Microalgae in space: ബഹിരാകാശത്ത് ശുഭാംശു ശുക്ര മൈക്രോആൽഗെ വളർത്തി പഠനം, പ്രത്യേകതകൾ ഏറെയുണ്ടീ ഇത്തിരിക്കുഞ്ഞന്
Microalgae in space: ഉയർന്ന പോഷകമൂല്യമുള്ളതിനാൽ ബഹിരാകാശ സഞ്ചാരികൾക്ക് സുസ്ഥിരമായ ഒരു ഭക്ഷണ സ്രോതസ്സായി മൈക്രോആൽഗെ ഉപയോഗിക്കുന്നുണ്ട്.
കൊച്ചി: ബഹിരാകാശ സഞ്ചാരിയും ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാഷു ശുക്ല ഇപ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൈക്രോ ആൽഗയെ കുറിച്ചുള്ള പരീക്ഷണങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ബഹിരാകാശ ദൗത്യങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് മൈക്രോ ആൽഗെ. ഇത് വളർത്തിക്കൊണ്ടുള്ള പരീക്ഷണങ്ങൾ ഈ ദൗത്യത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്.
എന്താണ് മൈക്രോ ആൽഗെ
മൈക്രോ ആൽഗെ എന്നാൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത അത്ര ചെറുതായ ആൽഗ ആണ്. മിക്ക മൈക്രോ ആൽഗെകളും ഒറ്റ സെല്ലുള്ളവയാണ്. ചിലത് ചങ്ങല പോലെയും കാണപ്പെടാം. സസ്യങ്ങളെപ്പോലെ ഇവയും പ്രകാശസംശ്ലേഷണം നടത്തുന്നു. സസ്യശാസ്ത്രത്തിൽ ഇതിനെ ചെടിയായി തന്നെയാണ് പരിഗണിച്ചിരിക്കുന്നത്. സൂര്യപ്രകാശം വെള്ളം കാർബൺ ഡയോക്സൈഡ് എന്നിവ ഉപയോഗിച്ച് ഇവ സ്വയം ഇവയ്ക്ക് ആവശ്യമുള്ള ഊർജ്ജം തയ്യാറാക്കുകയും ഓക്സിജൻ ഉല്പാദിപ്പിക്കുകയും ചെയ്യുന്നു.
ഭൂമിയിലെ ജല ആവാസവ്യവസ്ഥകളിൽ ഇവയെ പ്രധാന ഉത്പാദകർ എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.10000 കണക്കിന് വ്യത്യസ്തതരം മൈക്രോ ആൽഗെ സ്പീഷീസുകൾ ഉണ്ട്. ഇവ ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും മണ്ണിലും എല്ലാം കാണപ്പെടുന്നു. സസ്യമായി പരിഗണിക്കുന്നെങ്കിലും സസ്യത്തിന്റേതായ പ്രത്യേകതകൾ ഇവയ്ക്കില്ല എന്നും പ്രത്യേകം എടുത്തു പറയണം. പലതരം മൈക്രോ ആൽഗേകളിലും പ്രോട്ടീനുകൾ കൊഴുപ്പുകൾ വിറ്റാമിനുകൾ ഫാറ്റി ആസിഡുകൾ എന്നിവ ഉൾപ്പെടെയുള്ള ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
ബഹിരാകാശ ദൗത്യവും മൈക്രോ ആൽഗയും
ശുഭാംശവും ശുക്ലയുടെ ബഹിരാകാശത്തെ മൈക്രോ ആൽഗെ പരീക്ഷണങ്ങൾ എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു എന്ന് നാം ചിന്തിക്കുന്നുണ്ടാവാം. ചന്ദ്രനിലേക്കും ചൊവ്വയിലേക്ക് ഉൾപ്പെടെയുള്ള ദീർഘകാല ബഹിരാകാശ ദൗത്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സാധ്യതകളെ കേന്ദ്രീകരിച്ചുള്ളതാണ് ഈ പഠനങ്ങൾ. ഉയർന്ന പോഷകമൂല്യമുള്ളതിനാൽ ബഹിരാകാശ സഞ്ചാരികൾക്ക് സുസ്ഥിരമായ ഒരു ഭക്ഷണ സ്രോതസ്സായി മൈക്രോആൽഗെ ഉപയോഗിക്കുന്നുണ്ട്.
Also read – കൂൺ കറി വയ്ക്കുന്നതിന് മുമ്പ് വെയിലത്ത് വച്ചോളൂ; കാരണം ഇതാണ്
ഇത് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഭൂമിയിൽ നിന്ന് വലിയ അളവിലുള്ള ഭക്ഷണം കൊണ്ടുപോകുന്നത് കുറയ്ക്കാൻ സാധിക്കും. കൂടാതെ ഇവ പ്രകാശസംശ്ലേഷണം നടത്തുമ്പോൾ ഓക്സിജൻ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ ബഹിരാകാശ പേടകങ്ങളിലെ ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾക്ക് സഹായമാകും.
പ്രകാശസംശ്ലേഷണം ഉള്ളതുകൊണ്ട് തന്നെ കാർബൺഡയോക്സൈഡിന് ഇവ വലിച്ചെടുക്കുന്നു ഇതും ബഹിരാകാശ സഞ്ചാരികൾക്ക് ആരോഗ്യകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കാൻ സഹായിക്കുന്നു. ചില മൈക്രോ ആൽഗെകൾ ജല പുനരുപയോഗത്തിനും ചിലത് ജൈവ ഇന്ധന ഉൽപാദനത്തിനും ഉപയോഗിക്കാൻ സാധിക്കുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ഇത് സംബന്ധിച്ചുള്ള പഠനങ്ങൾ നടന്നു വരികയാണ്.
മൈക്രോ ആൽഗെ സ്പീഷീസുകൾ വളരെ വേഗത്തിൽ വളരുന്നവയാണ് അതിനാൽ തന്നെ മേൽപ്പറഞ്ഞ ഉപയോഗങ്ങൾക്ക് എല്ലാം ഇത് ധാരാളം മതിയാകും. സൂക്ഷ്മമായ ഗുരുത്വാകർഷണത്തിൽ മൈക്രോ ഹൽകൈകൾ എങ്ങനെ വളരുന്നു എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നു എന്നിവയെല്ലാം പഠിക്കുന്നതിനാണ് ശുക്ല ഇപ്പോൾ പരീക്ഷണങ്ങൾ നടത്തുന്നത്. ഇത് ഭാവിയിലേക്കുള്ള ബഹിരാകാശ യാത്രകളെൾക്കും ഒപ്പം ഭൂമിയിലെ ഭക്ഷ്യസുരക്ഷയും മെച്ചപ്പെടുത്തുന്നതിനും സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.