Puri Jagannath’s Temple: 215 അടി ഉയരത്തിൽ കാറ്റിനെതിരേ പറക്കുന്ന പുരി ജഗന്നാഥന്റെ കൊടി, ആചാരങ്ങൾക്കു പിന്നിലെ കഥ
Puri Jagannath's Temple changes the temple flag every day: നൂറ്റാണ്ടുകളായി പുതിയ ജഗന്നാഥന്റെ ക്ഷേത്രപതാക കാറ്റിനു എതിർദിശയിലാണ് പറക്കുന്നത്. ഭക്തർ അമാനുഷികതയുടെ അടയാളമായി കാണുമ്പോൾ ഒരു ശാസ്ത്ര പ്രതിഭാസമായി വിശദീകരിക്കാനാണ് ശാസ്ത്രജ്ഞർ ശ്രമിച്ചിട്ടുള്ളത്.
ഒഡിഷ: 215 അടി ഉയരത്തിൽ കാറ്റിനെതിരെ പറക്കുന്ന ഒരു ക്ഷേത്രഗോപുരത്തിലെ പതാക സങ്കൽപ്പിക്കാൻ കഴിയുമോ. ഈ പതാക മാറ്റാനായി ദിവസവും യാതൊരു സുരക്ഷ സംവിധാനങ്ങളും ഇല്ലാതെ പൂജാരി കയറും എന്ന് പറയുമ്പോൾ അവിശ്വസനീയമായി തോന്നിയേക്കാം. എന്നാൽ ഇങ്ങനെ ഒരു ആചാരം നിലനിൽക്കുന്ന ക്ഷേത്രം ഇന്ത്യയിലുണ്ട്.
പുരി ജഗന്നാഥ ക്ഷേത്ര ഗോപുരത്തിലെ പതാകയാണ് ഇത്തരത്തിൽ ദിവസവും പൂജാരി കയറി മാറ്റുന്നത്. ഈ ആചാരം ഒരു ദിവസം മുടങ്ങിയാൽ ക്ഷേത്രം 18 വർഷത്തേക്ക് അടച്ചിടണം എന്നാണ് ചട്ടം. പതാക മാറ്റുന്നതിനേക്കാൾ ശാസ്ത്ര ലോകത്തെ വരെ വിസ്മയിപ്പിച്ചത് കാറ്റിനെതിരെ പറക്കുന്ന ക്ഷേത്രക്കൊടിയാണ്.
The #Jagannath temple in Puri, priest changes the flag atop the temple which is 214 feet high, everyday without any ropes or safety gear !!!! Pure faith 🙏🙏#RathYatra2025 #RathaJatrapic.twitter.com/7zSaTKDNMS
— Aryan (@chinchat09) June 27, 2025
നൂറ്റാണ്ടുകളായി പുതിയ ജഗന്നാഥന്റെ ക്ഷേത്രപതാക കാറ്റിനു എതിർദിശയിലാണ് പറക്കുന്നത്. ഭക്തർ അമാനുഷികതയുടെ അടയാളമായി കാണുമ്പോൾ ഒരു ശാസ്ത്ര പ്രതിഭാസമായി വിശദീകരിക്കാനാണ് ശാസ്ത്രജ്ഞർ ശ്രമിച്ചിട്ടുള്ളത്. ക്ഷേത്രത്തിന്റെ വാസ്തുവിലേക്ക് ചിലർ വിരൽ ചൂണ്ടുമ്പോൾ മറ്റു ചിലർ അസാധാരണ പാറ്റേണിൽ ഉള്ള വായുപ്രവാഹത്തെ വഴിതിരിച്ചു വിടുന്ന ശാസ്ത്ര പ്രതിഭാസമായി വിശദീകരിക്കുന്നു.
എന്നാൽ ഈ സിദ്ധാന്തങ്ങൾ ഒന്നും അംഗീകരിക്കപ്പെട്ടിട്ടില്ല. പതിതപബന ബന എന്ന പേരിൽ അറിയപ്പെടുന്ന ഈ പതാകയുടെ അസാധാരണ ചലനം പുരി ജഗന്നാഥന്റെ ക്ഷേത്രത്തിലെ സാന്നിധ്യത്തെയും അദ്ദേഹം ഘോഷയാത്ര നിരീക്ഷിക്കുന്നുണ്ടെന്ന് വിശ്വാസത്തെയും ഊട്ടി ഉറപ്പിക്കുന്നു. ഈശ്വര സാന്നിധ്യത്തിന്റെ തെളിവായാണ് ഭക്തർ ഇതിനെ കാണുന്നത്.