഒരുക്കിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 100 കിലോമീറ്ററിലധികം പുതിയ ഇടനാഴികൾ കൂട്ടിച്ചേർക്കാനുള്ള ചെന്നൈ മെട്രോയുടെ (CMRL) ബൃഹദ് പദ്ധതിയുടെ ആദ്യ ചുവടുവയ്പ്പാണ് ഈ യെല്ലോ ലൈൻ ഉദ്ഘാടനം.