Relation’s Science: നമ്മൾ തമ്മിൽ കഴിഞ്ഞ ജന്മത്തിൽ ഒന്നിച്ചുണ്ടാകും… ഈ തോന്നലിനു കാരണം ജീൻ

Science behind friendship: ഒരേ സമൂഹത്തിലെ രണ്ട് സുഹൃത്തുക്കൾ തമ്മിൽ ജനിതകപരമായി വളരെയധികം സാമ്യമുണ്ട്. വിവാഹിതരായ ദമ്പതികളേക്കാൾ ഒന്നോ രണ്ടോ മടങ്ങ് കൂടുതലാണിത് എന്നും പഠനം പറയുന്നു.

Relations Science: നമ്മൾ തമ്മിൽ കഴിഞ്ഞ ജന്മത്തിൽ ഒന്നിച്ചുണ്ടാകും... ഈ തോന്നലിനു കാരണം ജീൻ

Friendship

Published: 

23 Jun 2025 17:48 PM

“നമ്മൾ തമ്മിലെന്താ ഇത്ര അടുപ്പം? കൂട്ടുകാരുമായി തമാശയായി നമ്മൾ ചോദിക്കാറുള്ള ചോദ്യമാണിത്. എന്നാൽ ഈ ചോദ്യത്തിന് ശാസ്ത്രീയമായ ഒരു മറുപടിയുണ്ട് ഇപ്പോൾ. ‘അതെ, നമ്മൾ തമ്മിൽ ഒരു ബന്ധമുണ്ട്, രക്തത്തിലല്ല, ജീനുകളിൽ!’

2018-ലെ പ്രൊസീഡിങ്ങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസിൻ്റെ പഠനം പറയുന്നത്, നമ്മൾ സൗഹൃദം തിരഞ്ഞെടുക്കുന്നതിന് പിന്നിൽ ജീനുകൾക്ക് ഒരു പങ്കുണ്ട് എന്നാണ്. ഒരേപോലുള്ള ഇഷ്ടങ്ങളും, ജീവിതരീതികളും, മൂല്യങ്ങളുമുള്ള ആളുകൾ സുഹൃത്തുക്കളാകുകയും വിവാഹം കഴിക്കുകയുമൊക്കെ ചെയ്യുന്നത് പണ്ടുമുതലേ നാം കണ്ടുവരുന്ന പ്രവണതയാണ്. ഈ ബന്ധങ്ങളിൽ എത്രത്തോളം സമാനമായ ജനിതക ഘടകങ്ങളുണ്ടെന്ന് ആഴത്തിൽ പഠിക്കുകയാണ് ഇപ്പോൾ ഗവേഷകർ.

 

ഗവേഷണം പറയുന്നത് എന്താണ്?

 

സ്റ്റാൻഫോർഡ്, ഡ്യൂക്ക്, വിസ്കോൺസിൻ-മാഡിസൺ എന്നിവിടങ്ങളിലെ ഗവേഷകർ ആഡ് ഹെൽത്ത് എന്ന ഡാറ്റാബേസ് ഉപയോഗിച്ച് 5,000-ത്തിലധികം കൗമാരക്കാരായ സുഹൃത്തുക്കളെ പഠിച്ചു. 1994-95 കാലഘട്ടം മുതൽ 7 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ നിരീക്ഷിച്ച് നടത്തിയ ദീർഘകാല യുഎസ് പഠനമാണിത്.

ഒരേ സമൂഹത്തിലെ രണ്ട് സുഹൃത്തുക്കൾ തമ്മിൽ ജനിതകപരമായി വളരെയധികം സാമ്യമുണ്ട്. വിവാഹിതരായ ദമ്പതികളേക്കാൾ ഒന്നോ രണ്ടോ മടങ്ങ് കൂടുതലാണിത് എന്നും പഠനം പറയുന്നു. സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് എജ്യുക്കേഷനിലെ അസിസ്റ്റൻ്റ് പ്രൊഫസർ ബെഞ്ചമിൻ ഡൊമിങ്കിയുടെ അഭിപ്രായത്തിൽ, ഈ ജനിതക സാമ്യത സഹോദരങ്ങളിൽ കാണുന്നതുപോലെ ശക്തമല്ലെങ്കിലും, അപരിചിതരുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ പ്രധാനപ്പെട്ടതാണ്.

 

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

സോഷ്യൽ ഹോമോഫിലി (Social Homophily)
ഇതിനർത്ഥം, “തങ്ങളെപ്പോലെയുള്ളവരെ തേടിപ്പോകാനും അവരോട് ആകർഷിക്കപ്പെടാനുമുള്ള മനുഷ്യൻ്റെ പ്രവണത” എന്നാണ്. നമ്മുടെ ജീനുകൾ സ്വാധീനിക്കുന്ന ചില സ്വഭാവങ്ങളുണ്ട്, ഉദാഹരണത്തിന്: സമാനമായ ജീവിതശൈലി, ഇഷ്ടങ്ങളും താൽപ്പര്യങ്ങളും എന്നിവ.
സാമ്യതയുള്ള രണ്ട് വ്യക്തികൾ തമ്മിൽ ഒരു ശക്തമായ ബന്ധം വളരുകയും അത് നല്ലൊരു സൗഹൃദത്തിലേക്ക് എത്തുകയും ചെയ്യാം. ആളുകൾ സാധാരണയായി അവർ ജീവിക്കുന്ന ചുറ്റുപാടുകൾക്കുള്ളിലാണ് ബന്ധങ്ങൾ സ്ഥാപിക്കുന്നത്.

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം