AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rosemary: റോസ്മേരി വാട്ടറോ റോസ്മേരി ഓയിലോ: മുടി വളർച്ച വേ​ഗത്തിലാക്കാൻ ഏതാണ് നല്ലത്?

Rosemary For Haircare: തയ്യാറാക്കാൻ എളുപ്പം റോസ്മേരി വാട്ടറാണ്. പുതിയ ഇലകളോ ഉണങ്ങിയ ഇലകളോ ഉപയോ​ഗിച്ച് ഇവ തയ്യാറാക്കാം. നന്നായി വെള്ളം തിളപ്പിച്ച് അതിൽ റോസ്മേരി ഇലകൾ ഇട്ട് വീണ്ടും തിളപ്പിക്കുക. തണുത്ത ശേഷം മുടിയിൽ ഉപയോ​ഗിക്കാം.

Rosemary: റോസ്മേരി വാട്ടറോ റോസ്മേരി ഓയിലോ: മുടി വളർച്ച വേ​ഗത്തിലാക്കാൻ ഏതാണ് നല്ലത്?
Rosemary Image Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 28 Jun 2025 10:27 AM

പ്രകൃതിദത്ത മുടി സംരക്ഷണത്തിൽ റോസ്മേരിക്കുള്ള പ്രാധാന്യം ഇന്ന് മറ്റൊന്നിനുമില്ല. മുടി കൊഴിച്ചിൽ തടയുക, രക്തചംക്രമണം വർദ്ധിപ്പിക്കുക, തിളക്കം നൽകുക തുടങ്ങി മുടിക്ക് ആവശ്യമായ എന്തും റോസ്മേരി നൽകും. എന്നാൽ പലരിൽ നിന്നും കേട്ടുവരുന്ന ഒരു ചോദ്യമാണ് റോസ്മേരി ഓയിലാണോ വെള്ളമാണോ നല്ലതെന്ന്. രണ്ടും ജനപ്രിയമായ മുടി സംരക്ഷണ ചേരുവകളാണെങ്കിലും, ഇവ ഓരോ രീതിയിലാണ് മുടിയിൽ പ്രവർത്തിക്കുന്നത്.

തയ്യാറാക്കാൻ എളുപ്പം റോസ്മേരി വാട്ടറാണ്. പുതിയ ഇലകളോ ഉണങ്ങിയ ഇലകളോ ഉപയോ​ഗിച്ച് ഇവ തയ്യാറാക്കാം. നന്നായി വെള്ളം തിളപ്പിച്ച് അതിൽ റോസ്മേരി ഇലകൾ ഇട്ട് വീണ്ടും തിളപ്പിക്കുക. തണുത്ത ശേഷം മുടിയിൽ ഉപയോ​ഗിക്കാം. ഇനി റോസ്മേരി എണ്ണയുടെ കാര്യം നോക്കാം. നമ്മൾ സംസാരിക്കുന്നത് റോസ്മേരി-ഇൻഫ്യൂസ്ഡ് എണ്ണകളെക്കുറിച്ചാണ്, ഒലിവ് അല്ലെങ്കിൽ ബദാം എണ്ണയിൽ റോസ്മേരി തണ്ടുകൾ ആഴ്ചകളോളം കുതിർത്ത് വച്ചെടുക്കുന്ന എണ്ണ.

മുടിയുടെ തരം: എണ്ണമയമുള്ള മുടിക്ക് റോസ്മേരി വെള്ളം വളരെ നല്ലതാണ്. വരണ്ടതോ, കട്ടിയുള്ളതോ, ചുരുണ്ടതോ ആയ മുടിയുള്ളവർ റോസ്മേരി ഓയിൽ ഉപയോ​ഗിക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ മുടിക്ക് ആവശ്യമായ ഈർപ്പവും ശക്തിയും നൽകുന്നു.

തലയോട്ടി: വരണ്ട തലയോട്ടിക്ക് റോസ്മേരി ഓയിലിന്റെ മോയ്സ്ചറൈസിംഗ് ഘടന വളരെ നല്ലതാണ്. സെൻസിറ്റീവായ തലയോട്ടിയുള്ളവർ റോസ്മേരി വെള്ളം ഉപയോ​ഗിക്കുക.

ദിവസേനയുള്ള ഉപയോ​ഗത്തിന് എപ്പോഴും നല്ലത് റോസ്മേരി വെള്ളമാണ്. ഇത് തലയോട്ടിക്ക് തിളക്കവും ആരോഗ്യവും നൽകുന്നതിന് മികച്ചതാണ്. എന്നാൽ നിങ്ങൾക്ക് കൂടുതൽ ആഴത്തിലുള്ള കണ്ടീഷനിംഗ് ആവശ്യമാണെങ്കിൽ റോസ്മേരി എണ്ണ ഉപയോ​ഗിച്ച് തുടങ്ങാം. യഥാർത്ഥത്തിൽ രണ്ടും മുടിക്ക് വളരെ നല്ലതാണ്.